43 റീജണൽ റൂറൽ ബാങ്കുകളിലെ (ആർ.ആർ.ബി.) ഗ്രൂപ്പ് എ ഓഫീസർ (സ്കെയിൽ I, II, III), ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്) തസ്തികയിലേക്കുള്ള പത്താമത് പൊതു എഴുത്തുപരീക്ഷയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്‌ഷൻ (ഐ.ബി.പി.എസ്.) അപേക്ഷ ക്ഷണിച്ചു. ആകെ 12,811 ഒഴിവുകളുണ്ട്. ഇതിൽ 6817 ഒഴിവുകൾ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലും 5994 ഒഴിവുകൾ ഓഫീസർ തസ്തികയിലുമാണ്. കേരള ഗ്രാമീൺ ബാങ്കിൽ 267 ഒഴിവുണ്ട്. 

യോഗ്യത

ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്): ബിരുദം/ തത്തുല്യം. അതത് സംസ്ഥാനങ്ങളിലെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. കംപ്യൂട്ടർ അറിവ് അഭിലഷണീയം.
 ഓഫീസർ സ്കെയിൽ I (അസിസ്റ്റന്റ് മാനേജർ): ബിരുദം/ തത്തുല്യം. പ്രാദേശികഭാഷയിൽ അറിവുണ്ടായിരിക്കണം. കംപ്യൂട്ടർപരിജ്ഞാനം വേണം. അഗ്രിക്കൾച്ചർ/ ഹോർട്ടികൾച്ചർ/ ഫോറസ്ട്രി/ അനിമൽ ഹസ്ബൻഡറി/ വെറ്ററിനറി സയൻസ്/ അഗ്രിക്കൾച്ചറൽ എൻജിനിയറിങ്/ പിസികൾച്ചർ/ അഗ്രിക്കൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോ-ഓപ്പറേഷൻ/ ഐ.ടി./ മാനേജ്മെന്റ്/ നിയമം/ ഇക്കണോമിക്സ്/ അക്കൗണ്ടൻസി എന്നിവയിൽ ബിരുദമുള്ളവർക്ക് മുൻഗണന.
 ഓഫീസർ സ്കെയിൽ II: ജനറൽ ബാങ്കിങ് ഓഫീസർ (മാനേജർ): മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദം/ തത്തുല്യം. ബാങ്കിങ്/ ഫിനാൻസ്/ മാർക്കറ്റിങ്/ അഗ്രിക്കൾച്ചർ/ ഹോർട്ടികൾച്ചർ/ ഫോറസ്ട്രി/ അനിമൽ ഹസ്ബൻഡറി/ വെറ്ററിനറി സയൻസ്/ അഗ്രിക്കൾച്ചറൽ എൻജിനിയറിങ്/ പിസികൾച്ചർ/ അഗ്രിക്കൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോ-ഓപ്പറേഷൻ/ ഐ.ടി./ മാനേജ്മെന്റ്/ നിയമം/ ഇക്കണോമിക്സ്/ അക്കൗണ്ടൻസി എന്നിവയിൽ ബിരുദമുള്ളവർക്ക് മുൻഗണന. ബാങ്ക്/ ധനകാര്യസ്ഥാപനത്തിൽ ഓഫീസറായി ജോലിചെയ്ത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.

ഓഫീസർ സ്കെയിൽ II: സ്പെഷ്യലിസ്റ്റ് ഓഫീസർ (മാനേജർ)

ഇൻഫർമേഷൻ ടെക്നോളജി ഓഫീസർ: മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ ഇലക്‌ട്രോണിക്സ്/ കമ്യൂണിക്കേഷൻ/ കംപ്യൂട്ടർ സയൻസ്/ ഐ.ടി. എന്നിവയിലുള്ള ബിരുദം/ തത്തുല്യം. കംപ്യൂട്ടർ അറിവ് വേണം. ഒരുവർഷത്തെ പ്രവൃത്തിപരിചയം.
 ചാർട്ടേഡ് അക്കൗണ്ടന്റ്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽനിന്നുള്ള സർട്ടിഫൈഡ് അസോസിയേറ്റ്ഷിപ്പ്. ഒരുവർഷ പ്രവൃത്തിപരിചയം വേണം.
 ലോ ഓഫീസർ: മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെയുള്ള നിയമബിരുദം/ തത്തുല്യം. ബാങ്ക്/ ധനകാര്യസ്ഥാപനത്തിൽ അഡ്വക്കേറ്റ്/ ലോഓഫീസർ ആയി ജോലിനോക്കി രണ്ടുവർഷ പ്രവൃത്തിപരിചയം വേണം.
 ട്രഷറി മാനേജർ: ചാർട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കിൽ എം.ബി.എ.- ഫിനാൻസ്. ഒരുവർഷ പ്രവൃത്തിപരിചയം വേണം.
 മാർക്കറ്റിങ് ഓഫീസർ: എം.ബി.എ.- മാർക്കറ്റിങ്. ഒരുവർഷ പ്രവൃത്തിപരിചയം വേണം.
 അഗ്രിക്കൾച്ചർ ഓഫീസർ: മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ അഗ്രിക്കൾച്ചർ/ ഹോർട്ടികൾച്ചർ/ ഡെയറി/ അനിമൽ ഹസ്ബൻഡറി/ ഫോറസ്ട്രി/ വെറ്ററിനറി സയൻസ്/ അഗ്രിക്കൾച്ചറൽ എൻജിനിയറിങ്/ പിസികൾച്ചർ എന്നിവയിൽ ബിരുദം/ തത്തുല്യം. രണ്ടുവർഷപ്രവൃത്തിപരിചയം വേണം.
 ഓഫീസർ സ്കെയിൽ III (സീനിയർ മാനേജർ): മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദം/ തത്തുല്യം. ബാങ്കിങ്/ ഫിനാൻസ്/ മാർക്കറ്റിങ്/ അഗ്രിക്കൾച്ചർ/ ഹോർട്ടികൾച്ചർ/ ഫോറസ്ട്രി/ അനിമൽ ഹസ്ബൻഡറി/ വെറ്ററിനറി സയൻസ്/ അഗ്രിക്കൾച്ചറൽ എൻജിനിയറിങ്/ പിസികൾച്ചർ/ അഗ്രിക്കൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോ-ഓപ്പറേഷൻ/ ഐ.ടി./ മാനേജ്മെന്റ്/ നിയമം/ ഇക്കണോമിക്സ് ആൻഡ് അക്കൗണ്ടൻസി എന്നിവയിൽ ബിരുദം/ ഡിപ്ലോമയുള്ളവർക്ക് മുൻഗണന. ബാങ്ക്/ ധനകാര്യസ്ഥാപനത്തിൽ ഓഫീസർ തസ്തികയിൽ ജോലിചെയ്ത് അഞ്ചുവർഷ പ്രവൃത്തിപരിചയം വേണം.

അപേക്ഷ

www.ibps.in ൽ പ്രത്യേകമായി നൽകിയ ലിങ്കിലൂടെ ജൂൺ 28 വരെ അപേക്ഷിക്കാം.

പരീക്ഷ, തിരഞ്ഞെടുപ്പ്

രണ്ടുഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷയ്ക്കുശേഷമാണ് തിരഞ്ഞെടുപ്പ്. ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് അഭിമുഖവും ഉണ്ടാകും. ഓഗസ്റ്റിലായിരിക്കും പരീക്ഷ. വിശദമായ സിലബസ് ഉൾക്കൊള്ളുന്ന വിജ്ഞാപനത്തിന്: www.ibps.in