രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളിലെ ക്ലാർക്ക് തസ്തികകളിലേക്കുള്ള പരീക്ഷയ്ക്ക് ഇന്ത്യൻ ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐ.ബി.പി.എസ്.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു (CRP-Clerks-XI). 
2021 ഡിസംബർ, 2022 ജനുവരി മാസങ്ങളിലായി നടത്തുന്ന പ്രിലിമിനറി, മെയിൻ പരീക്ഷകളിലൂടെയാണ് തിരഞ്ഞെടുപ്പ്. ഇതേ തസ്തികയിലേക്ക് ജൂലായ് 12 മുതൽ 14 വരെ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 7855 ഒഴിവുകളാണുള്ളത്. 194 ഒഴിവ് കേരളത്തിലും അഞ്ച് ഒഴിവ് ലക്ഷദ്വീപിലുമാണ്. മലയാളം ഉൾപ്പെടെ വിവിധ പ്രാദേശിക ഭാഷകളിൽ പരീക്ഷയെഴുതാൻ സാധിക്കും.  
 ഒഴിവുകൾ
 കേരളം: ബാങ്ക് ഓഫ് ഇന്ത്യ-3, ബാങ്ക് ഓഫ് മഹാരാഷ്ട്ര-13, കാനറാ ബാങ്ക്-25, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ-29, ഇന്ത്യൻ ബാങ്ക്- 40, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്-2, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ-82. (കേരളത്തിലെ ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് മാതൃഭൂമി തൊഴിൽ വാർത്ത കാണുക). 
 ലക്ഷദ്വീപ്: കാനറാ ബാങ്ക്-4 (ജനറൽ 2, എസ്.ടി. 2), യൂക്കോ ബാങ്ക്-1 (ജനറൽ).
 മറ്റുസംസ്ഥാനങ്ങളിലെ/ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഒഴിവുകൾ: അന്തമാൻ ആൻഡ് നിക്കോബാർ-5, ആന്ധ്രാപ്രദേശ്-387, അരുണാചൽ പ്രദേശ്-13, അസം-191, ബിഹാർ-300, ചണ്ഡീഗഢ്-33, ഛത്തീസ്ഗഢ്-111, ദാദ്ര ആൻഡ് നഗർഹവേലി & ദാമൻ ആൻഡ് ദിയു-3, ഡൽഹി- 318, ഗോവ-59, ഗുജറാത്ത്-395, ഹരിയാണ-133, ഹിമാചൽ പ്രദേശ്-113, ജമ്മു ആൻഡ് കശ്മീർ-26, ജാർഖണ്ഡ്-111, കർണാടക-454, ലഡാക്ക്-0, മധ്യപ്രദേശ്-389, മഹാരാഷ്ട്ര-882, മണിപ്പുർ-6, മേഘാലയ-9, മിസോറം-4, നാഗാലാൻഡ്-13, ഒഡിഷ-302, പുതുച്ചേരി-30, പഞ്ചാബ്-402, രാജസ്ഥാൻ-142, സിക്കിം-28, തമിഴ്നാട്-843, തെലങ്കാന-333, ത്രിപുര-8, ഉത്തർപ്രദേശ്-1039, ഉത്തരാഖണ്ഡ്-58, പശ്ചിമബംഗാൾ-516. 
 യോഗ്യത
