ബ്രോഡ്കാസ്റ്റ് എൻജിനിയറിങ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിൽ 1679 ഒഴിവ്. സ്‌കിൽഡ്/ സെമി സ്‌കിൽഡ്/ അൺ സ്‌കിൽഡ് വിഭാഗത്തിലാണ് ഒഴിവ്. ഇലക്‌ട്രിസിറ്റി/ പവർ സെക്ടർ എന്നീ മേഖലകളിലാണ് അവസരം. ബി.ഇ.സി.ഐ.എൽ. നടത്തുന്ന സ്കിൽ ഡെവലപ്മെന്റ് കോഴ്സ് 
പൂർത്തിയാക്കുന്നവർക്കാണ് നിയമനം ലഭിക്കുക. പരിശീലനത്തിനായി കോഴ്സ് ഫീ ഈടാക്കുന്നതാണ്. ബന്ധപ്പെട്ട തസ്തികയിൽ ഇപ്പോൾ ജോലിചെയ്യുന്നവർക്ക് മുൻഗണന ലഭിക്കും. 
ട്രെയിനിങ് പ്രോഗ്രാം, യോഗ്യത എന്ന ക്രമത്തിൽ:
പേഴ്സണൽ പ്രൊട്ടക്ടീവ് എക്വിപ്‌മെന്റ്, ഇലക്‌ട്രിക്കൽ എക്വിപ്‌മെന്റ് സേഫ്റ്റി മെഷേഴ്‌സ്‌: ഇലക്‌ട്രിക്കൽ/വയർമാൻ ഐ. ടി.ഐ. സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എൻജിനിയറിങ്ങിൽ ബിരുദം/ ഡിപ്ലോമ. അല്ലെങ്കിൽ ഇലക്‌ട്രിക്കൽ സേഫ്റ്റി സർട്ടിഫിക്കറ്റ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 
പേഴ്സണൽ പ്രൊട്ടക്ടീവ് എക്വിപ്‌മെന്റ് (സേഫ്റ്റി മെഷേഴ്‌സ്‌): എട്ടാം ക്ലാസ് പാസായിരിക്കണം. ഒരുവർഷത്തെ പ്രവൃത്തിപരിചയം. 
ലിപിക്: പ്ലസ്ടുവും ഒരുവർഷത്തെ ഡി.സി.എ./ പി.ജി.ഡി.സി.എ. ഇംഗ്ലീഷ്/ ഹിന്ദി ടൈപ്പിങ് അറിഞ്ഞിരിക്കണം. 
ബിൽമാൻ: പത്താംക്ലാസ് പാസായിരിക്കണം. വയർമാൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.becil.com കാണുക. അവസാനത്തീയതി: ഏപ്രിൽ 20.