* ബിരുദം ഉള്ളവർക്ക് അവസരം
* കേരളത്തിൽ 10 പരീക്ഷാ കേന്ദ്രങ്ങൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2000 ഒഴിവുണ്ട്. വിജ്ഞാപന നമ്പർ - CRPD/PO/2020-21/12. ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഡിസംബർ 31, 2021 ജനുവരി രണ്ട്, നാല്, അഞ്ച് തീയതികളിലായാണ് പ്രിലിമിനറി പരീക്ഷ. മെയിൻ പരീക്ഷ 2021 ജനുവരി 29-ന് നടക്കും. ഫലം 2021 മാർച്ച് അവസാനവാരം പ്രസിദ്ധീകരിക്കും.
തുടക്കത്തിൽ 27,620 രൂപയായിരിക്കും അടിസ്ഥാന ശമ്പളം. മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും. അവസാന വർഷ/സെമസ്റ്റർ പരീക്ഷയെഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും നിബന്ധനകളോടെ പരീക്ഷയെഴുതാം. ചാർട്ടേഡ് അക്കൗണ്ടന്റ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
പ്രായപരിധി: 21-30 വയസ്സ്. 1990 ഏപ്രിൽ രണ്ടിനും 1999 ഏപ്രിൽ ഒന്നിനും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. പിന്നാക്കവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ്. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നതിൽ വീഴ്ചവരുത്തിയവർ, ക്രെഡിറ്റ് കാർഡ് തുക തിരിച്ചടയ്ക്കാത്തവർ, സിബിൽ റിപ്പോർട്ട് എതിരായിട്ടുള്ളവർ എന്നിവർ അപേക്ഷിക്കാൻ അർഹരല്ല. 750 രൂപയാണ് അപേക്ഷാ ഫീസ്.
പരീക്ഷ: പ്രിലിമിനറി, മെയിൻ പരീക്ഷകൾ ഓൺലൈനായാണ് നടത്തുക. പ്രിലിമിനറിക്ക് ആകെ 100 മാർക്കാണ്. ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി എന്നിങ്ങനെ മൂന്നുഭാഗങ്ങളിലായാണ് പരീക്ഷ. ഓരോ ഭാഗത്തിനും 20 മിനിറ്റുവീതമാണുണ്ടാകുക. ആകെ സമയം ഒരു മണിക്കൂർ. മെയിൻ പരീക്ഷയിൽ 200 മാർക്കിന്റെ ഒബ്ജക്ടീവ് ടെസ്റ്റും 50 മാർക്കിന്റെ ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റുമാണുണ്ടാകുക. ഒബ്ജക്ടീവ് ടെസ്റ്റിന് മൂന്ന് മണിക്കൂറാണ് സമയം. റീസണിങ് ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ഡേറ്റ അനാലിസിസ് ആൻഡ് ഇന്റർപ്രെട്ടേഷൻ, ജനറൽ/ഇക്കോണമി/ബാങ്കിങ് അവെയർനസ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നിങ്ങനെ നാലു ഭാഗങ്ങളിലായി 155 ചോദ്യങ്ങളാണുണ്ടാകുക. ഈ ടെസ്റ്റ് കഴിഞ്ഞയുടൻതന്നെ ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റ് കംപ്യൂട്ടറിൽ തന്നെയെഴുതണം. 30 മിനിറ്റാണ് സമയം. ഇംഗ്ലീഷ് ഭാഷയിൽ ലെറ്റർ റൈറ്റിങ്ങും എസ്സേയുമാണ് ചോദ്യമായുണ്ടാകുക. മെയിൻ പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒന്നുകിൽ 50 മാർക്കിനുള്ള അഭിമുഖമോ അല്ലെങ്കിൽ 30 മാർക്കിന്റെ അഭിമുഖവും 20 മാർക്കിന്റെ ഗ്രൂപ്പ് ഡിസ്‌കഷനും ചേർന്നോ ഉണ്ടാകും.
