:നവമാധ്യമ രംഗത്തെ നൂതനവിദ്യകൾ പഠിക്കാൻ ഇതാ അവസരം. സാധാരണ സംഭവങ്ങളിൽ അസാധാരണത്വം കണ്ടെത്താനും വാർത്ത തിരിച്ചറിയാനും ശേഷിയുള്ളവരായിരിക്കണം അപേക്ഷകർ.
മാതൃഭൂമി മീഡിയ സ്കൂൾ നടത്തുന്ന പോസ്‌റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ പ്രിന്റ് ആൻഡ് ഡിജിറ്റൽ മീഡിയ, പോസ്‌റ്റ് ഗ്രാജ്വേറ്റ് ഡിപ്പോമ ഇൻ ബ്രോഡ്കാസ്‌റ്റ് ആൻഡ് ഡിജിറ്റൽ മീഡിയ എന്നീ രണ്ട് ഫുൾ ടൈം കോഴ്സുകളുടെ രണ്ടാംഘട്ട പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. നേരത്തേ ഈ കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിച്ച് പ്രവേശനം ലഭിക്കാത്തവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അംഗീകൃത സർവകലാശാല ബിരുദമാണ് കോഴ്സുകളിൽ ചേരാൻവേണ്ട അടിസ്ഥാന യോഗ്യത. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
മാധ്യമ രംഗത്തെ ആധുനികസാങ്കേതിക വിദ്യകൾക്കും പ്രായോഗിക പരിജ്ഞാനത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ളതാണ് കോഴ്സുകളുടെ രൂപകല്പന. മോജോ ജേണലിസം, വീഡിയോ എഡിറ്റിങ്, ന്യൂസ് റൂം ആങ്കറിങ്, ഡോക്യുമെന്ററി/ഷോർട്ട് ഫിലിം നിർമാണം തുടങ്ങി ആധുനിക ജേണണലിസ്‌റ്റുകൾക്ക് ആവശ്യമായ കഴിവുകൾ വളർത്തിയെടുക്കുകയാണ് ലക്ഷ്യം.
അവസാന തീയതി ഒക്ടോബർ 20
വിവരങ്ങൾക്ക്: 9544038000
www.mathrubhumimediaschool.com
മനപ്പാഠം വേണ്ടാ ഹോബികൾക്കും സമയം കണ്ടെത്താം
ജെ.ഇ.ഇ. (ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ) അഡ്വാൻസ്ഡ് കടമ്പ കടന്നതിനെക്കുറിച്ച് പങ്കുവെക്കുകയാണ് കേരളത്തിലെ ആദ്യ മൂന്നുറാങ്ക് നേടിയവർ
ട്രിക്കുകൾമനസ്സിലാക്കാം
ഇബ്രാഹിം സൊഹൈൽ
കേരളം: 1-ാം റാങ്ക്
ഓൾ ഇന്ത്യ: 210-ാം റാങ്ക്
ആദ്യം എഴുതിയപ്പോൾ യോഗ്യത നേടിയെങ്കിലും ആഗ്രഹിച്ച ഫലം ലഭിച്ചില്ല. ഒരിക്കൽക്കൂടി ശ്രമിച്ചു. ദിവസവും ഏഴെട്ടു മണിക്കൂർ പഠിക്കും. അന്നന്ന് എഴുന്നേറ്റ് പഠിക്കാൻ തോന്നുന്ന വിഷയം പഠിക്കും. ടൈംടേബിളനുസരിച്ചുള്ള പഠനരീതിയില്ല. ദിവസവും പരീക്ഷയുണ്ടാകും. അന്നന്ന് സംശയങ്ങൾ ദൂരീകരിച്ച് പഠിക്കും. മുൻകാല ചോദ്യപ്പേപ്പറുകൾ നോക്കിയിരുന്നു. ഫിസിക്സിനും കണക്കിനും കെമിസ്ട്രിക്കും മൂന്നുരീതിയിലുള്ള പഠനമായിരുന്നു. ഫിസിക്സിനും മാത്‌സിനുമാണ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. കെമിസ്ട്രിയിലേറെയും തിയറിയാണ്, അവ നല്ലസമയം കൊടുത്ത് വായിച്ചിരുന്നു. പരീക്ഷയ്ക്ക് കൂടുതൽ മാർക്ക് നേടാൻ കഴിയുന്നതും കെമിസ്ട്രിയാണ്. പ്ലസ്ടു കാലത്ത് മാർക്ക് അധികം കിട്ടാതിരുന്ന വിഷയമാണ് കെമിസ്ട്രി. എന്നാൽ, ജെ.ഇ.ഇ.യ്ക്കുവേണ്ടി കെമിസ്ട്രി ഇഷ്ടപ്പെട്ട് പഠിക്കാൻ തുടങ്ങി. മനോഭാവം മാറിയത് പഠനത്തിലും ഫലം കണ്ടു. കുത്തിയിരുന്നു പഠിക്കുന്നതിനെക്കാൾ ട്രിക്കുകൾ മനസ്സിലാക്കി പഠിക്കാം.
