സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെ 60 തസ്തികകളിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 5. തസ്തിക, വകുപ്പ് എന്ന ക്രമത്തിൽ: 

ജനറൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)

അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി-മെഡിക്കൽ വിദ്യാഭ്യാസം, •അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്‌ട്രോണിക്‌സ്-കോളേജ് വിദ്യാഭ്യാസം. •സ്റ്റേറ്റ് മാസ് എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ-ആരോഗ്യം. •സയന്റിഫിക് ഓഫീസർ-ആയുർവേദ മെഡിക്കൽ ഓഫീസർ. •ഓർഗനൈസർ ഫോർ സ്പോർട്‌സ് ഇൻ സ്കൂൾസ്-പൊതുവിദ്യാഭ്യാസം. •ഇൻസ്ട്രക്ടർ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് ബിസിനസ് കറസ്‌പോണ്ടൻസ്-സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്. 
•ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I-പൊതുമരാമത്ത് വകുപ്പ്. •ഡ്രാഫ്റ്റ്മാൻ ഗ്രേഡ് I/ഓവർസിയർ (സിവിൽ)-കേരള സംസ്ഥാന ഭവനനിർമാണ ബോർഡ്. •പേഴ്‌സണൽ മാനേജർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്. 
•പേഴ്‌സണൽ മാനേജർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്. •എക്സ്‌റേ ടെക്‌നീഷ്യൻ-മൃഗസംരക്ഷണം. •ലക്ചറർ (കംപ്യൂട്ടർ എൻജിനിയറിങ്)-സാങ്കേതിക വിദ്യാഭ്യാസം. •ലക്ചറർ (മെക്കാനിക്കൽ എൻജിനിയറിങ്)-സാങ്കേതിക വിദ്യാഭ്യാസം, വർക്കർ/പ്ലാന്റ് അറ്റൻഡർ ഗ്രേഡ് III-കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്. •ഓവർസിയർ-കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ലിമിറ്റഡ്. •ലോവർ ഡിവിഷൻ ക്ലാർക്ക്-കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികൾ. •ഫയർമാൻ ഗ്രേഡ് II-കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്. •ജൂനിയർ ടൈപ്പിസ്റ്റ്-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ ലിമിറ്റഡ്. •അക്കൗണ്ട്‌സ് ഓഫീസർ-കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ്. 
•ടെക്‌നീഷ്യൻ ഗ്രേഡ് II
(ഇലക്‌ട്രോണിക്‌സ്)-കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്. •അക്കൗണ്ട് അസിസ്റ്റന്റ്-കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്. •കംപ്യൂട്ടർ ഓപ്പറേറ്റർ-കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്. •ബോയിലർ അസിസ്റ്റന്റ്-കേരള ബാംബൂ കോർപ്പറേഷൻ അസിസ്റ്റന്റ്. •സൂപ്പർവൈസർ-കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ്. •സ്റ്റോർ അസിസ്റ്റന്റ്-കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ്. •അസിസ്റ്റന്റ് കെമിസ്റ്റ്-ട്രാവൻകൂർ 
ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡ്. •സ്റ്റോർ കീപ്പർ-കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ്. •ഇലക്‌ട്രീഷ്യൻ ഗ്രേഡ് II-കേരള സിറാമിക്സ് ലിമിറ്റഡ്. 

ജനറൽ റിക്രൂട്ട്‌മെന്റ്  (ജില്ലാതലം)

•ഫുൾടൈം ജൂനിയർ 
ലാംഗ്വേജ് ടീച്ചർ (അറബിക്)-എൽ.പി.എസ്. വിദ്യാഭ്യാസം •പ്ലംബർ കം ഓപ്പറേറ്റർ-ആരോഗ്യം •ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II-പഞ്ചായത്ത്. 

സ്പെഷ്യൽ റിക്രൂട്ട്‌മെന്റ്

•ഓഫീസ് അറ്റൻഡന്റ്, •സിവിൽ എക്സൈസ് ഓഫീസർ •ക്ലാർക്ക്, ആയ.

എൻ.സി.എ.

•അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനസ്തേഷ്യോളജി •അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയോ ഡയഗ്നോസിസ് •അസിസ്റ്റന്റ് പ്രൊഫസർ 
ഇൻ ജനറൽ സർജറി • അസിസ്റ്റന്റ് സർജൻ • ജൂനിയർ കൺസൾട്ടന്റ് • വെറ്ററിനറി സർജൻ •ലക്ചറർ (സിവിൽ എൻജിനിയറിങ്) •ഗോഡൗൺ മാനേജർ • അസിസ്റ്റന്റ് കമ്പയിലർ • ഹൈസ്കൂൾ ടീച്ചർ അറബിക് •ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ-അറബിക്.

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്

അസിസ്റ്റന്റ് ഓഡിറ്റർ ഗവൺമെന്റ് സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സർവീസ് കമ്മിഷൻ/അഡ്വക്കേറ്റ് ജനറൽ ഓഫീസ്/ലോക്കൽ ഓഡിറ്റ് വകുപ്പ്/വിജിലൻസ് ട്രിബ്യൂണൽ/സ്പെഷ്യൽ ജഡ്ജസ് ആൻഡ് എൻക്വയറി കമ്മിഷണർ ഓഫീസ്. യോഗ്യത: ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ലഭിച്ച ബിരുദം അഥവാ തത്തുല്യയോഗ്യത. പ്രായം: 18-36. 02.01.1985-നും 01.01.2003-നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉൾപ്പെടെ. പട്ടികജാതി, പട്ടികവർഗം, മറ്റു പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും.