പൊതുമേഖലാ ബാങ്കുകളിലെ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലെ ഒഴിവിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്‌ഷൻ (ഐ.ബി.പി.എസ്.) വിജ്ഞാപനം (CRP SPL-XI) പ്രസിദ്ധീകരിച്ചു. രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലായി 2022-’23 വർഷത്തിലേക്കാണ് നിയമനം. സ്കെയിൽ-I വിഭാഗത്തിൽ ആറ് തസ്തികകളിലായി 1828 ഒഴിവാണുള്ളത്. 2021 ഡിസംബർ, 2022 ജനുവരി മാസങ്ങളിലായി പരീക്ഷ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.  
ഒഴിവുകൾ, യോഗ്യത
ഐ.ടി. ഓഫീസർ-220: കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഐ.ടി., ഇലക്‌ട്രോണിക്സ്,  ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്സ്  ആൻഡ് കമ്യൂണിക്കേഷൻ, ഇലക്‌ട്രോണിക്സ്  ആൻഡ് ഇൻസ്ട്രുമെന്റേഷൻ എന്നിവയിലൊന്നിൽ നാലുവർഷത്തെ എൻജിനിയറിങ്/ടെക്നോളജി ബിരുദം. അല്ലെങ്കിൽ ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ഇലക്‌ട്രോണിക്സ്  കമ്യൂണിക്കേഷൻ, ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, കംപ്യൂട്ടർ സയൻസ്, ഐ.ടി., കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവയിലൊന്നിൽ ബിരുദാനന്തരബിരുദം. അല്ലെങ്കിൽ DOEACC-B ലെവൽ പാസായ ബിരുദധാരികൾ.
അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ-884: അഗ്രികൾച്ചറൽ, ഹോർട്ടികൾച്ചറൽ, ആനിമൽ ഹസ്ബന്ററി, വെറ്ററിനറി സയൻസ്, െഡയറി സയൻസ്, ഫിഷറി സയൻസ്, പിസ്സികൾച്ചർ, അഗ്രികൾച്ചർ മാർക്കറ്റിങ്  ആൻഡ് കോ-ഓപ്പറേഷൻ, കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, അഗ്രോ-ഫോറസ്ട്രി, ഫോറസ്ട്രി, അഗ്രികൾച്ചറൽ ബയോടെക്നോളജി, ഫുഡ് സയൻസ്, അഗ്രികൾച്ചർ ബിസിനസ്, മാനേജ്മെന്റ് ഫുഡ് ടെക്നോളജി, െഡയറി ടെക്നോളജി, അഗ്രികൾച്ചറൽ എൻജിനിയറിങ്, സെറികൾച്ചർ എന്നിവയിലൊന്നിൽ നാലുവർഷത്തെ ബിരുദം. 
രാജ്ഭാഷാ അധികാരി - 84: ഇംഗ്ലീഷ് ഒരു വിഷയമായുള്ള ബിരുദവും ഹിന്ദിയിൽ ബിരുദാനന്തരബിരുദവും നേടിയവർ. അല്ലെങ്കിൽ ഇംഗ്ലീഷും ഹിന്ദിയും വിഷയങ്ങളായുള്ള ബിരുദവും സംസ്കൃതത്തിൽ ബിരുദാനന്തരബിരുദവും നേടിയവർ.   
ലോ ഓഫീസർ-44: എൽഎൽ.ബി.യും അഡ്വക്കേറ്റായി ബാർ കൗൺസിലിൽ രജിസ്ട്രേഷനും.
എച്ച്.ആർ./പേഴ്സണൽ ഓഫീസർ 61: ബിരുദം, പേഴ്സണൽ മാനേജ്മെന്റ്/ ഇൻഡസ്ട്രിയൽ റിലേഷൻസ്, എച്ച്.ആർ., എച്ച്.ആർ.ഡി., സോഷ്യൽ വർക്ക്, ലേബർ ലോ എന്നിവയിലൊന്നിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ/ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി. 
മാർക്കറ്റിങ് ഓഫീസർ-535: ബിരുദം, ദ്വിവത്സര ഫുൾടൈം എം.എം.എസ്. (മാർക്കറ്റിങ്/ എം.ബി.എ. (മാർക്കറ്റിങ്)/ പി.ജി.ഡി.ബി.എ./ മാർക്കറ്റിങ്ങിൽ സ്പെഷ്യലൈസേഷനോടെയുള്ള പി.ജി.ഡി.എം./പി.ജി.ഡി.ബി.എം./ പി.ജി.ഡി.പി.എം.
പ്രായം
1.11.2021-ന് 20-30 വയസ്സാണ് പ്രായപരിധി. അപേക്ഷകർ 2.11.1991-നുമുൻപോ 01.11.2001-നുശേഷമോ ജനിച്ചവരാവാൻ പാടില്ല (രണ്ടുതീയതികളും ഉൾപ്പെടെ). 
ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (എൻ.സി. എൽ.) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് പത്തുവർഷത്തെയും ഇളവുലഭിക്കും. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്.

