കേരളത്തിൽ 130 അവസരം   പത്താംക്ലാസുകാർക്കും അപേക്ഷിക്കാം

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ (ഇ.എസ്.ഐ.സി.) 3847 ഒഴിവ്. റെഗുലർവ്യവസ്ഥയിൽ നേരിട്ടുള്ള നിയമനമായിരിക്കും. അപ്പർഡിവിഷൻ ക്ലാർക്ക്, സ്റ്റെനോഗ്രാഫർ, മൾട്ടി ടാസ്‌ക്കിങ് സ്റ്റാഫ് തസ്തികയിലാണ് അവസരം. കേരളത്തിൽ 130 ഒഴിവുണ്ട്. വിവിധ റീജണുകളിലാണ് ഒഴിവുകൾ. മഹാരാഷ്ട്രയിലും ഡൽഹിയിലുമായി 1151 ഒഴിവുണ്ട്. ഓരോ റീജണിലേക്കുമുള്ള വിജ്ഞാപനങ്ങളായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 
ഒഴിവുകൾ  
കേരളം-130, പുതുച്ചേരി-14, തമിഴ്നാട്-385, കർണാടകം-282, ആന്ധ്രാപ്രദേശ്-35, തെലങ്കാന-72, ഗോവ-26, ഡൽഹി-545, റീജണൽ ഓഫീസ് ഡൽഹി-3, ഡയറക്ടറേറ്റ് (മെഡിക്കൽ) ഡൽഹി-9, മഹാരാഷ്ട്ര-594, മധ്യപ്രദേശ്-102, ഗുജറാത്ത്-269, ത്ധാർഖണ്ഡ്-32, ഛത്തീസ്ഗഢ്-41, ഒഡിഷ-74, പശ്ചിമബംഗാൾ ആൻഡ് സിക്കിം-320, നോർത്ത് ഈസ്റ്റ് റീജൺ-18, രാജസ്ഥാൻ-187, പഞ്ചാബ്-188, ഹരിയാണ-185, ഉത്തർപ്രദേശ്-160, ബിഹാർ-96, ഉത്തരാഖണ്ഡ്-27, ഹിമാചൽപ്രദേശ്-44, ജമ്മു ആൻഡ് കശ്മീർ റീജൺ-9. 
കേരളത്തിലെ ഒഴിവുകൾ: അപ്പർഡിവിഷൻ ക്ലാർക്ക്-66, സ്റ്റെനോഗ്രാഫർ-4, മൾട്ടി ടാസ്‌ക്കിങ് സ്റ്റാഫ്-60
യോഗ്യത 
അപ്പർഡിവിഷൻ ക്ലാർക്ക്: അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം. അല്ലെങ്കിൽ തത്തുല്യം. ഓഫീസ് സ്യൂട്‌സ് ആൻഡ് ഡേറ്റാബേസസ് ഉപയോഗം ഉൾപ്പെടുന്ന കംപ്യൂട്ടർപരിജ്ഞാനം ഉണ്ടായിരിക്കണം. 
സ്റ്റെനോഗ്രാഫർ: അംഗീകൃത ബോർഡ്/യൂണിവേഴ്സിറ്റിയിൽനിന്നുള്ള പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. സ്കിൽ ടെസ്റ്റുണ്ടായിരിക്കും. കംപ്യൂട്ടറിലായിരിക്കും ടെസ്റ്റ്. ടെസ്റ്റിൽ ഉൾപ്പെടുന്നവ ചുവടെ ചേർക്കുന്നു. 
ഡിക്‌റ്റേഷൻ: 10 മിനിറ്റ്. മിനിറ്റിൽ 80 വാക്ക്. 
ട്രാൻസ്‌ക്രിപ്ഷൻ: ഇംഗ്ലീഷിൽ 50 മിനിറ്റ്, ഹിന്ദിയിൽ 65 മിനിറ്റ്. 
മൾട്ടി ടാസ്‌ക്കിങ് സ്റ്റാഫ്: അംഗീകൃതബോർഡിൽനിന്നുള്ള മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. 
പ്രായം
  അപ്പർഡിവിഷൻ ക്ലാർക്ക്: 18-27 വയസ്സ്. 2022 ഫെബ്രുവരി 15-ാംതീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 
  സ്റ്റെനോഗ്രാഫർ: 18-27 വയസ്സ്. 2022 ഫെബ്രുവരി 15-ാം തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 
മൾട്ടി ടാസ്‌ക്കിങ് സ്റ്റാഫ്: 18-25 വയസ്സ്. 2022 ഫെബ്രുവരി 15-ാം തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 
അപേക്ഷ
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.esic.nic.in കാണുക. ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.