ഒന്നോ രണ്ടോ പുസ്തകങ്ങൾ
അലൻ ബാബു
കേരളം: 2-ാം റാങ്ക്
ഓൾ ഇന്ത്യ: 237-ാം റാങ്ക്
ധാരാളം മോക്‌ടെസ്റ്റുകൾ ചെയ്തു. ഒരുപാടുസമയം പഠിത്തത്തിനായി ചെലവഴിക്കുന്നതിനുപകരം ഇരിക്കുന്ന സമയം നന്നായി പഠിക്കുക എന്ന രീതിയായിരുന്നു. ഓരോ ദിവസത്തെ മാനസികാവസ്ഥയ്ക്കനുസരിച്ച് പഠനരീതിയും മാറ്റി. പഠിത്തം പെട്ടെന്ന് തീർത്ത് ഇഷ്ടമുള്ള മറ്റ് ഹോബികൾക്കും സമയം നൽകിയാൽ വിരസതയുണ്ടാകില്ല.
പഠനത്തിനൊപ്പം ചിത്രംവരയ്ക്കും വായനയ്ക്കുമൊക്കെ സമയം കണ്ടെത്തി. ഫിസിക്സ് തുടക്കംതൊട്ട് പ്രാധാന്യംനൽകി പഠിച്ചു. കെമിസ്ട്രിയിൽ തിയറി ഉണ്ടായിരുന്നതിനാൽ കൂടുതൽ സമയം അതിനു നൽകി. മനപ്പാഠം പഠിക്കാതെ മനസ്സിലാക്കി പഠിക്കുന്ന രീതിക്കാണ് പ്രാധാന്യം നൽകിയത്.
ഒരുപാട് പുസ്തകങ്ങളെ ആധാരമാക്കി പഠിക്കാതെ ഏതെങ്കിലും ഒന്നോ രണ്ടോ പുസ്തകങ്ങൾ മനസ്സിരുത്തി പഠിക്കുകയാണ് ചെയ്തത്. തനിച്ച് പഠിക്കുന്നതിനുപകരം സുഹൃത്തുക്കളോടും സംശയം ചോദിച്ച് പഠിക്കുന്ന രീതിയുമുണ്ടായിരുന്നു. സ്വന്തം വളർച്ചയ്ക്കും അതു നല്ലതാണ്.
പേടി വേണ്ടാ
ആദിത്യ ബൈജു
കേരളം: 3-ാം റാങ്ക്
ഓൾ ഇന്ത്യ: 592-ാം റാങ്ക്
ലോക്‌ഡൗൺ കാലത്ത് ഓൺലൈൻ പരീക്ഷകൾ ചെയ്തു. വെളുപ്പിനെ നാലുമണിക്ക് എഴുന്നേറ്റു പഠിക്കുന്നതായിരുന്നു ശീലം. വൈകുന്നേരം ആറുതൊട്ട് പത്തുവരെ പഠിക്കും. പഠനത്തിന്റെ വിരസതയകലാൻ ഫുട്ബോൾ പോലുള്ള കളികളിൽ പങ്കെടുത്തിരുന്നു. ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ പ്രധാനം ഏകാഗ്രതയാണ്. പെട്ടെന്ന് വിരസതയകറ്റാൻ സാധ്യതയുള്ളതുകൊണ്ട് ഹോബികൾക്കും പ്രാധാന്യം നൽകി. മുൻകാല ചോദ്യപ്പേപ്പറുകൾ നോക്കി ജെ.ഇ.ഇ. പാറ്റേൺ മനസ്സിലാക്കി. വായിച്ചു പഠിക്കേണ്ടതിനാൽ കെമിസ്ട്രിക്കാണ് കൂടുതൽ സമയം നൽകിയത്. തുടക്കത്തിൽ ധാരാളം പുസ്തകങ്ങൾ നോക്കിയിരുന്നു. അവസാനമായപ്പോഴേക്കും ഒരു വിഷയത്തിന് ഒരു പുസ്തകം എന്ന രീതിയിൽ പഠിച്ചു. നല്ല ഒരു പുസ്തകം തിരഞ്ഞെടുത്ത് അതു ഹൃദിസ്ഥമാക്കുകയാണ് വേണ്ടത്. ജെ.ഇ.ഇ.യെ ഭയത്തോടെ സമീപിക്കുന്നവരുണ്ട്. അതു മാറ്റിയെടുത്താൽത്തന്നെ പരീക്ഷയ്ക്ക് നല്ലമാർക്ക് നേടാൻ കഴിയും.
തയ്യാറാക്കിയത്: വീണ ചിറക്കൽ
കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനിയർ
: സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ ജൂനിയർ എൻജിനിയർ (സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ ആൻഡ് ക്വാളിറ്റി സർവേയിങ് ആൻഡ് കോൺട്രാക്ട്) പരീക്ഷ 2020-ന് അപേക്ഷ ക്ഷണിച്ചു. സർക്കാരുകളുടെ വിവിധ ഡിപ്പാർട്ട്മെന്റുകളിലാണ് അവസരം. സിവിൽ, ഇലക്‌ട്രിക്കൽ ആൻഡ് മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. വിവരങ്ങൾക്ക് www.ssc.nic.in അവസാന തീയതി: ഒക്ടോബർ 30
• സഹകരണ സംഘം/ബാങ്കുകളിൽ 39 അവസരം
• തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 41
സിവിൽ എൻജിനിയർ, 26 ഓവർസിയർ