വ്യോമസേനയുടെ വിവിധ യൂണിറ്റുകളിലായി 1515 സിവിലിയൻ ഓഫീസറുടെ ഒഴിവ്. ഗ്രൂപ്പ് സി തസ്തികയിലേക്കാണ് നേരിട്ടുള്ള നിയമനം. വ്യോമസേനയുടെ വിവിധ യൂണിറ്റുകളിലും സ്റ്റേഷനുകളിലുമാണ് നിയമനം. തിരുവനന്തപുരത്തെ എയർഫോഴ്സ് സ്റ്റേഷനിൽ ഹിന്ദി ടൈപ്പിസ്റ്റിന്റെ ഒരു ഒഴിവുണ്ട്. തസ്തികകളുടെ അടിസ്ഥാനത്തിൽ ബിരുദം, 12-ാം ക്ലാസ്, 10-ാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം.    
ഒഴിവുകൾ: വെസ്റ്റേൺ എയർ കമാൻഡ് യൂണിറ്റ്-362, ട്രെയിനിങ് കമാൻഡ് യൂണിറ്റ്-398, മെയിന്റനൻസ് കമാൻഡ് യൂണിറ്റ്-479, സെൻട്രൽ എയർ കമാൻഡ്-116, ഈസ്റ്റേൺ എയർ കമാൻഡ്-132, സതേൺ എയർ കമാൻഡ്-28. വിശദവിവരങ്ങൾക്കായി 
23-ാം ലക്കം തൊഴിൽവാർത്ത കാണുക. അപേക്ഷ ബന്ധപ്പെട്ട സ്റ്റേഷൻ/യൂണിറ്റിലേക്കാണ് അയക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് രണ്ട്.

ഭാരത് ഹെവി ഇലക്‌ട്രിക്കൽസിൽ  389 അപ്രന്റിസ്

തിരുച്ചിറപ്പള്ളിയിലുള്ള ഭാരത് ഹെവി ഇലക്‌ട്രിക്കൽസ് ലിമിറ്റഡിൽ 389 അപ്രന്റിസ് ഒഴിവ്. ട്രേഡ് അപ്രന്റിസ്, ടെക്നീഷ്യൻ അപ്രന്റിസ്, ഗ്രാജ്വേറ്റ് അപ്രന്റിസ് വിഭാഗത്തിലാണ് അവസരം. ഒരുവർഷത്തെ പരിശീലനമായിരിക്കും. വിശദവിവരങ്ങൾക്കായി www.trichy.bhel.com കാണുക. അവസാന തീയതി: ഏപ്രിൽ 14.