:പൊതുമേഖലയിലുള്ള പ്രകൃതിവാതക കമ്പനിയായ ഗെയ്‌ൽ (ഇന്ത്യ) ലിമിറ്റഡിൽ എൻജിനിയർ, ഓഫീസർ, മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 220 ഒഴിവുണ്ട്. ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. സീനിയർ എൻജിനിയർ, സീനിയർ ഓഫീസർ തസ്തികകളിലേക്ക് ഒരുവർഷത്തെയും മാനേജർ തസ്തികയിലേക്ക് നാലുവർഷത്തെയും ഓഫീസർ തസ്തികയിലേക്ക് മൂന്നുവർഷത്തെയും പരിചയമാണ് വേണ്ടത്. കുറഞ്ഞത് 60/ 65 ശതമാനം മാർക്ക് നേടിയിരിക്കണം. 
വിവരങ്ങൾക്ക്‌: 
www.gailonline.com. അവസാന തീയതി: ഓഗസ്റ്റ് എട്ട്.