ശമ്പളം ഏഴാം ശമ്പളക്കമ്മിഷൻപ്രകാരം
അപ്പർഡിവിഷൻ ക്ലാർക്ക്/
സ്റ്റെനോഗ്രാഫർ (പേലെവൽ 4): 25,500 രൂപ-81,100 രൂപ
മൾട്ടി ടാസ്‌ക്കിങ് സ്റ്റാഫ്: 
(പേ ലെവൽ 1): 18,000 രൂപ-56,900 രൂപ

ടി.എം.സി.യിൽ 175 നഴ്സ് 

ടാറ്റ മെമ്മോറിയൽ സെന്ററിന്റെ ഭാഗമായ രണ്ട് സ്ഥാപനങ്ങളിലായി നഴ്സിന്റെ 175 ഒഴിവ്. വാരാണസിയിലെ ഹോമിഭാഭ കാൻസർ ഹോസ്പിറ്റൽ, മഹാമാന പണ്ഡിറ്റ് മദൻമോഹൻ മാളവ്യ കാൻസർ സെന്റർ എന്നിവിടങ്ങളിലാണ് അവസരം. 
നഴ്സ്-എ: 90: ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറിയും ഒംകോളജി നഴ്സിങ്ങിൽ ഡിപ്ലോമയും കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ ബേസിക്/ പോസ്റ്റ് ബേസിക് ബി.എസ്‌സി.യും (നഴ്സിങ്) കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയവും. 30 വയസ്സ്. 44,900 രൂപയും അലവൻസുകളും.
നഴ്സ്-ബി: 30: ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറിയും ഒാങ്കോളജി നഴ്സിങ്ങിൽ ഡിപ്ലോമയും കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയിൽ ആറുവർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ ബി.എസ്‌സി. (നഴ്സിങ്)/ പോസ്റ്റ് ബി.എസ്‌സി. നഴ്സിങ്, കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയിൽ ആറുവർഷത്തെ പ്രവൃത്തിപരിചയവും. 35 വയസ്സ്. 47,600 രൂപയും അലവൻസുകളും.
നഴ്സ്-സി: 55: ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറിയും ഓങ്കോളജി നഴ്സിങ്ങിൽ ഡിപ്ലോമയും കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയിൽ 12 വർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ ബി.എസ്‌സി. (നഴ്സിങ്)/ പോസ്റ്റ് ബി.എസ്‌സി. നഴ്സിങ്, കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയിൽ 12 വർഷത്തെ പ്രവൃത്തിപരിചയവും. 40 വയസ്സ്. 53,100 രൂപയും അലവൻസുകളും.
അപേക്ഷകർ (എല്ലാ തസ്തികകളിലെയും) ഇന്ത്യൻ/സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ രജിസ്ട്രേഷന് അർഹരായിരിക്കണം.  വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും: www.tmc.gov.in 
അവസാനതീയതി: ജനുവരി 8. ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 15.

 പി.എസ്.സി. വിജ്ഞാപനം 140 തസ്തികകളിൽ

കേരള പബ്ലിക് സർവീസ് കമ്മിഷൻ 140 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഫെബ്രുവരി 2. 
ജനറൽ റിക്രൂട്ട്‌മെന്റ് 
(സംസ്ഥാനതലം)
 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോളജി-മെഡിക്കൽ വിദ്യാഭ്യാസം  കംപ്യൂട്ടർ പ്രോഗ്രാമർ-മെഡിക്കൽ വിദ്യാഭ്യാസ സർവീസ്  ആർക്കിടെക്ചറൽ അസിസ്റ്റന്റ്-പൊതുമരാമത്ത്  സെക്യൂരിറ്റി ഓഫീസർ-കേരളത്തിലെ സർവകലാശാലകൾ  ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ-ആരോഗ്യം  ട്രേസർ-ടൗൺ ആൻഡ് കൺട്രി പ്ലാനിങ്  സെക്‌ഷൻ കട്ടർ-മൈനിങ് ആൻഡ് ജിയോളജി  എൽ.ഡി. ക്ലാർക്ക് (തസ്തികമാറ്റം വഴി)-കേരള വാട്ടർ അതോറിറ്റി
 വനിതാ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ-ജയിൽ  ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് II/സൂപ്പർവൈസർ-കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് ലിമിറ്റഡ്  ഗാർഡ്-കേരളസംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ ലിമിറ്റഡ്  മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് II-കേരളസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്  സെക്യൂരിറ്റി ഗാർഡ്-കം-പമ്പ് ഓപ്പറേറ്റർ-കേരളസംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ ലിമിറ്റഡ്
 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫൊറൻസിക് മെഡിസിൻ-മെഡിക്കൽ വിദ്യാഭ്യാസം  അസിസ്റ്റന്റ് പ്രൊഫസർ (ആർക്കിടെക്ചർ, കെമിക്കൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി, മെക്കാനിക്കൽ എൻജിനിയറിങ്)-സാങ്കേതിക വിദ്യാഭ്യാസം  ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ (ഇംഗ്ലീഷ്)-കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസം  ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ (ജൂനിയർ) (ഉറുദു, ഇക്കണോമിക്സ്, അറബിക്, ഇംഗ്ലീഷ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃതം, ജ്യോഗ്രഫി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ഫിസിക്‌സ്)
 I ഗ്രേഡ് ഓവർസിയർ/I ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ)-ജലസേചനം  I ഗ്രേഡ് ഓവർസിയർ/I ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ)-പൊതുമരാമത്ത്
  റിസർച്ച് അസിസ്റ്റന്റ് (ലിംഗ്വിസ്റ്റിക്സ്)
 ജൂനിയർ ഇൻസ്ട്രക്ടർ (കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്)-വ്യാവസായിക പരിശീലനം  ഫിഷറീസ് ഓഫീസർ-ഫിഷറീസ് വകുപ്പ്  ഡേറ്റാ എൻട്രി ഓപ്പറേറ്റർ-മെഡിക്കൽ വിദ്യാഭ്യാസം. 
ജനറൽ റിക്രൂട്ട്‌മെന്റ് 
(ജില്ലാതലം)
 ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (തസ്തികമാറ്റം വഴി)-വിദ്യാഭ്യാസം  ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) (തസ്തികമാറ്റം വഴി)-വിദ്യാഭ്യാസം  ഹൈസ്കൂൾ ടീച്ചർ (സംസ്‌കൃതം)-വിദ്യാഭ്യാസം  ഫോറസ്റ്റ് ബോട്ട് ഡ്രൈവർ-വനം  ബൈൻഡർ ഗ്രേഡ് II (വിമുക്തഭടന്മാർക്ക് മാത്രം-എൻ.സി.സി./സൈനികക്ഷേമവകുപ്പ് 
 തയ്യൽ ടീച്ചർ (ഹൈസ്കൂൾ)-വിദ്യാഭ്യാസം  വെൽഫെയർ ഓർഗനൈസർ (വിമുക്തഭടന്മാരിൽനിന്ന് മാത്രം)- സൈനികക്ഷേമം  ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (ഹൈസ്കൂൾ)-വിദ്യാഭ്യാസം  ട്രേഡ്‌സ്മാൻ-സാങ്കേതിക വിദ്യാഭ്യാസം  പ്രീപ്രൈമറി ടീച്ചർ (പ്രീപ്രൈമറി സ്കൂൾ)-വിദ്യാഭ്യാസം.