ബാങ്കുകൾ
ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട, കാനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളാണ് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇവയിൽ പല ബാങ്കും ഒഴിവുകൾ റിപ്പോർട്ട്‌ചെയ്തിട്ടില്ല. 

അപേക്ഷ
അവസാനതീയതി: 
നവംബർ 23. 
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.ibps.in കാണുക

45 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം

കേരള പബ്ലിക് സർവീസ് കമ്മിഷൻ 45 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. വിവരങ്ങൾക്ക്‌: www.keralapsc.gov.in അവസാന തീയതി: ഡിസംബർ 1. 
ജനറൽ റിക്രൂട്ട്‌മെന്റ് 
(സംസ്ഥാനതലം)
ബയോളജിസ്റ്റ്-കാഴ്ചബംഗ്ലാവും മൃഗശാലയും, ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഓട്ടോ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്)-വ്യാവസായിക പരിശീലനം, റേഡിയോഗ്രാഫർ ഗ്രേഡ് II-ആരോഗ്യം, ഇലക്ട്രീഷ്യൻ-ഭൂജലവകുപ്പ്, പ്ലാന്റ് എൻജിനിയർ (ഇലക്‌ട്രിക്കൽ)-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, ജൂനിയർ അസിസ്റ്റന്റ്-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് II-കേരള സംസ്ഥാന 
പട്ടികജാതി/വർഗ വികസന കോർപ്പറേഷൻ ക്ലിപ്തം, സെക്യൂരിറ്റി അസിസ്റ്റന്റ്-കേരള അഗ്രോ മെഷീനറി 
കോർപ്പറേഷൻ ലിമിറ്റഡ്, ഫീൽഡ് ഓഫീസർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, പ്യൂൺ/അറ്റൻഡർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് കയർ മാർക്കറ്റിങ് 
ഫെഡറേഷൻ ലിമിറ്റഡ്, ഓഫ് സെറ്റ് പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് II-അച്ചടിവകുപ്പ്
ജനറൽ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)
ഹൈസ്കൂൾ ടീച്ചർ (ഗണിതശാസ്ത്രം), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം), ഫിറ്റർ-കാർഷിക വികസന ക്ഷേമവകുപ്പ്.

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയറിൽ ലാബ് ടെക്നീഷ്യൻ/അസിസ്റ്റന്റ്

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന എ.സി.ആർ. ലാബുകളിൽ വിവിധ തസ്തികകളിൽ അവസരം. കരാർ നിയമനമായിരിക്കും. 
ഒഴിവുള്ള ആശുപത്രികൾ: ഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം-18, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി-5, ഗവ. ജനറൽ ആശുപത്രി, തിരുവനന്തപുരം-1, ഗവ. വിക്ടോറിയ ആശുപത്രി, കൊല്ലം-3, ഗവ. താലൂക്കാശുപത്രി, ഹരിപ്പാട്-2, ഗവ. മെഡിക്കൽ കോളേജ്, കോട്ടയം-3, ഗവ. മെഡിക്കൽ കോളേജ്, മഞ്ചേരി-4, ഗവ. മെഡിക്കൽ കോളേജ്, പയ്യന്നൂർ-2, ഗവ. താലൂക്കാശുപത്രി, കൂത്തുപറമ്പ്-1, ഗവ. ആശുപത്രി, കാഞ്ഞങ്ങാട്-2. 
ലാബ് ടെക്നീഷ്യൻ ഗ്രേഡ് II: യോഗ്യത: ബി.എസ്‌സി. എം.എൽ.ടി./ഡി.എം.എൽ.ടി. കേരള പാരാമെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. കെ.എച്ച്.ആർ.ഡബ്ല്യു.എസ്.എ.സി.ആർ. ലാബുകളിൽ പ്രവൃത്തിപരിചയമോ പരിശീലനമോ നേടിയവർക്ക് മുൻഗണന. പ്രായപരിധി: 45 വയസ്സ്. ശമ്പളം: 16,000 രൂപ. 
ജൂനിയർ ലാബ് അസിസ്റ്റന്റ് ഗ്രേഡ് II: യോഗ്യത: വി.എച്ച്.എസ്.ഇ. എം. എൽ.ടി. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. കെ.എച്ച്.ആർ.ഡബ്ല്യു.എസ്.എ.സി.ആർ. ലാബുകളിൽ പ്രവൃത്തിപരിചയമോ പരിശീലനമോ നേടിയവർക്ക് മുൻഗണന. പ്രായപരിധി: 45 വയസ്സ്. ശമ്പളം: 14,000 രൂപ.
വിശദവിവരങ്ങൾക്കായി www.khrws.kerala.gov.in കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 20. 