കേന്ദ്ര ഗവ. അംഗീകാരമുള്ള സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/ കേന്ദ്ര ഗവ. അംഗീകരി
ച്ച തത്തുല്യയോഗ്യത. 2021 ഓഗസ്റ്റ് ഒന്നി
നോ അതിനുമുൻപോ അവസാന ഫലം പ്രഖ്യാപിച്ചവ മാത്രമേ യോഗ്യതയായി കണക്കാക്കൂ. 
ഏത് സംസ്ഥാനത്തെ/ കേന്ദ്രഭരണ പ്രദേശത്തെ ഒഴിവിലേക്കാണോ അപേക്ഷിക്കുന്നത് അവിടത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയുന്നവർക്ക് മുൻഗണന ലഭിക്കും. 
കംപ്യൂട്ടർ പരിജ്ഞാനം നിർബന്ധം. അതിന് കംപ്യൂട്ടർ ഓപ്പറേഷൻ/ ലാംഗ്വേജുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ഡിഗ്രി നേടിയിരിക്കണം. അല്ലെങ്കിൽ ഹൈസ്കൂൾ/ കോളേജ്/ ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ ഇൻഫർമേഷൻ ടെക്നോളജി ഒരു വിഷയമായി പഠിച്ചിരിക്കണം. 
 പ്രായം
2021 ജൂലായ് ഒന്നിന് 20നും 28നും ഇടയിലായിരിക്കണം പ്രായം. അതായത് 02.07.1993-നുമുൻപോ  01.07.2001-നുശേഷമോ ജനിച്ചവരായിരിക്കരുത് (രണ്ട് തീയതികളും ഉൾപ്പെടെ). ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി.(നോൺ ക്രീമിലെയർ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് പത്തുവർഷത്തെയും ഇളവ് ലഭിക്കും. 
വിധവകൾക്കും പുനർവിവാഹം ചെയ്യാത്ത വിവാഹമോചിതകൾക്കും ജനറൽ/ ഇ.ഡബ്ല്യു.എസ്.-35, ഒ.ബി.സി.-38, എസ്.സി., എസ്.ടി.-40 എന്നിങ്ങനെയാണ് ഉയർന്ന പ്രായപരിധി. വിമുക്തഭടർക്കും നിയമാനുസൃത വയസ്സിളവുണ്ട്.  
 പരീക്ഷ 
പ്രിലിമിനറി, മെയിൻ പരീക്ഷകൾ ഓൺലൈനായാണ് നടക്കുക. ഒരുമണിക്കൂർ ദൈർഘ്യമുള്ള പ്രിലിമിനറി പരീക്ഷയ്ക്ക് ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കൽ എബിലിറ്റി, റീസണിങ് എന്നീ വിഷയങ്ങൾ. തെറ്റുത്തരത്തിന് നാലിലൊന്ന് മാർക്ക് നഷ്ടമാവും. കേരളത്തിലേക്കും ലക്ഷദ്വീപിലേക്കും അപേക്ഷിച്ചവർക്ക് ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്കുപുറമേ മലയാളവും മാധ്യമമായി തിരഞ്ഞെടുക്കാം. അവസാന തീയതി: ഒക്ടോബർ 27. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: 
www.ibps.in 

