:ഒരു കോഴ്‌സ് പഠിച്ച്‌കൊണ്ടിരിക്കേ മറ്റൊരു കോഴ്‌സ് ചെയ്യാമോ?. ജോലിചെയ്യുമ്പോൾ പഠിക്കാൻ അവസരം ലഭിക്കുമോ?. രണ്ട് ചോദ്യങ്ങൾക്കുമുള്ള ഉത്തരം മദ്രാസ് ഐ.ഐ.ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) നൽകും. 
പ്രോഗ്രാമിങ്, ഡേറ്റ സയൻസ് മേഖലയിൽ താത്പര്യമുള്ള, മികച്ച കരിയർ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും ഐ.ഐ.ടി. നടത്തുന്ന ഡിപ്ലോമ ഇൻ പ്രോഗ്രാമിങ് ആൻഡ് ഡാറ്റ സയൻസ് കോഴ്‌സിൽ ചേരാം. 
എട്ടു മാസമാണ് കോഴ്‌സ് ദൈർഘ്യം. വിജയകരമായി പൂർത്തിയാക്കിയാൽ മദ്രാസ് ഐ.ഐ.ടി.യുടെ സർട്ടിഫിക്കറ്റ് ലഭിക്കും. 
പ്രവേശനപരീക്ഷ ഡിസം
ബർ 12-ന് നടക്കും. പ്രായപരിധിയില്ല.  
ഡിപ്ലോമ ഇൻ 
പ്രോഗ്രാമിങ്
 ഫുൾസ്റ്റാക്ക് ഡെവലപ്പ്‌മെന്റ്  പ്രോഗ്രാമിങ് ഇൻ ജാവ  പ്രോഗ്രാമിങ് ഇൻ പൈതൺ
 അഡ്വാൻസ്ഡ് എസ്.ക്യു.എൽ.  ഡേറ്റാബേസ് ഡി സൈൻ  ഡെവലപ്പ് വെബ് അപ്ലിക്കേഷൻസ്  ഡെവലപ്പ് എ.പി.ഐസ്. ഫീസ്: 63,000. മൂന്നുമണിക്കൂർ പ്രവേശന പരീക്ഷയിൽ ഇംഗ്ലീഷ്, ആപ്റ്റിറ്റ്യൂഡ്, ബേസിക് മാത്തമാറ്റിക്സ് മേഖലയിൽനിന്നും ചോദ്യങ്ങൾ. 
ഡിപ്ലോമ ഇൻ ഡാറ്റ സയൻസ്
 ബിസിനസ് അനലറ്റിക്‌സ്
 മെഷിൻ ലേണിങ് ടെക്‌നിക്‌സ് ഡേറ്റ വിഷ്വലൈസേഷൻ ടൂൾസ്   സ്റ്റാറ്റിസ്റ്റിക്കൽ മോഡലിങ്. ഫീസ്: 63,000. നാലുമണിക്കൂർ പ്രവേശനപരീക്ഷയിൽ ഇംഗ്ലീഷ്, പ്രോഗ്രാമിങ് ഇൻ പൈതൺ, മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്‌ എന്നിവയിൽനിന്ന് ചോദ്യങ്ങൾ.

 എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് 
പശ്ചാത്തലം ആവശ്യമില്ല
 ഏതെങ്കിലും വിഷയത്തിൽ ബിരുദം/
രണ്ടുവർഷത്തെ ബിരുദപഠനം 
പൂർത്തിയാക്കിയവർ എന്നിവർക്ക്‌ ചേരാം
 എവിടെയിരുന്നും പഠിക്കാം. മികച്ച ഇന്റർനെറ്റ് 
കണക്‌ഷൻ വേണം 
 തൊഴിൽസാധ്യത മെച്ചപ്പെടുത്താം: 
സർട്ടിഫൈഡ് പ്രോഗ്രാമർ/ ഡേറ്റ സയന്റിസ്റ്റ്

ഓർമിക്കാൻ
അപേക്ഷ നവംബർ 
15 വരെ
യോഗ്യതാപരീക്ഷ 
ഡിസംബർ 12-ന്
കോഴ്‌സ് രജിസ്‌ട്രേഷൻ 
ഡിസംബർ 20-23
ക്ലാസ് ഡിസംബർ 27 മുതൽ

ഫീസിളവ്
ഡേറ്റ സയൻസ് ആൻഡ് പ്രോഗ്രാമിങ് മേഖലയിൽ നൈപുണിയുള്ളവരെ വാർത്തെടുക്കുകയാണ് ലക്ഷ്യം. വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും അവരുടെ അറിവ് വർധിപ്പിക്കാൻ കോഴ്‌സ് സഹായിക്കും. വിദ്യാർഥികളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥ അനുസരിച്ച് 75 ശതമാനം 
ഫീസിളവ് ഐ.ഐ.ടി. നൽകുന്നുണ്ട്.
-ഡോ. അനിൽ സഹസ്രബുദ്ധെ
ചെയർമാൻ, എ.ഐ.സി.ടി.ഇ.

