തൊഴിൽ നൈപുണ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അപ്രന്റീസ്ഷിപ്പുകൾ കമ്പനികൾ നൽകുന്നത്. വിശാഖപട്ടണത്തെ നേവൽ ഡോക് യാഡ്, ഗോവയിലെ നേവൽ ഷിപ്പ് റിപ്പയർ യാഡ്‌, സെൻട്രൽ കോൾ ഫീൽഡ്‌സ് ഉൾപ്പെടെ കേന്ദ്ര സർക്കാരിനു കീഴിലെ സ്ഥാപനങ്ങളിൽ വിവിധ ട്രേഡുകളിൽ അപ്രന്റീസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. 
 നേവൽ ഡോക്‌യാഡ് -275 
പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വിശാഖപട്ടണത്തുള്ള നേവൽ ഡോക്‌യാഡിൽ 275 അപ്രന്റിസ് ഒഴിവ്. ഒഴിവുകൾ: ഇലക്‌ട്രീഷ്യൻ-22, ഇലക്‌ട്രോണിക്‌സ് മെക്കാനിക്-36, ഫിറ്റർ-35, ഇൻസ്ട്രുമെന്റ് മെക്കാനിക്-15, മെഷീനിസ്റ്റ്-12, പെയിന്റർ (ജനറൽ)-10, റെഫ്രിജറേഷൻ ആൻഡ് എ.സി. മെക്കാനിക്-19, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്)-16, കാർപെന്റർ-27, ഫോണ്ട്രിമാൻ-7, മെക്കാനിക് (ഡീസൽ)-20, ഷീറ്റ് മെറ്റൽ വർക്കർ-34, പൈപ്പ് ഫിറ്റർ-22. 
യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി. ഐ. (എൻ.സി.വി.ടി./എസ്.സി.വി.ടി.) സർട്ടിഫിക്കറ്റ്.  പ്രായം: 2001 ഏപ്രിൽ ഒന്നിനും 2008 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരാകണം. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷത്തെ വയസ്സിളവ് ലഭിക്കും. 
വിവരങ്ങൾക്കായി www.indiannavy.nic.in ലെ Personal-Civilian എന്ന ലിങ്ക്  കാണുക. www.apprenticeshipindia.org വഴി അപേക്ഷിക്കണം. 
ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പ് തപാലിൽ അയക്കണം. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ അഞ്ച്. തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ-14. 
 നേവൽ ഷിപ്പ് റിപ്പയർയാഡ്/
എയർക്രാഫ്റ്റ് യാഡ് - 173 
ഗോവയിലുള്ള കർവാറിലെ നേവൽ ഷിപ്പ് റിപ്പയർ യാഡിലും ധബോളിമിലെ നേവൽ എയർക്രാഫ്റ്റ് യാഡിലുമായി 173 അപ്രന്റിസ് ഒഴിവ്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
 ഷിപ്പ് റിപ്പയർ യാഡ് 
കർവാർ-150
ഒഴിവുകൾ: കാർപെന്റർ-12, ഇലക്‌ട്രീഷ്യൻ-16, ഇലക്‌ട്രോണിക് മെക്കാനിക്ക്-16, ഫിറ്റർ-16, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്-4, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്-4, മെഷീനിസ്റ്റ്-4, മേസൺ (ബിൽഡിങ് കൺസ്ട്രക്ടർ)-4, മെക്കാനിക്ക് ഡീസൽ-16, മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്-4, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ-6, മെക്കാനിക്ക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷൻ-10, പെയിന്റർ (ജനറൽ)-4, പ്ലംബർ-6, ടെയ്ലർ-4, ഷീറ്റ് മെറ്റൽ വർക്കർ-12, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്‌)-12. 
 നേവൽ എയർക്രാഫ്റ്റ് 
യാഡ്‌-23
ഒഴിവുകൾ: ഇലക്‌ട്രീഷ്യൻ/ഇലക്‌ട്രീഷ്യൻ എയർക്രാഫ്റ്റ്-3, ഇലക്‌ട്രോണിക്സ് മെക്കാനിക്ക്/മെക്കാനിക്ക് റഡാർ ആൻഡ് റേഡിയോ എയർക്രാഫ്റ്റ്-3, ഫിറ്റർ-2, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്-4, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്/മെക്കാനിക്ക് ഇൻസ്ട്രുമെന്റ് എയർക്രാഫ്റ്റ്-2, മെഷീനിസ്റ്റ്-3, പൈപ്പ് ഫിറ്റർ-2, പെയിന്റർ (ജനറൽ)-2, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്)-2. 
യോഗ്യത: 50 ശതമാനം മാർക്കോടെ മെട്രിക്കുലേഷനും ബന്ധപ്പെട്ട വിഷയത്തിൽ 65 ശതമാനം മാർക്കോടെ ഐ.ടി.ഐ. എൻ.സി.വി.ടി./എസ്.സി.വി.ടി. സർട്ടിഫിക്കറ്റ്. 
പ്രായം: 14-21 വയസ്സ്. 01 ഏപ്രിൽ 2021 തീയതി വെച്ച്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും ഇളവുലഭിക്കും. 
ഒരുവർഷത്തെ കോഴ്‌സ് കഴിഞ്ഞവർക്ക് 7700 രൂപ, രണ്ടുവർഷത്തെ കോഴ്‌സ് കഴിഞ്ഞവർക്ക് 
8050 രൂപ എന്നിങ്ങനെയാണ്‌ ​
െസ്റ്റെപെന്റ്‌.
www.apprenticeshipindia.gov.in വഴി അപേക്ഷിക്കണം. അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും തപാലിൽ അയക്കണം. അവസാന തീയതി: ഡിസംബർ-20.