എസ്.ബി.ഐ.യിൽ 2056 പി.ഒ.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) യിൽ 2056 പ്രൊബേഷണറി ഓഫീസർ (പി.ഒ.) ഒഴിവ്. റെഗുലർ 2000 ഒഴിവും ബാക്‌ലോഗായി 56 ഒഴിവുമാണ് റിപ്പോർട്ടുചെയ്തിരിക്കുന്നത്. 
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. അവസാനവർഷ/അവസാന സെമസ്റ്റർ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. അഭിമുഖസമയത്ത് ഇവർ പാസ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. 
പ്രായം: 21-30 വയസ്സ്. 01.04.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 02.04.1991-നും 01.04.2000-നും ഇടയിൽ ജനിച്ചവരാകണം (രണ്ടു തീയതികളും ഉൾപ്പെടെ). എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. (നോൺ ക്രീമിലെയർ) വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് 10 വർഷമാണ് വയസ്സിളവ്. 
അപേക്ഷാഫീസ്: 750 രൂപ. എസ്.സി./എസ്.ടി./ഭിന്നശേഷിക്കാർക്ക് ഫീസില്ല. 
അപേക്ഷ : വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.sbi.co.in കാണുക. അവസാന തീയതി: ഒക്ടോബർ 25.

ശമ്പളം: 36,000-63,840 രൂപ

ആർമിയിൽ 90 ടെക്നിക്കൽ എൻട്രി

ഇന്ത്യൻ ആർമി ടെക്നിക്കൽ എൻട്രി (പെർമനന്റ് കമ്മിഷൻ) സ്കീമിൽ 90 ഒഴിവ്. 10+2 രീതിയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് 2021-ൽ ജെ.ഇ.ഇ. മെയിൻസ് പരീക്ഷയിൽ പങ്കെടുത്തവർക്കാണ് അപേക്ഷിക്കാൻ അവസരം. 
പ്രായം: 16 1/2 വയസ്സിനും 19 1/2 വയസ്സിനും ഇടയിൽ. 2002 ജൂലായ് രണ്ടിനും 2005 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം (രണ്ട് തീയതികളും ഉൾപ്പെടെ). 
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindianarmy.nic.in കാണുക. അവസാന തീയതി: നവംബർ എട്ട്
FSSAI: 
254 അവസരം
ന്യൂഡൽഹി ആസ്ഥാനമായുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 254 ഒഴിവ്. നേരിട്ടുള്ള നിയമനമായിരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.fssai.gov.in കാണുക. അവസാന തീയതി: നവംബർ 12.
കൊച്ചിൻ ഷിപ്‌യാർഡിൽ 
70 എക്സിക്യുട്ടീവ് 
ട്രെയിനി
കൊച്ചിൻ ഷിപ്‌യാർഡിൽ എക്സിക്യുട്ടീവ് ട്രെയിനി തസ്തികയിൽ 70 ഒഴിവുകൾ. 
സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, നേവൽ ആർക്കിടെക്ചർ, ഇൻഫർമേഷൻ ടെക്നോളജി, ഹ്യൂമൻ റിസോഴ്സ് വിഭാഗങ്ങളിലാണ് ഒഴിവുകൾ. സ്ഥിര നിയമനമാണ്. 
കൊച്ചി, മുംബൈ, കൊൽക്കത്ത, അന്തമാൻ & നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിലാകും നിയമനം. 
www.cochinshipyard.in വഴി അപേക്ഷിക്കാം. അവസാന തീയതി: ഒക്ടോബർ 27. 

  റെയിൽവേയിൽ 9439 അപ്രന്റിസ്

റെയിൽവേയുടെ വിവിധ സോണുകളിലായി അപ്രന്റിസ്ഷിപ്പിന് അവസരം. 9439 ഒഴിവുകളുണ്ട്. യോഗ്യത: പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐ. സർട്ടിഫിക്കറ്റും. പ്രായം: 15-24 വയസ്സ്. സംവരണവിഭാഗത്തിന് വയസ്സിളവ് ലഭിക്കും. 
സൗത്ത് സെൻട്രൽ 
റെയിൽവേ-4103
സെക്കന്തരാബാദ് ആസ്ഥാനമായുള്ള സൗത്ത് സെൻട്രൽ റെയിൽവേയിൽ 4103 അപ്രന്റിസ് ഒഴിവ്. വിവിധ വർക്‌ഷോപ്പുകളിലാണ് അവസരം. അവസാന തീയതി: നവംബർ മൂന്ന്. വിവരങ്ങൾക്കും അപേക്ഷിക്കാനും: www.scr.indianrailways.gov.in  
വെസ്റ്റ് സെൻട്രൽ റെയിൽവേ-2226
ജബൽപുർ ആസ്ഥാനമായുള്ള വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 2226 അപ്രന്റിസ് ഒഴിവ്. അവസാന തീയതി: നവംബർ 10.
വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: www.wcr.indianrailways.gov.in 
സൗത്ത് വെസ്റ്റേൺ റെയിൽവേ-904
കർണാടകയിലെ ഹുബ്ബള്ളി ആസ്ഥാനമായുള്ള സൗത്ത് വെസ്റ്റേൺ റെയിൽവേ 904 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: നവംബർ മൂന്ന്‌. വിവരങ്ങൾക്കും അപേക്ഷിക്കാനും: www.swr.indianrailways.gov.in 
ഈസ്റ്റ് സെൻട്രൽ റെയിൽവേ-2206
പട്ന ആസ്ഥാനമായുള്ള ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 2206 അപ്രന്റിസ് ഒഴിവ്. റെയിൽവേ റിക്രൂട്ട്മെന്റ് സെല്ലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 
അവസാന തീയതി: നവംബർ 5. വിവരങ്ങൾക്കും അപേക്ഷിക്കാനും: www.ecr.indianrailways.gov.in