സിവിൽസർവീസസ് ആദ്യശ്രമത്തിൽ ഇന്റർവ്യുവരെ എത്തിയെങ്കിലും പരാജയപ്പെട്ടു. രണ്ടാംവട്ടം 321-ാം റാങ്ക് നേടി ഇന്ത്യൻ ഓർഡനൻസ് ഫാക്ടറി സർവീസിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി. യു.പി.എസ്.സി. തന്നെയാണ് സിവിൽസർവീസസും ഫോറസ്റ്റ് സർവീസ് പരീക്ഷയും നടത്തുന്നതെങ്കിലും ഫോറസ്റ്റ് സർവീസിന് പ്രിലിംസ് കട്ട് ഓഫ് 
കുറച്ച് കൂടുതലാണ്. 
 സിലബസ് മനസ്സിലാക്കുക
ശാസ്ത്രീയമായ സമീപനമാണ് ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്ക് വേണ്ടത്. സിവിൽസർവീസസ് പോലെ വിസ്തൃതമായ സിലബസല്ല ഇതിനുള്ളത്. ജിയോളജിയും ഫോറസ്ട്രിയുമായിരുന്നു എന്റെ പേപ്പറുകൾ. ഒന്നാമതായി സിലബസ് കൃത്യമായി മനസ്സിലാക്കി. രണ്ടാമതായി പത്തുവർഷത്തെ ചോദ്യപ്പേപ്പറും മനസ്സിലാക്കി. 
12 ചാപ്റ്ററുകളായിട്ടാണ് ജിയോളജിയെ തിരിച്ചിരിക്കുന്നത്. ഒാരോ ചാപ്റ്ററിൽനിന്ന് എത്രത്തോളം ചോദ്യങ്ങൾ വന്നിട്ടുണ്ടെന്ന് കണ്ടെത്തി അതെല്ലാം കുറിച്ചുവെച്ചു. ഇതോടൊപ്പം ഈ ചോദ്യങ്ങൾ എത്രത്തോളം ആഴത്തിലുള്ളതാണെന്നും മനസ്സിലാക്കി. ഈരീതിയിൽ പഠനം മുന്നോട്ട് കൊണ്ടുപോയത് സഹായിച്ചു.
ദിവസം ഇത്രമണിക്കൂർ പഠിക്കുക എന്നതിനെക്കാൾ ഇത്രഭാഗങ്ങൾ പഠിച്ച് തീർക്കുക എന്നതായിരുന്നു ലക്ഷ്യം. മൂന്നുമണിക്കൂർ ആണെങ്കിലും പഠിക്കുന്ന കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുക എന്നതാണ് പ്രധാനം. ആരോഗ്യം കളഞ്ഞ് പഠിക്കുന്നതിൽ കാര്യമില്ല. ചിട്ടയായരീതിയിൽ മാനസികാരോഗ്യം കാത്തുകൊണ്ട് പഠിക്കുക.
 പഠനക്രമം
എത്രദിവസം മുന്നിലുണ്ടെന്ന് മനസ്സിലാക്കി പഠിക്കുക. ഉദാഹരണത്തിന് 60 ദിവസമാണ് മുന്നിലുള്ളതെങ്കിൽ 50 ദിവസത്തേക്ക് പ്ലാൻ ചെയ്യുക. ബാക്കി പത്തുദിവസം മാറ്റിവെക്കണം. ചിലപ്പോൾ ഈ 50 ദിവസത്തിൽ എപ്പോഴെങ്കിലും പല കാരണങ്ങൾകൊണ്ട് പഠിക്കാൻ പറ്റാതെ വന്നേക്കാം. അപ്പോൾ അത് മറികടക്കാൻ ദിവസം വേണം. ചിലപ്പോൾ 50 ദിവസം കൊണ്ട് പ്ലാൻ തീർക്കാൻ പറ്റിയാൽ ബാക്കിദിവസം റിവിഷൻ ചെയ്യാം.
 ഹാളിലേക്ക് കയറുന്ന അവസാനമിനിറ്റ് വരെ ഞാൻ പഠിച്ചിരുന്നു.
രണ്ടു പേപ്പറുകൾ പഠിക്കാൻ കോച്ചിങ് ക്ലാസിൽ പോയിരുന്നു. അവിടെ നിന്ന് ലഭിച്ച പഠനസാമഗ്രഹികൾ നല്ലതായിരുന്നു. ഫോറസ്ട്രിക്ക്‌ മണികണ്ഠൻ ആൻഡ് പ്രഭുവിന്റെ പുസ്തകം വളരെയധികം സഹായിച്ചു. ഇതോടൊപ്പം യുട്യൂബ് വിഡിയോകൾ കണ്ടു. ജിയോളജിക്കായി കെ.എം. ബങ്കറിന്റെ എൻജിനിയറിങ് ജിയോളജി എന്ന പുസ്തകം ഉപയോഗിച്ചു.
 പ്രജേഷ് ജെന എന്ന എന്റെ സീനിയർ അദ്ദേഹത്തിന്റെ നോട്ടുകൾ പുസ്തമാക്കിയിരുന്നു. അതും പഠിച്ചു. എൻ.പി.ടി.എലി.ന്റെ യുട്യൂബിലെ വീഡിയോക്ലാസുകളും ഉപകാരപ്രദമായിരുന്നു.
തയ്യാറാക്കിയത്: അഞ്ജന ആർ.ജി. 