നൈപുണി 
വികസിപ്പിക്കാം
വിദ്യാർഥികളെ അവസര
ങ്ങളുടെ ലോകത്തേക്ക്  എത്തിക്കാൻ കോഴ്‌സ്‌ സഹായിക്കും. ലൈവ് ക്ലാസുകൾ, പരിശീലനം, പ്രോജക്ടുകൾ എന്നിവ കോഴ്‌സിന്റെ ഭാഗമായുണ്ട്. പ്രൊഫഷണലുകൾക്ക് അവരുടെ നൈപുണി വികസിപ്പിക്കാം. 
-തിരുമല അരോഹി
സീനിയർ വൈസ് പ്രസിഡന്റ്
ഇൻഫോസിസ്.

സഫ്ദർജങ് ആശുപത്രിയിൽ 447 സീനിയർ റെസിഡന്റ്
:ന്യൂഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ 447 സീനിയർ റെസിഡന്റ് ഒഴിവ്. 39 സ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെന്റുകളിലാണ് ഒഴിവുകൾ. 
തപാൽവഴി അപേക്ഷിക്കണം. റെഗുലർ വ്യവസ്ഥയിലാണ് നിയമനം. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.vmmc-sjh.nic.in കാണുക. അവസാന തീയതി നവംബർ ഒന്ന്‌. 

വെസ്‌റ്റേൺ കോൾഫീൽഡ്സിൽ 211 മൈനിങ് സിർദാർ/സർവേയർ
:നാഗ്പുർ ആസ്ഥാനമായുള്ള വെസ്റ്റേൺ കോൾഫീൽഡ്സിൽ മൈനിങ് സിർദാർ, സർവേയർ (മൈനിങ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 211 ഒഴിവുണ്ട്. മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ മൈനിങ് ഏരിയകളിലായിരിക്കും നിയമനം. സ്ഥിരനിയമനമാണ്. അപേക്ഷ www.westerncoal.in വഴി ഒക്ടോബർ 21 മുതൽ നവംബർ 20 വരെ നൽകാം.

നോർത്ത് സെൻട്രൽ റെയിൽവേയിൽ 1664 അപ്രന്റിസ്
:നോർത്ത് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 1664 ഒഴിവുണ്ട്. ഒരു വർഷത്തെ പരിശീലനമാണ്. പ്രയാഗ് രാജ്, ഝാൻസി, ആഗ്ര ഡിവിഷനുകളിലും ഝാൻസി വർക്ക്‌ ഷോപ്പിലുമാണ് അവസരം. റെയിൽവേ റിക്രൂട്ട്മെന്റ് സെല്ലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 
 ട്രേഡുകൾ
ഫിറ്റർ, വെൽഡർ (ജി.ആൻഡ്.ഇ.), ആർമച്വർ വൈൻഡർ, മെഷീനിസ്റ്റ്, കാർപ്പെന്റർ, ഇലക്‌ട്രീഷ്യൻ, പെയിന്റർ (ജനറൽ), മെക്കാനിക് (ഡീസൽ), ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, വയർമാൻ, പ്ലംബർ, മെക്കാനിക് കം ഓപ്പറേറ്റർ ഇലക്‌ട്രോണിക്സ് കമ്യൂണിക്കേഷൻ സിസ്റ്റം, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, മൾട്ടിമീഡിയ ആൻഡ് വെബ്പേജ് ഡിസൈനർ, എം.എം.ടി.എം., ക്രെയിൻ, ഡ്രോട്ട്സ് മാൻ (സിവിൽ), സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്), സ്റ്റെനോഗ്രാഫർ (ഹിന്ദി).  
 യോഗ്യത
പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താംക്ലാസ് 50 ശതമാനം മാർക്കോടെ വിജയം. ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്/നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും (എൻ.സി.വി.ടി./എസ്.സി.വി.ടി.) നേടിയിരിക്കണം. 2021 ഒക്ടോബർ 12-ന് മുമ്പായി നേടിയതായിരിക്കണം യോഗ്യത. ബിരുദധാരികളോ ഡിപ്ലോമക്കാരോ അപേക്ഷിക്കാൻ അർഹരല്ല. 
പ്രായം: 2021 ഡിസംബർ ഒന്നിന് 15 വയസ്സ് പൂർത്തിയായിരിക്കണം. 24 വയസ്സ് കവിയാൻ പാടില്ല. വിജ്ഞാപനത്തിനും അപേക്ഷയ്ക്കും www.rrcpryj.org കാണുക. നവംബർ രണ്ടിന് അപേക്ഷിച്ചുതുടങ്ങാം. അവസാനതീയതി: ഡിസംബർ ഒന്ന്‌.

