ഛത്തീസ്ഗഢിലെ ബിലാസ്‌പുർ ആസ്ഥാനമായുള്ള സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് (എസ്.ഇ.സി.എൽ‍.), ഇന്ത്യൻ റെയിൽവേക്ക് കീഴിൽ പശ്ചിമബംഗാളിലുള്ള ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്‌സ്, ന്യൂഡൽഹി ആസ്ഥാനമായുള്ള നോർത്തേൺ റെയിൽവേ എന്നിവിടങ്ങളിലെ അപ്രന്റിസ് ട്രെയിനിങ്ങിന് അപേക്ഷിക്കാം.  
 എസ്.ഇ.സി.എൽ‍.: 450 
മൈനിങ്ങിൽ ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിനും മൈനിങ്/മൈൻ സർവേയിങ്ങിൽ ടെക്നീഷ്യൻ അപ്രന്റിസ്ഷിപ്പിനുമാണ് അവസരം. ബിരുദം/ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം. 450 ഒഴിവുണ്ട്. 
ഒഴിവുകൾ: ഗ്രാജ്വേറ്റ് അപ്രന്റിസ്-മൈനിങ്: 140 (ജനറൽ-71, എസ്.സി.-19, എസ്.ടി.-32, ഒ.ബി.സി.-18) ടെക്നീഷ്യൻ അപ്രന്റിസസ്-മൈനിങ്/മൈൻ സർവേയിങ്: 310 (ജനറൽ-156, എസ്.സി.-71, എസ്.ടി.-43, ഒ.ബി.സി.-40),
യോഗ്യത: ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിന് മൈനിങ് എൻജിനിയറിങ്ങിൽ നാലുവർഷത്തെ ബിരുദം/തത്തുല്യവും ടെക്നീഷ്യൻ അപ്രന്റിസ്ഷിപ്പിന് മൈനിങ്/മൈൻ സർവേയിങ്ങിൽ ത്രിവത്സര ഡിപ്ലോമ/തത്തുല്യവുമാണ് യോഗ്യത. ഫുൾടൈം റെഗുലർയോഗ്യത മാത്രമേ പരിഗണിക്കുകയുള്ളൂ. മുൻപ് എവിടെയും അപ്രന്റിസ്ഷിപ് ചെയ്തവർ അപേക്ഷിക്കാൻ പാടില്ല. 
അപേക്ഷ: അപ്രന്റിസ്ഷിപ് പോർട്ടലായ 
www.mhrdnats.gov.in വഴി നൽകാം. വിവരങ്ങൾക്ക്: www.secl-cil.in അവസാനതീയതി: ഒക്ടോബർ അഞ്ച്.
 ചിത്തരഞ്ജൻ 
ലോക്കോമോട്ടീവ്‌: 492 
ഐ.ടി.ഐ.ക്കാർക്കാണ് അവസരം. വിവിധ ട്രേഡുകളിലായി 492 ഒഴിവുണ്ട്.  
ഒഴിവുകൾ: ഫിറ്റർ-200, ടർണർ-20, മെഷീനിസ്റ്റ്-56, വെൽഡർ (ജി.ആൻഡ്.ഇ.)-88, ഇലക്‌ട്രീഷ്യൻ-112, റെഫ്രിജറേറ്റർ ആൻഡ് എ.സി. മെക്കാനിക്-4, പെയിന്റർ (ജി)-12 എന്നിങ്ങനെയാണ് ഓരോ ട്രേഡിലുമുള്ള ഒഴിവ്. ഒഴിവുകൾ സംബന്ധിച്ച കൂടുതൽവിവരങ്ങൾ പട്ടികയിൽ. വിമുക്തഭടർ/മക്കൾക്കും ഭിന്നശേഷിക്കാർക്കും (ഒ.എച്ച്., വി.എച്ച്., എച്ച്.എച്ച്.) 3 ശതമാനംവീതം സംവരണമുണ്ട്. 
യോഗ്യത: പ്ലസ്ടു സമ്പ്രദായത്തിന്റെ ഭാഗമായ പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.യും (എൻ.സി.വി.ടി.) പാസായവരായിരിക്കണം. അപേക്ഷ www.apprenticeshipindia.org വഴി അപക്ഷിക്കാം. അവസാനതീയതി ഒക്ടോബർ മൂന്ന്.

