2500 സെയിലർ
ഇന്ത്യൻ നേവിയിൽ സെയിലർ തസ്തികയിൽ 2500 ഒഴിവ്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. ആർട്ടിഫൈസർ അപ്രന്റിസ് (എ.എ.)-500, സീനിയർ സെക്കൻഡറി റിക്രൂട്ട്സ് (എസ്.എസ്.ആർ.)-2000 എന്നീ വിഭാഗത്തിലാണ് അവസരം. 2021 ഓഗസ്റ്റിലാണ് കോഴ്സ് ആരംഭിക്കുന്നത്. പരീശീലനം പൂർത്തിയാക്കുന്ന മുറയ്ക്ക് എ.എ.യ്ക്ക് 20 വർഷവും എസ്.എസ്.ആറിന് 15 വർഷവുമാണ് സർവീസ്.

യോഗ്യത
*ആർട്ടിഫൈസർ അപ്രന്റിസ്: 60 ശതമാനം മാർക്കോടെ ഫിസിക്സും മാത്‌സും വിഷയങ്ങളായി പഠിച്ച പ്ലസ്ടു. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും പഠിച്ചിരിക്കണം.
*സീനിയർ സെക്കൻഡറി റിക്രൂട്ട്സ്: ഫിസിക്സും മാത്‌സും വിഷയങ്ങളായി പഠിച്ച പ്ലസ്ടു. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും പഠിച്ചിരിക്കണം. ശാരീരിക യോഗ്യത: ഉയരം 157 സെ.മീ. ഉയരത്തിന് ആനുപാതികമായി നെഞ്ചളവ് ഉണ്ടായിരിക്കണം. അഞ്ചു സെന്റീ മീറ്റർ  വികാസം ഉണ്ടായിരിക്കണം.

പ്രായം
2001 ഫെബ്രുവരി ഒന്നിനും 2004 ജൂലായ് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉൾപ്പെടെ.

തിരഞ്ഞെടുപ്പ്
കോവിഡിന്റെ സാഹചര്യത്തിൽ പ്ലസ്ടുവിന്റെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ്‌ ചെയ്യുന്ന പതിനായിരം പേരെയാണ് എഴുത്തുപരീക്ഷയ്ക്കും ശാരീരികക്ഷമതാ പരീക്ഷയ്ക്കും ക്ഷണിക്കുക. പരീക്ഷയിൽ ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്സ്, ജനറൽ നോളജ് എന്നിവയിൽനിന്നുള്ള ചോദ്യങ്ങളുണ്ടാകും.
പ്ലസ്ടു ലെവലിൽനിന്നുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ഒരു മണിക്കൂറായിരിക്കും പരീക്ഷ. എഴുത്തുപരീക്ഷയുടെ അതേ ദിവസമായിരിക്കും ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്. ടെസ്റ്റിൽ ഏഴ് മിനിറ്റിൽ 1.6 കിലോ മീറ്റർ ഓട്ടം, 20 സ്‌ക്വാട്ട്, 10 പുഷ് അപ് എന്നിവയുണ്ടാകും. എഴുത്തുപരീക്ഷയ്ക്ക് വരുന്നവർ 72 മണിക്കൂർ മുൻപുള്ള കോവിഡ് നെഗറ്റീവ് ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് ഹാജരാക്കണം.

അപേക്ഷ
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindiannavy.gov.in കാണുക. അപേക്ഷിക്കുന്നതിനൊപ്പം ആവശ്യമായ എല്ലാ രേഖകളും അപ് ലോഡ് ചെയ്യണം. കൂടാതെ നീല ബാക്ക്ഗ്രൗണ്ടിൽ വരുന്ന ഫോട്ടോയും അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 30.


ഭാരത് ഇലക്‌ട്രോണിക്‌സിൽ 308 എൻജിനിയർ/ഓഫീസർ

: പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഇലക്ട്രോണിക്‌സിൽ 308 പ്രോജക്ട് എൻജിനിയർ ഒഴിവ്. താത്കാലികനിയമനമായിരിക്കും. വിവിധ സംസ്ഥാനങ്ങളിലായി പ്രോജക്ട് എൻജിനീയറുടെ 268 ഒഴിവുണ്ട്. ശേഷിക്കുന്ന ഒഴിവുകൾ നവിമുംബൈ, പുണെ, കോട്ദ്വാര കേന്ദ്രങ്ങളിലെ എൻജിനിയർ/ഓഫീസർ തസ്തികയിലാണ്. കരാർ നിയമനം.

പ്രോജക്ട് എൻജിനിയർ-268, ട്രെയിനി എൻജിനിയർ-I (ഇലക്‌ട്രോണിക്സ്/ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/കമ്യൂണിക്കേഷൻ-2, മെക്കാനിക്കൽ-18)-20,  ട്രെയിനി ഓഫീസർ-I-2, പ്രോജക്ട് ഓഫീസർ-I-1. അപേക്ഷിക്കേണ്ട വിധം: അപേക്ഷാഫോം പൂരിപ്പിച്ച് അവശ്യരേഖകളുമായി Sr. Dy. Gen. Manager (CS, FTD, HR&A) Bharat Electronics Limited, Plot No. L-1, MIDC Industrial Area, Taloja, Navi Mumbai: 410 208, Maharashtra എന്ന വിലാസത്തിലേക്കയക്കുക. അവസാന തീയതി: മേയ് 14.

സീനിയർ എൻജിനിയർ-3, ട്രെയിനി എൻജിനിയർ (ഇലക്‌ട്രോണിക്സ്-4, മെക്കാനിക്കൽ-2)-5, പ്രോജക്ട് എൻജിനിയർ (കംപ്യൂട്ടർ സയൻസ്-3, ഇലക്‌ട്രോണിക്സ്-3, മെക്കാനിക്കൽ-2)-8, ട്രെയിനി ഓഫീസർ (ഫിനാൻസ് എം.ബി.എ.)-1. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മേയ് 5. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി www.bel-india.in കാണുക.


ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷനിൽ 1074 മാനേജർ/ എക്സിക്യുട്ടീവ്

: ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 1072 ഒഴിവ്. പരസ്യവിജ്ഞാപനനമ്പർ: 04/2021. ഓൺലൈനായി അപേക്ഷിക്കണം. ജൂനിയർ മാനേജർ, എക്സിക്യുട്ടീവ്, ജൂനിയർ എക്സിക്യുട്ടീവ് എന്നീ തസ്തികകളിലാണ് അവസരം. ജൂനിയർ മാനേജർ- 111, എക്സിക്യുട്ടീവ്- 442, ജൂനിയർ എക്സിക്യുട്ടീവ്- 521. തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് എക്സാമിനേഷനിലൂടെയാണ് തിരഞ്ഞെടുപ്പ്. എക്സിക്യുട്ടീവ് വിഭാഗത്തിലെ ഓപ്പറേഷൻ ആൻഡ് ബി.ഡി. ഡിസിപ്ലിനിലെ തിരഞ്ഞെടുപ്പിൽ കംപ്യൂട്ടർ ബേസ്ഡ് ആപ്റ്റിറ്റ്യൂഡ് പരീക്ഷകൂടിയുണ്ടായിരിക്കും. എല്ലാ വിഭാഗത്തിലും രേഖാപരിശോധനയും മെഡിക്കൽ ടെസ്റ്റും ഉണ്ടായിരിക്കും. ജൂനിയർ മാനേജർ ലെവലിൽ അഭിമുഖവും ഉണ്ടായിരിക്കും. കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.dfccil.com കാണുക. അവസാന തീയതി: മേയ് 23.