അറിയുന്നകാര്യങ്ങൾ പറയുക
പശ്ചിമഘട്ടം, കേരളത്തിലെ പ്രളയം, പ്ലാച്ചിമട, ശബരിമലയുടെ ഇക്കോളജിക്കൽവശം എന്നിവ അഭിമുഖത്തിൽ ചോദിച്ചു. അറിയാത്ത കാര്യങ്ങൾ അറിയില്ലെന്ന് പറയുക, അറിയാവുന്നത് വൃത്തിയിൽ പറയുക എന്നതായിരുന്നു രീതി. അഭിമുഖത്തിന് കൃത്യമായ പ്ലാനിങ്ങുണ്ടായിരുന്നു. സുഹൃത്തുക്കളുമായി ചേർന്നുള്ള പഠനമായിരുന്നു ഈഘട്ടത്തിൽ നടത്തിയത്. ഇത് മികച്ചരീതിയിൽ സഹായിച്ചു.

കൊച്ചിൻ ഷിപ്പ്‌യാർഡിൽ 355 അപ്രന്റിസ്

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ 355 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം. ഒരുവർഷത്തെ പരിശീലനമായിരിക്കും. ഐ.ടി.ഐ., വൊക്കേഷണൽ യോഗ്യതയുള്ളവർക്കാണ് അവസരം. 
ഐ.ടി.ഐ. അപ്രന്റിസ്-347: പത്താംക്ലാസ് വിജയം. ഇലക്‌ട്രീഷ്യൻ/ഫിറ്റർ/വെൽഡർ/മെഷീനിസ്റ്റ്/ഇലക്‌ട്രോണിക് മെക്കാനിക്/ഇൻസ്ട്രുമെന്റ് മെക്കാനിക്/ഡ്രോട്സ്മാൻ (മെക്കാനിക്കൽ)/ഡ്രോട്സ്മാൻ (സിവിൽ)/പെയിന്റർ (ജനറൽ)/മെക്കാനിക് മോട്ടോർവെഹിക്കിൾ/ഷീറ്റ് മെറ്റൽ വർക്കർ/ഷിപ്പ്റൈറ്റ് വുഡ് (കാർപെന്റർ)/മെക്കാനിക് ഡീസൽ/ഫിറ്റർ പൈപ്പ് (പ്ലംബർ)/റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക് ഐ.ടി.ഐ. പാസായിരിക്കണം. 
ടെക്നീഷ്യൻ (വൊക്കേഷണൽ) അപ്രന്റിസ്-8: അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ/ബേസിക് നഴ്സിങ് ആൻഡ് പാലിയേറ്റീവ് കെയർ/കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക് ടെക്നോളജി/ഫുഡ് ആൻഡ് റെസ്റ്റോറന്റ് മാനേജ്മെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി എജ്യുക്കേഷൻ പാസായിരിക്കണം. െസ്റ്റെപ്പെൻഡ്: 900 രൂപ. 
പ്രായം: 27.11.2003-നോ അതിന് മുൻപോ ജനിച്ചവരായിരിക്കണം.
വിശദവിവരങ്ങൾക്കായി www.cochinshipyard.in കാണുക. അവസാനതീയതി: നവംബർ 10.

