കോൺസ്റ്റബിൾ (ജി.ഡി.) - സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (സി.എ.പി.എഫ്.), എൻ.ഐ.എ., എസ്.എസ്.എഫ്., റൈഫിൾമാൻ (ജി.ഡി.) - അസം റൈഫിൾസ് എക്സാമിനേഷൻ 2021-ന് സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.
25271 ഒഴിവാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ വിവിധ സേനകളിലാണ് അവസരം.

 ഒഴിവുകൾ
ബോർഡർ സെക്യൂരിറ്റി ഫോഴ്സ്-7545, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്-8464, ഇന്തോ ടിബറ്റൻ ബോർഡർ പോലീസ്-1431, സശസ്ത്ര സീമാ ബെൽ-3806, അസം റൈഫിൾസ്-3785, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ്-240.

 യോഗ്യത
അംഗീകൃത ബോർഡ്/സർവകലാശാലയിൽനിന്ന് മെട്രിക്കുലേഷൻ/പത്താംക്ലാസ് പാസായിരിക്കണം. 2021 ഓഗസ്റ്റ് ഒന്നുവെച്ചാണ് യോഗ്യത കണക്കാക്കുക. ഉദ്യോഗാർഥികൾ രേഖാപരിശോധന സമയത്ത് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ (മാർക്ക് ഷീറ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ്) ഹാജരാക്കണം. എൻ.സി.സി. സർട്ടിഫിക്കറ്റുള്ളവർക്ക് തിരഞ്ഞെടുപ്പിൽ ഇൻസെന്റീവ്/ബോണസ് മാർക്ക് ലഭിക്കും.
എൻ.സി.സി. C സർട്ടിഫിക്കറ്റുള്ളവർക്ക് അഞ്ച് ശതമാനം മാർക്കും B സർട്ടിഫിക്കറ്റുള്ളവർക്ക് മൂന്ന് ശതമാനം മാർക്കും A സർട്ടിഫിക്കറ്റുള്ളവർക്ക് രണ്ട് ശതമാനം മാർക്കും ലഭിക്കും.

 പ്രായം
18-23 വയസ്സ്. 2021 ഓഗസ്റ്റ് ഒന്നുവെച്ചാണ് പ്രായം കണക്കാക്കുന്നത്. 1998 ഓഗസ്റ്റ് രണ്ടിനും 2003 ഓഗസ്റ്റ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും.

 തിരഞ്ഞെടുപ്പ്
കംപ്യൂട്ടർ ബേസ്ഡ് എക്സാമിനേഷൻ, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്/ഫിസിക്കൽ സ്റ്റാൻഡേഡ് ടെസ്റ്റ്, ഡിറ്റെയ്ൽഡ് മെഡിക്കൽ എക്സാമിനേഷൻ/റിവ്യൂ മെഡിക്കൽ എക്സാമിനേഷനിലൂടെയാണ് തിരഞ്ഞെടുപ്പ്.

 പരീക്ഷ
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ഒബ്ജക്ടീവ് രീതിയിലുള്ള 100 ചോദ്യങ്ങളുണ്ടാകും. 100 മാർക്കിന് 90 മിനിറ്റായിരിക്കും പരീക്ഷ. ഹിന്ദിയിലും ഇംഗ്ലീഷിലും ചോദ്യങ്ങളുണ്ടാകും. ഓരോ തെറ്റ് ഉത്തരത്തിനും 0.25 നെഗറ്റീവ് മാർക്കുണ്ടായിരിക്കും. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ജനറൽ നോളജ് ആൻഡ് ജനറൽ അവയർനസ്, എലിമെന്ററി മാത്തമാറ്റിക്സ്, ഇംഗ്ലീഷ്/ഹിന്ദി എന്നീ വിഷയങ്ങളിൽനിന്ന് 25 വീതം ചോദ്യങ്ങളാണ് പരീക്ഷയിലുണ്ടാകുക. വിശദമായ സിലബസ് വിജ്ഞാപനത്തിൽ ലഭ്യമാണ്. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം.
ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ടെസ്റ്റ്. ഓട്ടം: പുരുഷന്മാർക്ക് 24 മിനിറ്റിൽ അഞ്ച്‌ കിലോമീറ്റർ. സ്ത്രീകൾക്ക് 8 1/2
മിനിറ്റിൽ 1.6 കിലോമീറ്റർ.

