കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകളിലെ 3261 ഒഴിവുകളിലേക്കായി സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു, ബിരുദം എന്നീ യോഗ്യതകൾ അടിസ്ഥാനമാക്കിയുള്ള വിവിധ തസ്തികകളിലേക്കാണ് നിയമനം. ഓരോ തലത്തിലെയും നിശ്ചിത യോഗ്യതകൂടി പരിഗണിച്ചാണ് അപേക്ഷ അയക്കേണ്ടത്. 2022 ജനുവരിയിലോ ഫെബ്രുവരിയിലോ പരീക്ഷ നടക്കും. കർണാടക/കേരള റീജനിൽ ഉൾപ്പെടുന്ന കേരളത്തിൽ ഏഴ് പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. പരീക്ഷ: കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രമുള്ളത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. പരീക്ഷാസമയം ഒരു മണിക്കൂർ. ജനറൽ ഇന്റലിജൻസ്, ജനറൽ അവയർനസ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ഭാഷ (അടിസ്ഥാന വിവരങ്ങൾ) എന്നീ നാല് വിഷയങ്ങളിൽനിന്ന് 25 വീതം ചോദ്യങ്ങളുണ്ടാകും. അവസാന തീയതി: ഒക്ടോബർ-25.തസ്തികകൾ, യോഗ്യത ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക്: www.ssc.nic.in

606 സ്പെഷ്യലിസ്റ്റ് ഓഫീസർ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) വിവിധ തസ്തികകളിലായി 606 ഒഴിവിലേക്ക് അപേക്ഷിക്കാം. 38 ഒഴിവിലേക്ക് റെഗുലർ വ്യവസ്ഥയിലും മറ്റുള്ളവയിലേക്ക് കരാർ വ്യവസ്ഥയിലുമാണ് നിയമനം. മൂന്ന് വിജ്ഞാപനങ്ങളിലായാണ് ഒഴിവുകൾ. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ. 
 മാനേജർ (മാർക്കറ്റിങ്)-12, 
ഡെപ്യൂട്ടി മാനേജർ (മാർക്കറ്റിങ്)-26
എം.ബി.എ./പി.ജി.ഡി.ബി.എം. അല്ലെങ്കിൽ മാർക്കറ്റിങ്/ഫിനാൻസ് സ്പെഷ്യലൈസ് ചെയ്ത തത്തുല്യയോഗ്യത. മാനേജർ തസ്തികയിലേക്ക് അഞ്ചുവർഷവും ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് രണ്ടുവർഷവും പ്രവൃത്തിപരിചയം വേണം. 
 റിലേഷൻഷിപ്പ് മാനേജർ-314
ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. 
 റിലേഷൻഷിപ്പ് മാനേജർ 
(ടീം ലീഡർ)-20
ബിരുദവും എട്ടുവർഷത്തെ പ്രവൃത്തിപരിചയവും. 
 കസ്റ്റമർ റിലേഷൻഷിപ്പ് 
എക്സിക്യുട്ടീവ്-217 
ബിരുദവും പ്രവൃത്തിപരിചയവും. 
 ഇൻവെസ്റ്റ്മെന്റ് ഓഫീസർ-12
ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം. എൻ.ഐ.എസ്.എം./സി.ഡബ്ല്യു.എം. സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. 
 സെൻട്രൽ റിസർച്ച് ടീം 
(പ്രോഡക്ട് ലീഡ്)-2
എം.ബി.എ./പി.ജി.ഡി.എം. അല്ലെങ്കിൽ സി.എ./സി.എഫ്.എ. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. 
 സെൻട്രൽ റിസർച്ച് ടീം 
(സപ്പോർട്ട്)-2
കൊമേഴ്സ്/ഫിനാൻസ്/ഇക്കണോമിക്സ്/മാനേജ്മെന്റ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. 
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.sbi.co.in കാണുക. അവസാന തീയതി: ഒക്ടോബർ-18.
 എക്സിക്യുട്ടീവ് (ഡോക്യുമെന്റ് 
പ്രിസർവേഷൻ-ആർക്കൈവ്സ്)-1
മോഡേൺ ഇന്ത്യൻ ഹിസ്റ്ററി ഓപ്ഷണൽ പേപ്പറായി പഠിച്ച ഹിസ്റ്ററി ബിരുദാനന്തരബിരുദം അല്ലെങ്കിൽ ആന്ത്രപ്പോളജി/പൊളിറ്റിക്കൽ സയൻസ്/സോഷ്യോളജി/ലിംഗ്വിസ്റ്റിക്സ് എം.എ. അല്ലെങ്കിൽ അപ്ലൈഡ്/ഫിസിക്കൽ സയൻസസ് എം.എസ്‌സി. ഒരുവർഷത്തെ പ്രവൃത്തിപരിചയം വേണം.