പോലീസ് കോൺസ്റ്റബിൾ(ഇന്ത്യ റിസർവ് ബറ്റാലിയൻ റഗുലർ വിങ്)
പ്രായപരിധി: 18-26, ഉദ്യോഗാർഥികൾ 02.01.1995-നും 01.0.1.2003-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
യോഗ്യതകൾ: എസ്.എസ്.എൽ.സി.യോ തത്തുല്യമായ പരീക്ഷയോ ജയിച്ചിരിക്കണം.
കുറിപ്പ്: 1. പട്ടിക ജാതി/വർഗ ഉദ്യോഗാർഥികളെ സംബന്ധിച്ച് യോഗ്യതയുള്ള മതിയായ എണ്ണം ഉദ്യോഗാർഥികളുടെ അഭാവത്തിൽ എസ്.എസ്.എൽ.സി. പാസ്സാകാത്ത ഉദ്യോഗാർഥികളെ അവർക്ക് സംവരണം ചെയ്തിട്ടുള്ള ക്വാട്ട തികയ്ക്കുന്നതിനായി മാത്രം പരിഗണിക്കുന്നതായിരിക്കും.
ശാരീരിക യോഗ്യതകൾ. ഉദ്യോഗാർഥികൾ ശാരീരികക്ഷമതയുള്ളവരും ചുവടെപ്പറയുന്ന ഏറ്റവും കുറഞ്ഞ ശാരീരിക അളവുകൾ ഉള്ളവരുമായിരിക്കണം. എ) (i) ഉയരം 167 സെന്റിമീറ്റർ
(ii) നെഞ്ചളവ് 81 സെന്റിമീറ്റർ ഏറ്റവും കുറഞ്ഞ നെഞ്ച് വികാസം അഞ്ച്‌ സെന്റിമീറ്റർ കുറിപ്പ്: പട്ടിക ജാതി/വർഗ ഉദ്യോഗാർഥികൾക്ക് ഏറ്റവും കുറഞ്ഞത് 160 സെന്റിമീറ്റർ ഉയരവും 76 സെന്റിമീറ്റർ നെഞ്ചളവും നെഞ്ച് വികാസം അഞ്ച്‌ സെന്റിമീറ്ററും ഉണ്ടായിരിക്കേണ്ടതാണ്.
ഉദ്യോഗാർഥികൾക്കായി ഒരു എൻഡ്യൂറൻസ് ടെസ്റ്റ് (Endurance Test) നടത്തുന്നതാണ്. 13 മിനിറ്റിനുള്ളിൽ റോഡ് മാർഗം മൂന്ന്‌ കിലോമീറ്റർ ഓടി എത്തി യോഗ്യത തെളിയിക്കേണ്ട പരീക്ഷയാണിത്. 
എഴുത്തുപരീക്ഷ/ ഒബ്ജക്ടീവ് ടെസ്റ്റ് (ഒ.എം.ആർ) പരീക്ഷ: എൻഡ്യൂറൻസ് ടെസ്റ്റിൽ യോഗ്യത നേടുന്ന ഉദ്യോഗാർഥികൾക്കായി ഒരു എഴുത്തു പരീക്ഷ/ഒ.എം.ആർ. പരീക്ഷ നടത്തുന്നതായിരിക്കും. 
ശാരീരികക്ഷമത പരീക്ഷ: ഒ.എം.ആർ. പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർഥികൾക്കായി ശാരീരികക്ഷമതാ പരീക്ഷ നടത്തുന്നതാണ്. അവർ നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലെ വൺ സ്റ്റാർ നിലവാരത്തിലുള്ള എട്ട് ഇനങ്ങളിൽ ഏതെങ്കിലും  അഞ്ച് ഇനങ്ങളിൽ യോഗ്യത നേടിയിരിക്കണം.