സെൻട്രൽ കോൾഫീൽഡ് 539 

റാഞ്ചിയിലുള്ള സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡിൽ വിവിധ ട്രേഡുകളിലായി 539 അപ്രന്റിസ് ഒഴിവ്. 
ഒഴിവുള്ള ട്രേഡുകൾ: ഇലക്‌ട്രീഷ്യൻ-190, ഫിറ്റർ-150, മെക്കാനിക് റിപ്പയർ ആൻഡ് മെയിന്റനൻസ് ഓഫ് വെഹിക്കിൾ-50, സി.ഒ.പി.എ.-20, മെഷീനിസ്റ്റ്-10, ടർണർ-10, ഇലക്‌ട്രോണിക് മെക്കാനിക്സ്-10, പ്ലംബർ-7, ഫോട്ടോഗ്രാഫർ-3, ഫ്ളോറിസ്റ്റ് ആൻഡ് ലാൻഡ്സ്‌കേപ്പർ-5, ബുക്ക് ബൈൻഡർ-2, കാർപെന്റർ-2, ഡെന്റൽ ലബോറട്ടറി ടെക്നീഷ്യൻ-2, ഫുഡ് പ്രൊഡക്‌ഷൻ-1, ഫർണിച്ചർ ആൻഡ് കാബിനറ്റ് മേക്കർ-2, ഗാർഡനർ-10, ഹോർട്ടികൾച്ചർ അസിസ്റ്റന്റ്-5, ഓൾഡ് ഏജ് കെയർ ടേക്കർ-2, പെയിന്റർ-2, റിസപ്ഷനിസ്റ്റ്/ഹോട്ടൽ ക്ലാർക്ക്/ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്-2, സ്റ്റിവാർഡ്-6, 
ടെയ്‌ലർ-2, അപ്ഹോൾസ്റ്റർ-1, സെക്രട്ടേറിയൽ അസിസ്റ്റന്റ്-5, സിർഡാർ-10, അക്കൗണ്ടന്റ്/അക്കൗണ്ട്സ് എക്സിക്യുട്ടീവ്-30
യോഗ്യത: പത്താംക്ലാസ് പാസ്. ബന്ധപ്പെട്ട വിഷയത്തിൽ എൻ.സി.വി.ടി./എസ്.സി.വി.ടി. അംഗീകാരത്തോടെയുള്ള ഐ.ടി.ഐ.യും. ജാർഖണ്ഡിൽനിന്ന് ഐ.ടി.ഐ. പാസായവർക്കും പ്രോജക്ട് അഫക്റ്റഡ് പീപ്പിൾ വിഭാഗത്തിലുള്ളവർക്കും മുൻഗണന ലഭിക്കും. 

പ്രായം: 18-35 വയസ്സ്. സ്റ്റൈപെൻഡ്:7,000 രൂപ. അപേക്ഷ: www.apprenticeshipindia.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിവരങ്ങൾക്ക്: www.centralcoalfields.in അവസാന തീയതി: ഡിസംബർ അഞ്ച്.