നേവിയിൽ ബി.ടെക്. കാഡറ്റ് എൻട്രി

ഇന്ത്യൻ നേവി ബി.ടെക്. കാഡറ്റ് എൻട്രി സ്കീമിലേക്ക് അപേക്ഷിക്കാം. 35 ഒഴിവാണുള്ളത്. ഏഴിമല നാവിക അക്കാദമിയിലേക്കാണ് തിരഞ്ഞെടുപ്പ്. പെർമനന്റ് കമ്മിഷനായിരിക്കും. എജ്യുക്കേഷൻ, എക്സിക്യുട്ടീവ് ആൻഡ് ടെക്നിക്കൽ 
ബ്രാഞ്ചിലേക്കാണ് അവസരം. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. 2021 ജെ.ഇ.ഇ. മെയിൻ പരീക്ഷ എഴുതിയവർക്കാണ് അപേക്ഷിക്കാൻ അവസരം. 
യോഗ്യത: സീനിയർ സെക്കൻഡറി പരീക്ഷ പാസാകണം. അല്ലെങ്കിൽ തത്തുല്യം. ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്‌ വിഷയങ്ങളിൽ 70 ശതമാനം മാർക്കുണ്ടാകണം. ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും വേണം. പ്രായം: 2002 ജൂലായ് രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം. രണ്ട് തീയതികളും ഉൾപ്പെടെ. 
വിവരങ്ങൾക്ക്: www.joinindiannavy.gov.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 10.

ആർമിയിൽ 198 ഒഴിവ്

ആർമിയിൽ വിവിധ വിഭാഗങ്ങളിലായി 198 ഒഴിവ്. വെറ്ററിനറി കോർ, ഷോർട്ട് സർവീസ് കമ്മിഷൻ മെൻ/വിമൻ, ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ച്, എൻ.സി.സി. സ്പെഷ്യൽ എൻട്രി എന്നീ വിഭാഗങ്ങളിലേക്കാണ് അവസരം. 
 വെറ്ററിനറി കോർ
പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം. ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന
വരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും. യോഗ്യത: ബി.വി.എസ്‌സി./ബി.വി.എസ്‌സി. ആൻഡ് എ.എച്ച്. പ്രായപരിധി: 21-32 വയസ്സ്. 
www.joinindianarmy.nic.in ലെ അപേക്ഷാഫോം മാതൃക പൂരിപ്പിച്ച് അയക്കുക. അവസാന തീയതി: നവംബർ-18. 
 ഷോർട്ട് സർവീസ് 
കമ്മിഷൻ (ടെക്)-191
വനിതകൾക്ക് 14 ഒഴിവും പുരുഷന്മാർക്ക് 175 ഒഴിവും സൈനികരുടെ വിധവകൾക്ക് രണ്ട് ഒഴിവുമാണുള്ളത്. പുരുഷ/വനിതാ അപേക്ഷകർ അവിവാഹിതരായിരിക്കണം. സൈനികരുടെ വിധവകൾക്ക് നോൺ ടെക്നിക്കൽ വിഭാഗത്തിലും അപേക്ഷിക്കാൻ അവസരമുണ്ട്. വിവിധ എൻജിനിയറിങ് ട്രേഡിലായാണ് ഒഴിവുകൾ. ബന്ധപ്പെട്ട വിഷയത്തിലെ എൻജിനിയറിങ് ബിരുദം/ബിരുദമാണ് യോഗ്യത. പ്രായം: 20-27 വയസ്സ്. സൈനികരുടെ വിധവകൾക്ക് 35 വയസ്സ്. 
വിവരങ്ങൾക്ക്: www.joinindianarmy.nic.in അവസാന തീയതി: ഒക്ടോബർ-27.
 JAG എൻട്രി സ്‌കീം-7
ഇന്ത്യൻ ആർമിയുടെ ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ചിൽ ഏഴ് ഒഴിവ്. പുരുഷന്മാർക്ക് അഞ്ച് ഒഴിവും സ്ത്രീകൾക്ക് രണ്ട് ഒഴിവുമാണുള്ളത്. അവിവാഹിതരായവർക്കാണ് അവസരം. യോഗ്യത: മൂന്ന്/അഞ്ച് വർഷത്തെ എൽഎൽ.ബി. ബിരുദം. ബാർ കൗൺസിലിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. പ്രായം: 21-27 വയസ്സ്.  വിവരങ്ങൾക്ക്: www.joinindianarmy.nic.in അവസാന തീയതി: ഒക്ടോബർ-28.
 എൻ.സി.സി. സ്പെഷ്യൽ എൻട്രി
ഇന്ത്യൻ ആർമിയിൽ എൻ.സി.സി. സ്പെഷ്യൽ എൻട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.joinindianarmy.nic.in അവസാന തീയതി: നവംബർ-3.

76 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം
കേരള പബ്ലിക് സർവീസ് കമ്മിഷൻ 76 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. 
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 3. വിവരങ്ങൾക്ക്: www.keralapsc.gov.in