സെൻട്രൽ റെയിൽവേയിൽ 2532 അപ്രന്റിസ് ഒഴിവ്. പരസ്യവിജ്ഞാപന നമ്പർ: RRC/CR/AA/2020. ഓൺലൈനായി അപേക്ഷിക്കണം. മെറിറ്റിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ലിസ്റ്റിലൂടെയാണ് തിരഞ്ഞെടുപ്പ്. മുംബൈ, ഭുസാവൽ, പുണെ, നാഗ്പുർ, സോളാപുർ എന്നീ ക്ലസ്റ്ററുകളിലാണ് ഒഴിവ്. 
ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, കാർപെന്റർ, പെയിന്റർ (ജനറൽ), ടെയ്‌ലർ (ജനറൽ), മെഷീനിസ്റ്റ്, വെൽഡർ, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, മെക്കാനിക് ഡീസൽ, ലബോറട്ടറി അസിസ്റ്റന്റ് (CP), ഇലക്ട്രീഷ്യൻ, ടർണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇലക്ട്രോണിക് മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, വൈൻഡർ (ആർമേച്ചർ), മെക്കാനിക് മെഷീൻ ടൂൾസ് മെയിന്റനൻസ്, ടൂൾ ആൻഡ് ഡൈ മേക്കർ (പ്രസ് ടൂൾസ് ജിഗ്സ് ആൻഡ് ഫിക്സ്‌ചേഴ്സ്), മെക്കാനിക് (മോട്ടോർ വെഹിക്കിൾ), ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനൻസ്. 
ഒഴിവുള്ള ക്ലസ്റ്ററുകൾ: മുംബൈ-1767, ഭുസാവൽ-420, പുണെ-152, നാഗ്പുർ-114, സോലാപുർ-79.
യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്. പ്രായം: 15-24 വയസ്സ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.rrccr.com എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: മാർച്ച് 5.