യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ 2021-ലെ എൻജിനിയറിങ് സർവീസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ മേഖലകളിലാണ് അവസരം. 

സിവിൽ എൻജിനിയറിങ്

ഒഴിവുള്ള ഡിപ്പാർട്ട്മെന്റുകൾ: സെൻട്രൽ എൻജിനിയറിങ് സർവീസ്, സെൻട്രൽ എൻജിനിയറിങ് സർവീസ് (റോഡ്സ്), സർവേ ഓഫ് ഇന്ത്യ സർവീസ്, ബോർഡർ റോഡ് എൻജിനിയറിങ് സർവീസ്, എം.ഇ.എസ്. സർവേയർ കേഡർ, സെൻട്രൽ വാട്ടർ എൻജിനിയറിങ് സർവീസ്. 

മെക്കാനിക്കൽ എൻജിനിയറിങ്

ഒഴിവുള്ള ഡിപ്പാർട്ട്മെന്റുകൾ: ജി.എസ്.ഐ. എൻജിനിയറിങ് സർവീസ്, ഇന്ത്യൻ ഡിഫൻസ് സർവീസ് ഓഫ് എൻജിനിയേഴ്സ്, ഇന്ത്യൻ നേവൽ ആർമമെന്റ് സർവീസ്, ഇന്ത്യൻ നേവൽ മെറ്റീരിയൽ മാനേജ്മെന്റ് സർവീസ്, സെൻട്രൽ വാട്ടർ എൻജിനിയറിങ്, ഇന്ത്യൻ സ്കിൽ ഡെവലപ്മെന്റ് സർവീസ്, ഡിഫൻസ് എയ്റോനൊട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ് സർവീസ്, സെൻട്രൽ ഇലക്‌ട്രിക്കൽ ആൻഡ് മെക്കാനിക്കൽ എൻജിനിയറിങ് സർവീസ്. 

ഇലക്‌ട്രിക്കൽ എൻജിനിയറിങ്

ഒഴിവുള്ള ഡിപ്പാർട്ട്മെന്റുകൾ: സെൻട്രൽ ഇലക്‌ട്രിക്കൽ ആൻഡ് മെക്കാനിക്കൽ എൻജിനിയറിങ് സർവീസ്, ഇന്ത്യൻ ഡിഫൻസ് സർവീസ് ഓഫ് എൻജിനിയേഴ്സ്, ഇന്ത്യൻ നേവൽ മെറ്റീരിയൽ മാനേജ്മെന്റ് സർവീസ്, സെൻട്രൽ പവർ എൻജിനിയറിങ് സർവീസ്, ഇന്ത്യൻ നേവൽ ആർമമെന്റ് സർവീസ്, ഡിഫൻസ് എയ്റോനൊട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ് സർവീസ്, സെൻട്രൽ പവർ എൻജിനിയറിങ് സർവീസ്. 

ഇലക്‌ട്രോണിക്സ് ആൻഡ്  ടെലികമ്യൂണിക്കേഷൻ

ഒഴിവുള്ള ഡിപ്പാർട്ട്മെന്റുകൾ: ഇന്ത്യൻ റേഡിയോ റെഗുലേറ്ററി സർവീസ്, ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ സർവീസ്, ഇന്ത്യൻ നേവൽ ആർമമെന്റ് സർവീസ്, ഇന്ത്യൻ നേവൽ മെറ്റീരിയൽ മാനേജ്മെന്റ് സർവീസ്, ജൂനിയർ ടെലികോം ഓഫീസർ, ഡിഫൻസ് എയ്റോനോട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ് സർവീസ്. 

യോഗ്യത

ബന്ധപ്പെട്ട വിഷയത്തിലെ എൻജിനിയറിങ് ബിരുദം/ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഇന്ത്യയുടെ സെക്‌ഷൻ A, B പാസായിരിക്കണം/ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഇന്ത്യയുടെ ഗ്രാേജ്വറ്റ് മെമ്പർഷിപ്പ് എക്സാമിനേഷൻ പാസായിരിക്കണം/ എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് മെമ്പർഷിപ്പ് പരീക്ഷ പാർട്ട് II, III എന്നിവ പാസായിരിക്കണം. 
ഇന്ത്യൻ നേവൽ ആർമമെന്റിലേക്കും (ഇലക്‌ട്രോണിക്സ് എൻജിനിയറിങ്) ഇന്ത്യൻ റേഡിയോ റെഗുലേറ്ററി സർവീസിലേക്കും മേൽപ്പറഞ്ഞ യോഗ്യതകൾക്ക് പുറമേ എം. എസ്‌സി. യോഗ്യത സ്വീകരിക്കപ്പെടും. 
പ്രായം: 21-30 വയസ്സ്. 2021 ജനുവരി ഒന്ന്‌ തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 2 ജനുവരി 1991-നും 1 ജനുവരി 2000-ത്തിനും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുപ്പ്

മൂന്ന് ഘട്ടത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ഒന്നാംഘട്ടത്തിൽ പ്രിലിമിനറി പരീക്ഷ. രണ്ടാംഘട്ടം മെയിൻ പരീക്ഷ. മൂന്നാം ഘട്ടത്തിൽ പേഴ്സണാലിറ്റി ടെസ്റ്റ്. ഒന്നാംഘട്ട പരീക്ഷയ്ക്ക് കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയുമാണ് പരീക്ഷാകേന്ദ്രം. മെയിൻ പരീക്ഷയ്ക്ക് തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം. 
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.upsconline.nic.in കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാനത്തീയതി: ഏപ്രിൽ 27.