2021-ലെ സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (അസിസ്റ്റന്റ് കമാൻഡന്റ്) പരീക്ഷയ്ക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു.
  ഒഴിവുകൾ
വിവിധ വകുപ്പുകളിലായി ആകെ 159 ഒഴിവുകളുണ്ട്. ബി. എസ്.എഫ്. -35, സി.ആർ.പി.എഫ്. -36, സി.ഐ.എസ്.എഫ്. -67, ഐ.ടി.ബി.പി. -20, എസ്.എസ്.ബി. -1 എന്നിങ്ങനെയാണ് വകുപ്പുകളും ഒഴിവുകളും. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
 പ്രായം
25 വയസ്സാണ് ഉയർന്ന പ്രായപരിധി. 20 വയസ്സ് പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാനാവുക. 2021 ഓഗസ്റ്റ് ഒന്ന്‌ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും വയസ്സിളവ് ഉണ്ടായിരിക്കും.
  പരീക്ഷ
2021 ഓഗസ്റ്റ് എട്ടിനാണ്
പരീക്ഷ നടത്താൻ നിശ്ചയിച്ചിട്ടുള്ളത്. രണ്ട് ഭാഗങ്ങളാണ് പരീക്ഷയ്ക്കുള്ളത്.
പേപ്പർ-1 രാവിലെ 10 മുതൽ 12 വരെ നടക്കും. ജനറൽ എബിലിറ്റി ആൻഡ് ഇന്റലിജൻസ് വിഭാഗത്തിൽനിന്നായിരിക്കും ചോദ്യങ്ങൾ. ആകെ 250 മാർക്കിനുള്ള ഒബ്‌ജക്ടീവ് ടൈപ്പ് ഒ.എം.ആർ. പരീക്ഷയായിരിക്കും ഇത്. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. തെറ്റുത്തരത്തിന് 1/3 മാർക്ക് കുറയ്ക്കും. പരീക്ഷയ്ക്ക് കറുത്ത മഷിയുള്ള പേന മാത്രമാണ് ഉപയോഗിക്കാൻ അനുമതിയുള്ളത്. പേപ്പർ-2 വിവരണാത്മകപരീക്ഷയാണ്.
ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെ നടക്കുന്ന പരീക്ഷയിൽ ജനറൽ സ്റ്റഡീസ്, എസ്സേ ആൻഡ് കോംപ്രിഹെൻഷൻ വിഭാഗത്തിൽനിന്നായിരിക്കും ചോദ്യങ്ങളുണ്ടാവുക.
രണ്ട് പേപ്പറിലും നിശ്ചിത മാർക്ക് നേടുന്നവരെയാണ് അടുത്ത ഘട്ടമായ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലേക്ക് പരിഗണിക്കുക. പരീക്ഷയുടെ വിശദമായ സിലബസ് വിജ്ഞാപനത്തിലുണ്ട്.

 അഭിമുഖം
150 മാർക്കാണ് അഭിമുഖത്തിന്/പേഴ്സണാലിറ്റി ടെസ്റ്റിന് ലഭിക്കുന്ന പരമാവധി മാർക്ക്. എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമഫലം പ്രസിദ്ധീകരിക്കുക. പരീക്ഷാകേന്ദ്രം: കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രങ്ങൾ.

 അപേക്ഷ
വിശദമായ വിജ്ഞാപനം upsc.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. upsconline.nic.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മേയ് 5. 

യോഗ്യത
ഏതെങ്കിലുംവിഷയത്തിലെ ബിരുദമാണ് അടിസ്ഥാനയോഗ്യത. കൂടാതെ,  യു.പി.എസ്.സി. നിർദേശിക്കുന്ന ഫിസിക്കൽ, മെഡിക്കൽ
യോഗ്യതകളും പാസായിരിക്കണം. എൻ.സി.സി.യിലെ ‘ബി’, ‘സി’ സർട്ടിഫിക്കറ്റുകൾ അഭിലഷണീയ യോഗ്യതയാണ്.