മിലിറ്ററി അക്കാദമിയിൽ 184 അവസരം
:ദെഹ്റാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ 184 ഒഴിവ്. വിവിധ തസ്തികകളിലാണ് അവസരം. തപാൽവഴി അപേക്ഷിക്കണം. 
ഒഴിവുകൾ: കുക്ക് സ്പെഷ്യൽ-12, കുക്ക് ഐ.ടി.-3, എം.ടി. ഡ്രൈവർ-10, ബൂട്ട് മേക്കർ/റിപ്പയറർ-1, എൽ.ഡി.സി.-3, മസാൽച്ചി-2, വെയിറ്റർ-11, ഫാറ്റിഗുമാൻ-21, എം.ടി.എസ്. സഫായിവാല-26, ഗ്രൗണ്ട്സ്മാൻ-46, ജി.സി. ഓർഡർലി-33, എം.ടി.എസ്. ചൗക്കിദാർ-4, ഗ്രൂം-7, ബാർബർ-2, എക്വിപ്മെന്റ് റിപ്പയറർ-1, എം.ടി.എസ്. മെസഞ്ചർ-2, ലബോറട്ടറി അറ്റൻഡന്റ്-1. 
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയിൽ നാല് പേപ്പറുകളുണ്ടാകും. രണ്ട് മണിക്കൂറായിരിക്കും പരീക്ഷ. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ജനറൽ അവയർനസ്, ജനറൽ ഇംഗ്ലീഷ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങളിൽനിന്ന് ചോദ്യങ്ങളുണ്ടാകും. 
അപേക്ഷ പൂരിപ്പിച്ച് 50 രൂപയുടെ പോസ്റ്റൽ ഓർഡറാക്കി Comdt. Indian Military Academy, Dehradun എന്ന വിലാസത്തിലേക്ക് അയയ്ക്കുക. അവസാന തീയതി: ജനുവരി നാല്.

44 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം

കേരള പബ്ലിക് സർവീസ് കമ്മിഷൻ 44 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്:  www.keralapsc.gov.in അവസാന തീയതി: ഡിസംബർ 22. 
ജനറൽ റിക്രൂട്ട്‌മെന്റ്
-സംസ്ഥാനതലം
 കൃഷി ഓഫീസർ-കേരള സംസ്ഥാന ഭൂവിനിയോഗ വകുപ്പ്  റിസർച്ച് 
ഓഫീസർ-പുരാവസ്തു വകുപ്പ്  ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I/ഓവർസിയർ ഗ്രേഡ് I (സിവിൽ)-ഹാർബർ എൻജിനിയറിങ് വകുപ്പ്  സാർജന്റ്-കാഴ്ചബംഗ്ലാവും മൃഗശാലയും  ഡേറ്റാ എൻട്രി ഓപ്പറേറ്റർ-കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണൽ  പി.ഡി. ടീച്ചർ (പുരുഷന്മാർ മാത്രം)-ജയിൽ  ജനറൽ മാനേജർ (പ്രോജക്ട്)-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്  വർക്സ് മാനേജർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്
 പ്ലാന്റ് എൻജിനിയർ (മെക്കാനിക്കൽ)-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്  ടെലിഫോൺ വിദ്യാഭ്യാസം-മെഡിക്കൽ വിദ്യാഭ്യാസം  അസിസ്റ്റന്റ് ഗ്രേഡ് II (തസ്തിക മാറ്റം)-കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്  ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്-കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്  സ്റ്റെനോ ഗ്രാഫർ-കേരള സ്റ്റേറ്റ് ഇൻഡസ്‌ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് ഓഫീസർ
:പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 115 ഒഴിവുണ്ട്. ജനുവരി 22-ന് നടത്തുന്ന ഓൺലൈൻ പരീക്ഷ വഴിയായിരിക്കും തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും ww.centralbankofindia.co.in കാണുക. അവസാന തീയതി: ഡിസംബർ 17.
മെഡിക്കൽ 
സയൻസസിൽ: 165 ഒഴിവ്
:ഉത്തർപ്രദേശിലെ ലഖ്നൗവിൽ പ്രവർത്തിക്കുന്ന സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഗ്രൂപ്പ് ബി, സി തസ്തികകളിലായി 165 ഒഴിവ്. ഓൺലൈൻ പരീക്ഷ വഴിയാകും തിരഞ്ഞെടുപ്പ്. അപേക്ഷ www.sgpgi.ac.in വഴി നൽകാം. ഡിസംബർ ആദ്യവാരംമുതൽ അപേക്ഷ നൽകാം.