 ശാരീരികയോഗ്യത
ഉയരം: പുരുഷന്മാർക്ക് 170 സെന്റിമീറ്റർ. സ്ത്രീകൾക്ക് 157 സെന്റീമീറ്റർ എസ്.ടി. വിഭാഗത്തിൽ പുരുഷന്മാർക്ക് 162.5 സെന്റീമീറ്റർ. സ്ത്രീകൾക്ക് 150.0 സെന്റീമീറ്റർ നെഞ്ചളവ്: പുരുഷന്മാർക്ക് 80 സെന്റീമീറ്റർ. വികാസം അഞ്ച്‌ സെന്റീമീറ്റർ ഉണ്ടായിരിക്കണം. എസ്.ടി. വിഭാഗത്തിന് 76 സെന്റീമീറ്ററും അഞ്ച്‌ സെന്റീമീറ്റർ വികാസവും വേണം. സ്ത്രീകൾക്ക് ബാധകമല്ല. ഭാരം: ഉയരത്തിനും പ്രായത്തിനും അനുസൃതമായി ഉണ്ടായിരിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.ssc.nic.in കാണുക. അവസാന തീയതി: ഓഗസ്റ്റ് 31.


സ്റ്റാഫ് നഴ്സ്: പി.എസ്.സി. വിജ്ഞാപനം

28 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ്‌ 18. വിവരങ്ങൾക്ക്:
www.keralapsc.gov.in

 സ്റ്റാഫ് നഴ്സ് ഗ്രേഡ് II
ശമ്പളം: 39,300-83,000 രൂപ. ഒഴിവുകളുടെ എണ്ണം: സംസ്ഥാനതലം (പ്രതീക്ഷിത ഒഴിവുകൾ). പ്രായപരിധി: 20-36. ഉദ്യോഗാർഥികൾ 2.01.1985-നും 1.01.2001-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
യോഗ്യതകൾ: 1. സയൻസ് വിഷയങ്ങളിൽ പ്ലസ്ടു/ പ്രീഡിഗ്രി/ വി.എച്ച്.എസ്.ഇ. കോഴ്സ് വിജയിച്ചിരിക്കണം/ ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് ഡൊമസ്റ്റിക് നഴ്സിങ്ങിൽ വി.എച്ച്.എസ്.ഇ. അല്ലെങ്കിൽ തത്തുല്യ യോഗ്യത.
2. ബി.എസ്‌സി. നഴ്സിങ് വിജയിച്ചിരിക്കണം. അല്ലെങ്കിൽ ഒരു ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽനിന്ന് ജനറൽ നഴ്സിങ്ങിലും മിഡ്‌വൈഫറിയിലും മൂന്നുവർഷത്തിൽ കുറയാതെയുള്ള കോഴ്സ് ജയിച്ചിരിക്കണം.
3. കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫ്‌സ്‌ കൗൺസിലിൽ സ്ത്രീകൾ നഴ്സ് ആൻഡ് മിഡ്‌വൈഫ് ആയും പുരുഷന്മാർ നഴ്സായും രജിസ്റ്റർചെയ്തിരിക്കണം.

 വർക്ക് അസിസ്റ്റന്റ്
ശമ്പളം: 8,100-12,130 രൂപ. ഒഴിവുകളുടെ എണ്ണം: 83. നിയമനരീതി: നേരിട്ടുള്ള നിയമനം. പ്രായം: 18-36. ഉദ്യോഗാർഥികൾ 02.01.1985-നും 01.01.2003-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
യോഗ്യതകൾ: 1. ഉദ്യോഗാർഥികൾ ഏഴാംക്ലാസ് ജയിച്ചവരും ബിരുദം നേടിയിട്ടില്ലാത്തവരുമായിരിക്കണം. 2. ഉദ്യോഗാർഥികൾക്ക് നല്ല ശാരീരികക്ഷമത ഉണ്ടായിരിക്കണം. ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ ഈ തസ്തികയ്ക്ക് അപേക്ഷിക്കാൻ അർഹരല്ല.


ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷനിൽ ഫയർമാൻ/ഡ്രൈവർ

ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷനിൽ വിവിധ തസ്തികകളിലായി 279 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫയർമാൻ -220, ഡ്രൈവർ -56, സ്റ്റേഷൻ ഫയർ ഓഫീസർ -3 എന്നിങ്ങനെയാണ് ഒഴിവുകൾ. ഫയർമാൻ -220 (ജനറൽ-70, എസ്.സി.-40, ഒ.ബി.സി.-59, ഇ.ഡബ്ല്യു.എസ്. -22, വിമുക്തഭടർ -29).
വിവരങ്ങൾക്ക്: www.mchandiharh.gov.in അവസാന തീയതി: ജൂലായ് 30.

നബാർഡിൽ മാനേജർ

നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിൽ 162 മാനേജർ ഒഴിവ്. ഗ്രൂപ്പ് എ, ബി വിഭാഗങ്ങളിലാണ് അവസരം. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.nabard.org കാണുക. അവസാന തീയതി: ഓഗസ്റ്റ് ഏഴ്.