മാലദ്വീപിൽ മെഡിക്കൽ/ പാരാമെഡിക്കൽ സ്റ്റാഫ്

സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്ക റൂട്സ് മുഖേന മാലദ്വീപിലേക്ക് മെഡിക്കൽ, പാരാമെഡിക്കൽ വിഭാഗക്കാരെ തിരഞ്ഞെടുക്കുന്നു. മാലദ്വീപുകളിലെ വിവിധ ആശുപത്രികളിലേക്കും ഹെൽത്ത് സെന്ററുകളിലേക്കും അവിടത്തെ ആരോഗ്യ മന്ത്രാലയമാണ് നിയമനംനടത്തുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം എന്ന ക്രമത്തിൽ.
 ഗൈനക്കോളജിസ്റ്റ്-20, സർജൻ-20, അന​െസ്തറ്റിസ്റ്റ്-20, പീഡിയാട്രീഷ്യൻ-20, ഫിസിഷ്യൻ-20, സൈക്യാട്രി-10, റേഡിയോളജിസ്റ്റ്-20, ഇ.എൻ.ടി. സ്പെഷ്യലിസ്റ്റ്-10, എമർജൻസി ഫിസിഷ്യൻ-15, ഓർത്തോപീഡിക്സ്-20, ഡെർമറ്റോളജിസ്റ്റ്-20, ഒഫ്താൽമോളജിസ്റ്റ്-20, ജനറൽ മെഡിക്കൽ പ്രാക്ടീഷണർ(ജി.പി.)-15. യോഗ്യത: എം.ബി.ബി.എസും എം.ഡി.യും ഒരു വർഷത്തെ ഇന്റേൺഷിപ്പുമാണ് അടിസ്ഥാനയോഗ്യത. എം.ബി.ബി.എസിനുശേഷം ഒരു വർഷത്തെയും എം.ഡി.ക്കുശേഷം ഒന്നിലധികം വർഷത്തെയും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ശമ്പളം: 2939 യു.എസ്. ഡോളർ(ഏകദേശം 2,09,400 രൂപ). ഇതുകൂടാതെ 454 ഡോളർ അക്കമഡേഷൻ അലവൻസും 156 ഡോളർ ഫുഡ് അലവൻസും ലഭിക്കും (രണ്ടും ചേർത്ത് ഏകദേശം 45,400 രൂപ).
 ഡെന്റിസ്റ്റ്-20 യോഗ്യത: ബി.ഡി.എസും ഒരു വർഷത്തെ ഇന്റേൺഷിപ്പുമാണ് അടിസ്ഥാനയോഗ്യത. കൂടാതെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ശമ്പളം: 1514 യു.എസ്. ഡോളർ(ഏകദേശം 1,07,800 രൂപ). ഇതുകൂടാതെ 195 ഡോളർ അക്കമഡേഷൻ അലവൻസും 117 ഡോളർ ഫുഡ് അലവൻസും ലഭിക്കും (രണ്ടും ചേർത്ത് ഏകദേശം 23,200 രൂപ).
അപേക്ഷ: കൂടുതൽ തസ്തികകകൾ അറിയാനും വിശദമായ വിജ്ഞാപനത്തിനും norkaroots.org ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. abroadjobs.norka@kerala.gov.in എന്ന ഇ-മെയിൽ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മേയ് 15.

മെഡിക്കൽ ഓഫീസർ-100
യോഗ്യത: എം.ബി.ബി.എസും ഒരു വർഷത്തെ ഇന്റേൺഷിപ്പുമാണ് അടിസ്ഥാനയോഗ്യത. കൂടാതെ ഒരുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ശമ്പളം: 1514 യു.എസ്. ഡോളർ (ഏകദേശം 1,07,800 രൂപ). ഇതുകൂടാതെ 195 ഡോളർ അക്കമഡേഷൻ അലവൻസും 117 ഡോളർ ഫുഡ് അലവൻസും ലഭിക്കും (രണ്ടും ചേർത്ത് ഏകദേശം 23,200 രൂപ).

രജിസ്‌ട്രേഡ് നഴ്സ്-150
യോഗ്യത: ബി.എസ്‌സി. നഴ്സിങ്/ജി.എൻ.എം. കൂടാതെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ശമ്പളം: 953 യു.എസ്. ഡോളർ(ഏകദേശം 68,000 രൂപ). ഇതുകൂടാതെ 194 ഡോളർ അക്കമഡേഷൻ അലവൻസും 117 ഡോളർ ഫുഡ് അലവൻസും ലഭിക്കും (രണ്ടും ചേർത്ത് ഏകദേശം 23,100 രൂപ).