42 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം

കേരള പബ്ലിക് സർവീസ് കമ്മിഷൻ 42 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 20. വിവരങ്ങൾക്ക്: www.keralapsc.gov.in
 ജനറൽ റിക്രൂട്ട്‌മെന്റ്  
(സംസ്ഥാനതലം)
 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇൻഫെക്‌ഷ്യസ് ഡിസീസസ്-മെഡിക്കൽ വിദ്യാഭ്യാസ സർവീസ്  അസിസ്റ്റന്റ് പ്രൊഫസർ ഇൻ രചന ശരീര-ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം  അസിസ്റ്റന്റ് പ്രൊഫസർ ഇൻ രസശാസ്ത്ര ഭൈഷജ്യകല്പന-ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം  അസിസ്റ്റന്റ് മാനേജർ-കേരള പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡ്
  ജൂനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്)-കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്  റേഡിയോഗ്രാഫർ ഗ്രേഡ് II-മെഡിക്കൽ വിദ്യാഭ്യാസം  ഫിനാൻസ് മാനേജർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്  സിസ്റ്റം അനലിസ്റ്റ്-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്  മാർക്കറ്റിങ് ഫെർട്ടിലൈസർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്  ഡെപ്യൂട്ടി മാർക്കറ്റിങ് മാനേജർ (ഓയിൽ സീഡ്‌സ്)-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്  ഡെപ്യൂട്ടി മാർക്കറ്റിങ് മാനേജർ (സ്പൈസസ്)-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്  ഓഫീസ് മാനേജർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്   എൻജിനിയറിങ് അസിസ്റ്റന്റ് ഗ്രേഡ് II-കേരള സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ കോർപ്പറേഷൻ ലിമിറ്റഡ്  സെക്യുരിറ്റി ഗാർഡ്-കേരള ഇലക്‌ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡ്  ഫീൽഡ് ഓഫീസർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്.

 നോർത്തേൺ റെയിൽവേയിൽ 3093
റെയിൽവേയുടെ വിവിധ ഡിവിഷൻ/യൂണിറ്റ്/വർക്‌ഷോപ്പുകളിലാണ് അവസരം. 3093 ഒഴിവുകൾ. വിശദമായ വിജ്ഞാപനം വരുന്നലക്കം തൊഴിൽവാർത്തയിൽ പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.rrcnr.org കാണുക. അവസാനതീയതി: ഒക്ടോബർ 20.

 ജൂനിയർ അസിസ്റ്റന്റ് 
കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡ്
യോഗ്യത: a) അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. b) ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള കുറഞ്ഞത് ആറുമാസം ദൈർഘ്യമുള്ള കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ (ഡി.സി.എ.).
ജനറൽ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)
ഹൈസ്കൂൾ അസിസ്റ്റന്റ് (ഫിസിക്കൽ സയൻസ്) (തസ്തികമാറ്റം)-വിദ്യാഭ്യാസം, ഷോഫർ ഗ്രേഡ് II-വിനോദസഞ്ചാര വകുപ്പ്, 
 ഓക്സിലറി നഴ്സ് മിഡ്‌വൈഫ് 
ഇൻഷുറൻസ് മെഡിക്കൽ സർവീസസ്
യോഗ്യത: (i) എസ്.എസ്.എൽ.സി. ജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
(ii) ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള ഒരു സ്ഥാപനത്തിൽനിന്നും ലഭിച്ച ഓക്സിലറി നഴ്സ് മിഡ്‌വൈഫ് സർട്ടിഫിക്കറ്റോ തത്തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം
(iii) കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ്‌ കൗൺസിലിൽ രജിസ്ട്രേഷൻ  ഉണ്ടായിരിക്കണം.
 വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് 
(റവന്യൂ)
യോഗ്യത: എസ്.എസ്.എൽ.സി./തത്തുല്യം പാസായിരിക്കണം.

