* ബിരുദക്കാർക്ക് അവസരം
* അവസാനതീയതി: ഡിസംബർ 10
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 8500 പേരെ തിരഞ്ഞെടുക്കും. വിവിധ സംസ്ഥാനങ്ങളിലായാണ് അവസരം. കേരളത്തിൽ 141 ഒഴിവുണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി 1070 പേർക്ക് അവസരമുണ്ട്. ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാവൂ. മൂന്നുവർഷമായിരിക്കും പരിശീലനം. മുമ്പ് പരിശീലനം ലഭിച്ചവരെയും പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കില്ല.
കേരളത്തിലെ ഒഴിവുകൾ
പാലക്കാട്-14, തിരുവനന്തപുരം-4, കണ്ണൂർ-8, മലപ്പുറം-20, കോഴിക്കോട്-10, കാസർകോട്-9, എറണാകുളം-13, കോട്ടയം-10, തൃശ്ശൂർ-28, വയനാട്-4, ഇടുക്കി-11, പത്തനംതിട്ട-3, ആലപ്പുഴ-3, കൊല്ലം-4.
യോഗ്യത
അംഗീകൃത ബിരുദം. 2020 ഒക്ടോബർ 31 തീയതിവെച്ചാണ് യോഗ്യത കണക്കാക്കുന്നത്
പ്രായം
20-28 വയസ്സ്. 2020 ഒക്ടോബർ 31 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 1992 നവംബർ ഒന്നിനും 2000 ഒക്ടോബർ 31-നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉൾപ്പെടെ.
സ്റ്റൈപെൻഡ്
ആദ്യത്തെ വർഷം 15,000 രൂപയും രണ്ടാമത്തെ വർഷം 16,500 രൂപയും മൂന്നാമത്തെ വർഷം 19,000 രൂപയും പ്രതിമാസം ലഭിക്കും. മറ്റ് അലവൻസും ആനുകൂല്യങ്ങളും ലഭിക്കില്ല.
അപേക്ഷ
www.sbi.co.in ലൂടെ അപേക്ഷിക്കണം. അവസാന തീയതി: ഡിസംബർ 10.
തിരഞ്ഞെടുപ്പ്
ഓൺലൈൻ പരീക്ഷയുടെയും പ്രാദേശികഭാഷ ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്. 2021 ജനുവരിയിലായിരിക്കും പരീക്ഷ. പ്രാദേശികഭാഷ പഠിച്ചതായുള്ള 10-ാം ക്ലാസ് അല്ലെങ്കിൽ +2 സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് പ്രാദേശികഭാഷ ടെസ്റ്റിൽനിന്ന് ഒഴിവാകാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിശ്ചിത മെഡിക്കൽ യോഗ്യതയുണ്ടായിരിക്കണം. ഒരു മണിക്കൂറാണ് പരീക്ഷ. മാർക്ക്: 100.
ഫയർ വുമൺ (ട്രെയിനി) അപേക്ഷിക്കാം
ഫയർവുമൺ തസ്തികയിലേക്കുള്ള 100 ഒഴിവുകളിലേക്ക് പി.എസ്.സി. വിജ്ഞാപനം. ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തിൽ തിരുവനന്തപുരം - 15, കൊല്ലം -5, പത്തനംതിട്ട- 5, ആലപ്പുഴ -5, കോട്ടയം -5, ഇടുക്കി -5, എറണാകുളം -15, തൃശ്ശൂർ -5, പാലക്കാട് -5, മലപ്പുറം -5, കോഴിക്കോട് -15, വയനാട് -5, കണ്ണൂർ -5, കാസർകോട്- 5.
നിയമനരീതി: നേരിട്ടുള്ള നിയമനം (വനിതാ ഉദ്യോഗാർഥികളിൽനിന്നുമാത്രം)
പ്രായം: 18- 26. ഉദ്യോഗാർഥികൾ 02/01/1994നും 01/01/2002 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും മറ്റ് പിന്നാക്കവിഭാഗത്തിൽപ്പെട്ടവർക്കും പട്ടികജാതിയിൽ നിന്നും മതപരിവർത്തനം ചെയ്യപ്പെട്ടവർക്കും ജനറൽ റൂൾസിലെ റൂൾ 10- ലെ സബ്‌റൂൾ (സി) അനുസരിച്ചുള്ള നിയമാനുസൃത ഇളവുണ്ടായിരിക്കും .
യോഗ്യത: പ്ലസ്ടു അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം. പാദരക്ഷകളില്ലാതെ 152 സെ.മീറ്ററിൽ കുറയാത്ത ഉയരം ഉണ്ടായിരിക്കേണ്ടതാണ്.
ഇന്ത്യൻഓയിലിൽ 436 അപ്രന്റിസ്
ഇന്ത്യൻഓയിലിൽ 436 അപ്രന്റിസ് ഒഴിവ്. മാർക്കറ്റിങ് ഡിവിഷനിൽ വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് അവസരം. ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ വിഭാഗത്തിലാണ് നിയമനം.
ടെക്നീഷ്യൻ: മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ്.
ട്രേഡ് അപ്രന്റിസ്: ഫിറ്റർ, ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രോണിക്സ് മെക്കാനിക്ക്, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്, മെഷീനിസ്റ്റ്, അക്കൗണ്ടന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ. അവസാന തീയതി: ഡിസംബർ 19. വിവരങ്ങൾക്ക്: www.iocl.com
കനറാ ബാങ്കിൽ 220 സ്പെഷ്യലിസ്റ്റ് ഓഫീസർ
കനറാ ബാങ്കിലെ 220 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് പട്ടികവർഗക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ കാറ്റഗറിയിലാണ് അവസരം. എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ജനുവരി/ഫെബ്രുവരി മാസങ്ങളിലായിരിക്കും പരീക്ഷ.
പ്രത്യേക റിക്രൂട്ട്മെന്റ്: മാനേജർ, സീനിയർ മാനേജർ തസ്തികയിൽ എസ്.ടി.ക്കാർക്ക് മാത്രമുള്ള പ്രത്യേക റിക്രൂട്ടമെന്റാണ്. അവസാന തീയതി: ഡിസംബർ 15. വിവരങ്ങൾക്ക് : www.canarabank.com.
കൊച്ചിൻ ഷിപ്പ്‌യാഡിൽ 39 അവസരം
കൊച്ചിൻ ഷിപ്പ്‌യാഡിൽ 39 ഒഴിവുകൾ. കരാർ നിയമനമായിരിക്കും.
സീനിയർ പ്രോജക്ട് ഓഫീസർ-12, പ്രോജക്ട് ഓഫീസർ-19, സൂപ്പർവൈസറി/ വർക്ക്മെൻ- 8, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സൂപ്പർവൈസർ- 1, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ), വർക്ക്മെൻ-4, ജൂനിയർ കൊമേഴ്സ്യൽ അസിസ്റ്റന്റ്, വർക്ക്മെൻ-3.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cochinshipyard.com കാണുക.