അപേക്ഷ
അപേക്ഷ ഓൺലൈനായാണ് അയക്കേണ്ടത്. പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളാണുള്ളത്. മെയിൻ പരീക്ഷയ്ക്ക് കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. അപേക്ഷ അയക്കാനും വിശദവിവരങ്ങൾക്കും www.bank.sbi/careers, www.sbi.co.in/careers എന്നിവ കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 4.
കോസ്റ്റ്ഗാർഡിൽ നാവിക്
അപേക്ഷ നവംബർ 30 മുതൽ ഡിസംബർ ഏഴുവരെ
- കേരള ഹൗസിൽ 35 ഒഴിവ്
- ദൗലത് റാം കോളേജിൽ121 അസിസ്റ്റന്റ് പ്രൊഫസർ
- ഭാരത് ഇലക്‌ട്രോണിക്സിൽ 1010 അവസരം
- എൻ.ബി.സി.സി.യിൽ 100 എൻജിനിയർ
കോസ്റ്റ്ഗാർഡ് നാവിക് തസ്തികയിൽ 50 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്കാണ് അവസരം. ഡൊമസ്റ്റിക്ക് ബ്രാഞ്ച് പത്താമത്തെ എൻട്രി-01/2021 ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബർ 30 മുതൽ അപേക്ഷിക്കാം. കുക്ക്, സ്റ്റുവാർഡ് എന്നീ വിഭാഗങ്ങളിലായിരിക്കും നിയമനം. ഭിന്നശേഷിക്കാർ അപേക്ഷിക്കാൻ അർഹരല്ല.
യോഗ്യത: 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. എസ്.സി./എസ്.ടി. വിഭാഗത്തിനും ദേശീയ വിഭാഗത്തിൽ അംഗീകാരംലഭിച്ച കായികതാരങ്ങൾക്കും അഞ്ചുശതമാനം മാർക്കിളവ്. 01/04/1999-നും 31/03/2003 നുമിടയിൽ ജനിച്ചവരായിരിക്കണം. പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ്. എഴുത്തുപരീക്ഷ, ശാരീരികക്ഷമതപരീക്ഷ, മെഡിക്കൽ പരിശോധന എന്നിവയുണ്ടാവും. 2021 ജനുവരിയിലായിരിക്കും പരീക്ഷ. കൊച്ചിയിലായിരിക്കും പരീക്ഷാകേന്ദ്രം.
സിലബസ്: ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, മാത്തമാറ്റിക്സ്, ജനറൽ സയൻസ്, ജനറൽ ഇംഗ്ലീഷ്, ജനറൽ അവയർനസ് (കറന്റ് അഫയേഴ്‌സ് ആൻഡ് ജനറൽ നോളജ്), റീസണിങ് (വെർബൽ ആൻഡ് നോ വെർബൽ).
ശാരീരികക്ഷമത: എഴുത്തുപരീക്ഷയിൽ ജയിക്കുന്നവർക്കായിരിക്കും ശാരീരികക്ഷമത പരീക്ഷ. ഏഴുമിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം, 20 സ്ക്വാട്ട് അപ്‌സ്, 10 പുഷ് അപ്. മെഡിക്കൽ യോഗ്യത: ഉയരം 157 സെ.മീ., മിനിമം നെഞ്ചളവ് (5 സെ.മീ. വികാസം ഉണ്ടായിരിക്കണം), പ്രായത്തിനും വയസ്സിനും അനുയോജ്യമായ ഉയരം, സാധാരണ കേൾവിശേഷി, വിഷ്വൽ സ്റ്റാൻഡേഡ് 6/36. മെഡിക്കൽ പരിശോധനയിൽ പങ്കെടുക്കുമ്പോൾ പല്ലും ചെവിയും ശുചിയായിരിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindiancoastguard.gov.in എന്ന വെബ്‌സൈറ്റ് കാണുക. അവസാന തീയതി: ഡിസംബർ 7.