എയിംസിൽ 296 അവസരം
ബിഹാറിലെ പട്നയിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവിധ തസ്തികകളിലായി 296 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 
നഴ്സിങ് ഓഫീസർ-200 (സ്ത്രീ-160, പുരുഷൻ-40): ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകാരമുള്ള സ്ഥാപനത്തിൽനിന്നോ സർവകലാശാലയിൽനിന്നോ നേടിയ ബി.എസ്‌സി. (ഓണേഴ്സ്) നഴ്സിങ്/ ബി.എസ്‌സി. നഴ്സിങ്/ ബി. എസ്‌സി. (പോസ്റ്റ് സർട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്സിങ് യോഗ്യതയും സ്റ്റേറ്റ്/ ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ രജിസ്ട്രേഷനും.
അല്ലെങ്കിൽ ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകരിച്ച സ്ഥാപനത്തിൽനിന്ന്/ സർവകലാശാലയിൽനിന്ന് നേടിയ ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി യോഗ്യതയും സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ രജിസ്ട്രേഷനും കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ടുവർഷത്തെ പ്രവർത്തനപരിചയവും. 18-30 വയസ്സ്. 
സ്റ്റോർ കീപ്പർ-10, ജൂനിയർ എൻജിനിയർ (സിവിൽ)-4, ജൂനിയർ എൻജിനിയർ (എ.സി. ആൻഡ് ആർ.)-4, മെഡിക്കോ സോഷ്യൽ വർക്കർ-3, സാനിറ്ററി ഇൻസ്പെക്ടർ ഗ്രേഡ് II-8, സ്റ്റെനോഗ്രാഫർ-18, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്-18, സ്റ്റോർ കീപ്പർ-കം-ക്ലാർക്ക് -25, ജൂനിയർ വാർഡൻ-6, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ലീഗൽ അസിസ്റ്റന്റ് തസ്തികകളിൽ ഓരോ ഒഴിവും ഉണ്ട്. അപേക്ഷ www.aiimspatna.org വഴി നവംബർ 29 വരെ നൽകാം. 

കേരള സെൻട്രൽ യൂണിവേഴ്സിറ്റിയിൽ അധ്യാപകർ
കാസർകോട് പെരിയയിലെ കേരള സെൻട്രൽ യൂണിവേഴ്സിറ്റിയിൽ 71 അധ്യാപക ഒഴിവ്. പുനർവിജ്ഞാപനമാണ്. നേരിട്ടുള്ള നിയമനമായിരിക്കും. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലാണ് അവസരം. 
 പ്രൊഫസർ-15
കൊമേഴ്സ് ആൻഡ് ഇന്റർനാഷണൽ ബിസിനസ്-1, ഇംഗ്ലീഷ് ആൻഡ് കംപാരിറ്റീവ് ലിറ്ററേച്ചർ-1, കംപ്യൂട്ടർ സയൻസ്-1, ഇക്കണോമിക്‌സ്-1, എജ്യുക്കേഷൻ-1, ജീനോമിക് സയൻസ്-1, ജിയോളജി-1, കന്നഡ-1, ലിംഗ്വിസ്റ്റിക്‌സ്-1, മാനേജ്മെന്റ് സ്റ്റഡീസ്-1, മാത്തമാറ്റിക്‌സ്-1, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്-1, പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ-1, സോഷ്യൽവർക്ക്-1, ടൂറിസം സ്റ്റഡീസ്-1.
 അസോസിയേറ്റ് പ്രൊഫസർ-29
കെമിസ്ട്രി-1, കൊമേഴ്സ് ആൻഡ് ഇന്റർനാഷണൽ ബിസിനസ്-2, കംപ്യൂട്ടർ സയൻസ്-1, എൻവയോൺമെന്റൽ സയൻസ്-2, ജിയോളജി-2, ഹിന്ദി-1, ഇന്റർനാഷണൽ റിലേഷൻസ് (യു.ജി.)-2, കന്നഡ-2, ലോ-2, ലിംഗ്വിസ്റ്റിക്‌സ്-2, മലയാളം-1, മാനേജ്മെന്റ് സ്റ്റഡീസ്-2, പ്ലാനറ്റ് സയൻസ്-1, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്-1, പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ-2, ടൂറിസം സ്റ്റഡീസ്-2, സോഷ്യൽ വർക്ക്-1, യോഗ സ്റ്റഡീസ്-1, സുവോളജി-1. 
 അസിസ്റ്റന്റ് പ്രൊഫസർ-27
ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി-2, ഫിസിക്‌സ്-1, കംപ്യൂട്ടർ സയൻസ്-1, യോഗ സ്റ്റഡീസ്-2, എജ്യുക്കേഷൻ-2, ഇംഗ്ലീഷ് (യു.ജി.)-1, ഇന്റർനാഷണൽ റിലേഷൻസ്-1, മാനേജ്മെന്റ് സ്റ്റഡീസ്-4, കൊമേഴ്സ് ആൻഡ് ഇന്റർനാഷണൽ ബിസിനസ്-4, ടൂറിസം സ്റ്റഡീസ്-4, കന്നഡ-4, സോഷ്യൽവർക്ക്-1. 

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി 
www.cukerala.ac.in കാണുക. നവംബർ അഞ്ചുമുതൽ അപേക്ഷ സമർപ്പിക്കാം. അവസാനതീയതി: ഡിസംബർ 20. അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാനതീയതി: ഡിസംബർ 31.