ബാങ്ക് ഓഫ് ബറോഡയിൽ 513 വെൽത്ത് മാനേജ്മെന്റ് പ്രൊഫഷണൽ ഒഴിവ്. അഞ്ചുവർഷത്തേക്കുള്ള കരാർ നിയമനമായിരിക്കും. 
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായം എന്ന ക്രമത്തിൽ. 
സീനിയർ റിലേഷൻഷിപ്പ് മാനേജർ -407: ഏതെങ്കിലും വിഷയത്തിലെ ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. മാനേജ്മെന്റിലെ ബിരുദാനന്തരബിരുദം/ഡിപ്ലോമ അഭിലഷണീയം. 24-35 വയസ്സ്. 
ഇ-വെൽത്ത് റിലേഷൻഷിപ്പ് മാനേജർ-50: ഏതെങ്കിലും വിഷയത്തിലെ ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. മാനേജ്മെന്റിലെ ബിരുദാനന്തരബിരുദം/ഡിപ്ലോമ അഭിലഷണീയം. 23-35 വയസ്സ്. 
ടെറിട്ടറി ഹെഡ്-44: ഏതെങ്കിലും വിഷയത്തിലെ ബിരുദവും ആറുവർഷത്തെ പ്രവൃത്തിപരിചയവും. മാനേജ്മെന്റിലെ ബിരുദാനന്തരബിരുദം/ഡിപ്ലോമ അഭിലഷണീയം. 27-40 വയസ്സ്. 
ഗ്രൂപ്പ് ഹെഡ്-6: ഏതെങ്കിലും വിഷയത്തിലെ ബിരുദവും 10 വർഷത്തെ പ്രവൃത്തിപരിചയവും. മാനേജ്മെന്റിലെ ബിരുദാനന്തരബിരുദം/ഡിപ്ലോമ അഭിലഷണീയം. 31-45 വയസ്സ്. 
ഹെഡ് (ഓപ്പറേഷൻസ് ആൻഡ് ടെക്നോളജി)-1: ഏതെങ്കിലും വിഷയത്തിലെ ബിരുദവും 10 വർഷത്തെ പ്രവൃത്തിപരിചയവും. 31-45 വയസ്സ്. കൂടുതൽ തസ്തികകൾക്കും വിശദവിവരങ്ങൾക്കും www.bankofbaroda.in കാണുക. അവസാന തീയതി: ഏപ്രിൽ 29.