നേവിയിൽ 2500 സെയിലർ

:ഇന്ത്യൻനേവിയിൽ സെയിലർ തസ്തികയിൽ 2500 ഒഴിവ്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. ആർട്ടിഫൈസർ അപ്രന്റിസ് (എ.എ.), സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്.എസ്.ആർ.) വിഭാഗത്തിലാണ് അവസരം. 2022 ഫെബ്രുവരിയിലാണ് കോഴ്സ് ആരംഭിക്കുന്നത്.  
 ആർട്ടിഫൈസർ അപ്രന്റിസ് - 500
60 ശതമാനം മാർക്കോടെ ഫിസിക്സും മാത്‌സും വിഷയങ്ങളായി പഠിച്ച പ്ലസ്ടു. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും പഠിച്ചിരിക്കണം. 
 സീനിയർസെക്കൻഡറി റിക്രൂട്‌സ് -2000
ഫിസിക്സും മാത്‌സും വിഷയങ്ങളായി പഠിച്ച പ്ലസ്ടു. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും പഠിച്ചിരിക്കണം. 
പ്രായം: 2002 ഫെബ്രുവരി 1-നും 2005 ജൂലായ് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉൾപ്പെടെ. 
തിരഞ്ഞെടുപ്പ്: കോവിഡിന്റെ സാഹചര്യത്തിൽ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന പതിനായിരംപേരെയാണ് എഴുത്തുപരീക്ഷയ്ക്കും ശാരീരികക്ഷമതാപരീക്ഷയ്ക്കും ക്ഷണിക്കുക. പരീക്ഷയിൽ ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്സ്, ജനറൽനോളജ് എന്നിവയിൽനിന്ന് പ്ലസ്ടുതലത്തിലുള്ള ചോദ്യങ്ങളുണ്ടാകും. ഒരുമണിക്കൂറായിരിക്കും പരീക്ഷ. ഇതേദിവസം ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്. ടെസ്റ്റിൽ 7 മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം, 20 സ്ക്വാട്ട്, 10 പുഷ് അപ്പ് എന്നിവയുണ്ടാകും. എഴുത്തുപരീക്ഷയുടെയും ശാരീരികക്ഷമതാപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് അവസാന മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. പരീക്ഷയ്ക്ക് വരുന്നവർ 72 മണിക്കൂർ മുൻപുള്ള കോവിഡ് നെഗറ്റീവ് ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് ഹാജരാക്കണം. 
 അപേക്ഷ
ഫീസുൾപ്പെടെ വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindiannavy.gov.in കാണുക.  അവസാനതീയതി: ഒക്ടോബർ 25.

300 സെയിലർ


: ഇന്ത്യൻനേവി സെയിലർ മെട്രിക് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം. 300 ഒഴിവാണുള്ളത്. 2022 ഏപ്രിൽ ബാച്ചിലേക്കാണ് തിരഞ്ഞെടുപ്പ്. ഷെഫ്, സ്റ്റുവാഡ്, ഹൈജീനിസ്റ്റ് എന്നിവയിലേക്ക്‌ നിയമനം. എഴുത്തുപരീക്ഷയിലൂടെയും ഫിസിക്കൽ ഫിറ്റ്നെസ് ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്. കോവിഡിന്റെ പശ്ചാത്തലത്തിൽ പത്താംക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ 1500 പേരെയാണ് തിരഞ്ഞെടുപ്പിനായി ക്ഷണിക്കുന്നത്. ഒക്ടോബർ 29 മുതൽ അപേക്ഷ സമർപ്പിക്കാം. 
പ്രായം: 1 ഏപ്രിൽ 2002-നും 31 മാർച്ച് 2005-നും ഇടയിൽ ജനിച്ചവരാകണം. രണ്ട് തീയതികളും ഉൾപ്പെടെ. 
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയിലൂടെയും ഫിസിക്കൽ ഫിറ്റ്നെസ് ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്. പരീക്ഷയിൽ സയൻസ്, മാത്തമാറ്റിക്സ്, ജനറൽനോളജ് വിഷയത്തിൽനിന്നുള്ള ചോദ്യങ്ങളുണ്ടാകും. 
30 മിനിറ്റായിരിക്കും പരീക്ഷ. പത്താംക്ലാസ് തലത്തിൽനിന്നുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.  
ഫിസിക്കൽ ഫിറ്റ്നെസ് ടെസ്റ്റിൽ ഏഴു മിനിറ്റിൽ 1.6 കിലോമീറ്റർ, 20 സ്ക്വാട്ട്, 10 പുഷ് അപ്പ് എന്നിവയായിരിക്കും ഉണ്ടാകുക.  
വിവരങ്ങൾക്കും അപേക്ഷിക്കാനും www.joinindiannavy.gov.in കാണുക. അവസാനതീയതി: നവംബർ 2.