എയിംസ് 185 അധ്യാപകർ/ കൺസൾട്ടന്റ്
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ഗുവാഹാട്ടി, ഭുവനേശ്വർ കേന്ദ്രങ്ങളിലായി 185 അധ്യാപക/ കൺസൾട്ടന്റ് ഒഴിവുകൾ.                                 
 ഗുവാഹാട്ടി
പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിലായി 162 ഒഴിവുകളാണുള്ളത്. 
അനസ്തേഷ്യ, ബയോകെമിസ്ട്രി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, കാർഡിയോ തൊറാസിക് ആൻഡ് വാസ്‌കുലാർ സർജറി, കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ, ഡെന്റിസ്ട്രി, ഡെർമറ്റോളജി, എൻഡോക്രൈനോളജി, ഇ.എൻ.ടി, ഫൊറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മെഡിക്കൽ ഓങ്കോളജി/ ഹെമറ്റോളജി, മൈക്രോബയോളജി, നിയോനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സർജറി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്ട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്‌താൽമോളജി, ഓർത്തോപീഡിയാക്സ്, പീഡിയാട്രിക് സർജറി, പീഡിയാട്രിക്സ്, പാത്തോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, സൈക്യാട്രി, പൾമണറി മെഡിസിൻ, റേഡിയോളജി, റേഡിയോ തെറാപ്പി, സർജിക്കൽ ഗാസ്ട്രോ എന്ററോളജി, സർജിക്കൽ ഓങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, ട്രോമ ആൻഡ് എമർജൻസി മെഡിസിൻ, 
യൂറോളജി എന്നിവയാണ് ഒഴിവുള്ള വിഭാഗങ്ങൾ. 
aiimsbhubaneswar.nic.in വഴി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഓഫ്‌ലൈൻ അപേക്ഷാമാതൃക, യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും The Assistant Administrative Officer, All India Institute of Medical Sciences, Bhubaneswar, Sijua, Dumuduma, Bhubaneswar-751019 എന്ന വിലാസത്തിലേക്ക് അയയ്ക്കുക. 
 ഭുവനേശ്വർ
സീനിയർ കൺസൾട്ടന്റ്, കൺസൾട്ടന്റ് തസ്തികകളിലായി 23 ഒഴിവുണ്ട്. aiimsbhubaneswar.nic.in ൽ നൽകിയിട്ടുള്ള അപേക്ഷാമാതൃക പൂരിപ്പിച്ച് യോഗ്യതാ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം The Assistant Administrative Officer (Recruitment), AIIMS, SIJUA, P.O-Dumuduma, Bhubaneswar, PIN-751019, Odisha എന്ന വിലാസത്തിലേക്ക് അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഒക്ടോബർ ഒൻപത്.

സി-ഡിറ്റിൽ അഡ്മിനിസ്‌ട്രേറ്റർ/അസിസ്റ്റന്റ്
സംസ്ഥാനസർക്കാരിനു കീഴിലുള്ള സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലായി 96 ഒഴിവുകൾ. കരാർ അടിസ്ഥാനത്തിലാകും നിയമനം.
 ടെക്നിക്കൽ അസിസ്റ്റന്റ് (ഹാർഡ്‌വേർ): 1, കംപ്യൂട്ടർ സയൻസ്/ ഐ.ടി./ഇലക്ട്രോണിക്സിൽ മൂന്നുവർഷ ഡിപ്ലോമ. കംപ്യൂട്ടർ ഹാർഡ്‌വേർ മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. 
 ടെക്നിക്കൽ അസിസ്റ്റന്റ് (ജനറൽ): 3, കംപ്യൂട്ടർ സയൻസ്/ ഐ.ടി./ഇലക്ട്രോണിക്സിൽ മൂന്നുവർഷ ഡിപ്ലോമ. സിസ്റ്റം സപ്പോർട്ട്, ഡേറ്റ പ്രോസസിങ്, നെറ്റ്‌വർക്കിങ് മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. 
 ടെക്നിക്കൽ അസിസ്റ്റന്റ് (സോഷ്യൽ മീഡിയ): 2, മൂന്നുവർഷ എൻജിനിയറിങ് ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം. സിസ്റ്റം സപ്പോർട്ട്, സോഷ്യൽ മീഡിയ കൈകാര്യംചെയ്തുള്ള രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. 
 ടെക്നിക്കൽ അസിസ്റ്റന്റ്: 87, കംപ്യൂട്ടർ സയൻസ്/ ഐ.ടി./ഇലക്ട്രോണിക്സിൽ മൂന്നുവർഷ ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. അപേക്ഷ: www.careers.cdit.org വഴി നൽകാം. അവസാന തീയതി: സെപ്റ്റംബർ 22.