ഡൽഹി സബോർഡിനേറ്റ് സർവീസിൽ 691 ജൂനിയർ എൻജിനിയർ

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് ജൂനിയർ എൻജിനിയർ/സെക്‌ഷൻ ഓഫീസർ തസ്തികയിലേക്കുള്ള കമ്പൈൻഡ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. 691 ഒഴിവാണുള്ളത്. ഡൽഹി സർക്കാരിന്റെ വിവിധ സ്വയംഭരണാധികാര/തദ്ദേശസ്ഥാപനങ്ങളിലാണ് അവസരം. സിവിൽ/ഇലക്‌ട്രിക്കൽ വിഷയത്തിൽ ഡിപ്ലോമ/ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.dsssb.delhi.gov.in കാണുക. ജനുവരി 10 മുതൽ ഫെബ്രുവരി ഒൻപതുവരെ അപേക്ഷിക്കാം.

ദാദ്ര ആൻഡ് നാഗർ ഹവേലിയിൽ 255 അധ്യാപകർ

കേന്ദ്രഭരണപ്രദേശമായ ദാദ്ര ആൻഡ് നാഗർ ഹവേലി, ദാമൻ ആൻഡ് ദിയുവിൽ 255 അധ്യാപക ഒഴിവ്. ഇംഗ്ലീഷ് മീഡിയത്തിൽ 196 ഒഴിവുണ്ട്. തപാൽവഴി അപേക്ഷിക്കണം. വിവരങ്ങൾക്കും അപേക്ഷാഫോറത്തിന്റെ മാതൃകയ്ക്കുമായി www.dnh.gov.in കാണുക. അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുമായി Directorate of Education, Fort Area, Moti Daman or DNH District Education Office Secretariat, Silvassa എന്ന വിലാസത്തിലേക്കോ അപേക്ഷ സ്കാൻചെയ്ത് samagrashiksha.dnh@gmail.com എന്ന ഇ-മെയിലിലേക്കോ അയക്കണം. അവസാനതീയതി: ജനുവരി 13. 

ബെംഗളൂരു സി-ഡാക്കിൽ 130 പ്രൊഫഷണൽ

സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (സി-ഡാക്) 130 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബെംഗളൂരു സെന്ററിലാണ് ഒഴിവ്.  പ്രോജക്ട് എൻജിനിയർ, സീനിയർ പ്രോജക്ട് എൻജിനിയർ, പ്രോജക്ട് മാനേജർ തസ്തികകളിലായി 120 ഒഴിവും സി.ഡാക്, അഡ്ജങ്ട് എൻജിനിയറുടെ (സി.എ. ഇ.)-4, ബിലോ ഗ്രൂപ്പ് എ (എസ്.ആൻഡ്.ടി-​െറഗുലർ നിയമനം)-6 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ. വിവരങ്ങൾക്ക്: www.cdac.in അവസാനതീയതി: ജനുവരി 18.