ഊർജമന്ത്രാലയത്തിന് കീഴിലുള്ള മഹാരത്ന കമ്പനിയായ പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 1110 അപ്രന്റിസ് ഒഴിവ്. വിവിധ റീജണുകളിലാണ് അവസരം. ഒരുവർഷത്തെ പരിശീലനമായിരിക്കും. കേരളത്തിൽ 21 ഒഴിവ്. സതേൺ റീജൻ II-ലാണ് കേരളം ഉൾപ്പെടുന്നത്.

 ഒഴിവുകൾ
കോർപ്പറേറ്റ് സെന്റർ ഗുരുഗ്രാം-44 നോർത്തേൺ റീജൻ I (ഡൽഹി-13, ഹരിയാണ-50, ഉത്തർപ്രദേശ്-17, രാജസ്ഥാൻ-43, ഉത്തരാഖണ്ഡ്-11)-134 നോർത്തേൺ റീജൻ II (ജമ്മു ആൻഡ് കശ്മീർ-21, ഹരിയാണ-20, പഞ്ചാബ്-32, ഹിമാചൽപ്രദേശ്-8, ചണ്ഡീഗഢ്-2)-83 നോൺത്തേൺ റീജൻ III (ഉത്തർപ്രദേശ്-90, ഉത്തരാഖണ്ഡ്-6)-96, ഈസ്റ്റേൺ റീജൻ-I (ബിഹാർ-52, ജാർഖണ്ഡ്-30)-82 ഈസ്റ്റേൺ റീജൻ II (വെസ്റ്റ് ബംഗാൾ-66, സിക്കിം-8)-74  നോർത്ത് ഈസ്റ്റേൺ റീജൻ (അരുണാചൽപ്രദേശ്-33, അസം-45, മണിപ്പുർ-10, മേഘാലയ-13, മിസോറം-6, നാഗാലാൻഡ്-9, ത്രിപുര-11)-127, ഒഡിഷ പ്രോജക്ട്സ്-53, വെസ്റ്റേൺ റീജൻ (മഹാരാഷ്ട്ര-64, ചത്തീസ്ഗഢ്-40, മധ്യപ്രദേശ്-4, ഗോവ-4)-112 *വെസ്റ്റേൺ റീജൻ II (മധ്യപ്രദേശ്-57, ഗുജറാത്ത്-58)-115  സതേൺ റീജൻ (ആന്ധ്രാപ്രദേശ്-43, തെലങ്കാന-33)-76  സതേൺ റീജൻ II (കർണാടക-34, തമിഴ്നാട്-59, കേരള-21)-114.

 വിഷയങ്ങൾ
ഗ്രാജ്വേറ്റ് ഇലക്‌ട്രിക്കൽ, ഗ്രാജ്വേറ്റ് സിവിൽ, ഗ്രാജ്വേറ്റ് കംപ്യൂട്ടർ സയൻസ്, ഗ്രാജ്വേറ്റ് ഇലക്‌ട്രോണിക്സ്/ടെലികോം, ഡിപ്ലോമ സിവിൽ, ഡിപ്ലോമ ഇലക്‌ട്രിക്കൽ, എച്ച്.ആർ. എക്സിക്യുട്ടീവ്, ഐ.ടി.ഐ. ഇലക്‌ട്രിക്കൽ.

 അപേക്ഷ
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.powergridindia.com കാണുക. അപേക്ഷിക്കുന്നതിനുമുൻപായി www.apprenticeshipindia.org അല്ലെങ്കിൽ www.portal.mhrdnats.gov.inൽ രജിസ്റ്റർചെയ്തിരിക്കണം. അവസാന തീയതി: ഓഗസ്റ്റ് 20.

 യോഗ്യത
ഗ്രാജ്വേറ്റ് വിഭാഗത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ./ബി.ടെക്./ബി.എസ്‌സി. എച്ച്.ആർ. എക്സിക്യുട്ടീവ് വിഭാഗത്തിൽ എം.ബി.എ. (എച്ച്.ആർ.)/എം.എസ്.ഡബ്ല്യു./പേഴ്സണൽ മാനേജ്മെന്റ് അല്ലെങ്കിൽ പേഴ്സണൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻ ബിരുദാനന്തരബിരുദ ഡിപ്ലോമ. മറ്റ് വിഷയങ്ങളിൽ ബന്ധപ്പെട്ട ഡിപ്ലോമ/ഐ.ടി.ഐ.


സശസ്ത്ര സീമാബലിൽ ഹെഡ് കോൺസ്റ്റബിൾ

:ആഭ്യന്തരമന്ത്രാലയത്തിനുകീഴിലുള്ള സശസ്ത്ര സീമാബലിൽ 115 ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) ഒഴിവ്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. യോഗ്യത: ഇന്റർമീഡിയറ്റ്/സീനിയർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം. ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്ക് വേഗം ഉണ്ടായിരിക്കണം. ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗവും വേണം.
പ്രായം: 18-25 വയസ്സ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ssbrectt.gov.in കാണുക. അവസാന തീയതി: ഓഗസ്റ്റ് 24.


മദ്രാസ് ഐ.ഐ.ടി.യിൽ അവസരം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് വിവിധ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. 100 ഒഴിവുണ്ട്.
വിജ്ഞാപനനമ്പർ: 04/2021. ഈ വിജ്ഞാപനത്തിൽ 92 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇതിൽ 41 ഒഴിവ് ജൂനിയർ ടെക്നീഷ്യൻ തസ്തികയിലും 30 ഒഴിവ് ജൂനിയർ അസിസ്റ്റന്റ് തസ്തികയിലുമാണ്. സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ, ജൂനിയർ സൂപ്രണ്ട്, ജൂനിയർ എൻജിനിയർ, ജൂനിയർ ലൈബ്രറി ടെക്നീഷ്യൻ തസ്തികകളിലാണ് മറ്റ് ഒഴിവുകൾ.

 ഒഴിവും യോഗ്യതയും പ്രായപരിധിയും
സ്റ്റാഫ് നഴ്സ്-3:  ബി.എസ്‌സി. നഴ്സിങ്ങും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറിയിൽ നേടിയ ത്രിവത്സര ഡിപ്ലോമയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും. 32 വയസ്സ്.
അസി.സെക്യൂരിറ്റി ഓഫീസർ-3:  ബിരുദവും മിലിട്ടറി/ പോലീസ്/ എൻ.സി.സി./ഫയർ ഫൈറ്റിങ് ട്രെയിനിങ്ങും ആറുവർഷത്തെ പരിചയവും. ലൈറ്റ് വെഹിക്കിൾ/മോട്ടോർസൈക്കിൾ ഡ്രൈവിങ് അറിയണം. 32 വയസ്സ്.
ജൂനിയർ സൂപ്രണ്ട്-10:  ആർട്സ്/സയൻസ്/ഹ്യുമാനിറ്റീസ്/കൊമേഴ്സ് ബിരുദം. 32 വയസ്സ്.

ജൂനിയർ എൻജിനീയർ-1: ഇലക്‌ട്രിക്കൽ എൻജിനിയറിങ് ബിരുദവും രണ്ടുവർഷത്തെ പരിചയവും. അല്ലെങ്കിൽ ഇലക്‌ട്രിക്കൽ എൻജിനിയറിങ് ഡിപ്ലോമയും അഞ്ചുവർഷത്തെ പരിചയവും. 32 വയസ്സ്.
ജൂനിയർ അസിസ്റ്റന്റ് -30: ആർട്സ്/സയൻസ്/ഹ്യുമാനിറ്റീസ്/കൊമേഴ്സ് ബിരുദവും കംപ്യൂട്ടർ ഓപ്പറേഷൻ (ക്രിയേഷൻ ഓഫ് ഡോക്യുമെന്റ്സ്, പ്രസന്റേഷൻസ്, സ്പ്രഡ്ഷീറ്റ് അപ്ലിക്കേഷൻസ്) അറിവും. 27 വയസ്സ്.
ജൂനിയർ ടെക്നീഷ്യൻ- 34 (സിവിൽ-3, കെമിസ്ട്രി-3, മെക്കാനിക്കൽ-12, ഇ.സി. ഇ./ ഇ.ആൻഡ്.ഐ./ ഇ.ഇ.-12, ബയോളജി/ ലൈഫ് സയൻസ്-1, ബയോടെക്നോളജി/ ബയോമെഡിക്കൽ-1, ഫിസിക്‌സ്-2): ബന്ധപ്പെട്ട വിഷയത്തിൽ ത്രിവത്സര ഡിപ്ലോമ / ബി.എസ്‌സി. അല്ലെങ്കിൽ. എസ്.എസ്.എൽ.സി.ക്കുശേഷം ബന്ധപ്പെട്ട ട്രേഡിൽ നേടിയ ദ്വിവത്സര ഐ.ടി.ഐ.യും രണ്ടുവർഷത്തെ പരിചയവും. 27 വയസ്സ്.
ജൂനിയർ ടെക്നീഷ്യൻ (മെയിന്റനൻസ്)-6 (സിവിൽ-2, ഇലക്‌ട്രിക്കൽ-6): സിവിൽ എൻജിനിയറിങ്/ ഇലക്‌ട്രിക്കൽ എൻജിനിയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ/ എസ്.എസ്.എൽ.സി.ക്കുശേഷം ബന്ധപ്പെട്ട ട്രേഡിൽനേടിയ ദ്വിവത്സര ഐ.ടി.ഐ.യും രണ്ടുവർഷത്തെ പരിചയവും. ഇലക്‌ട്രിക്കൽ എൻജിനിയറിങ് വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് സൂപ്പർവൈസർ കോംപിറ്റൻസ് സർട്ടിഫിക്കറ്റ്  (ഇലക്‌ട്രിക്കൽ സി ലൈസൻസ്). 27 വയസ്സ്.
ജൂനിയർ ടെക്നീഷ്യൻ (ടെലിഫോൺസ്) -1 : ഇ.സി.ഇ./ സി.എസ്.ഇ.യിൽ ത്രിവത്സര ഡിപ്ലോമ. 27 വയസ്സ്.

ജൂനിയർ ലൈബ്രറി ടെക്നീഷ്യൻ-4: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ലൈബ്രറി സയൻസ്/ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ മാസ്റ്റർ ബിരുദവും. 27 വയസ്സ്.
എല്ലാ തസ്തികയിലേക്കുമുള്ള ഡിഗ്രി/ ഡിപ്ലോമ/എ.ടി.ഐ. യോഗ്യതകൾ 60 ശതമാനം മാർക്കോടെ/ തത്തുല്യ ഗ്രേഡോടെ നേടിയതായിരിക്കണം.

വിജ്ഞാപന നമ്പർ 03/2021
സീനിയർ ടെക്നിക്കൽ ഓഫീസർ (സിസ്റ്റംസ്)-1, ഫയർ ഓഫീസർ-1, സേഫ്റ്റി ഓഫീസർ-1, സെക്യൂരിറ്റി ഓഫീസർ-1, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ-2, അസിസ്റ്റന്റ് രജിസ്ട്രാർ-2 എന്നിങ്ങനെയാണ് ഒഴിവുകൾ.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും: htttp://recruit.iitm.ac.in.അവസാന തീയതി: ഓഗസ്റ്റ് 23.