മെഡിക്കൽ ഓഫീസർ സെലക്ഷൻ ബോർഡ് (സി.എ.പി.എഫ്.) 553 ഡോക്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡയറക്ടറേറ്റ് ജനറൽ, ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സെൻട്രൽ ആംഡ് പോലീസിൽ ഉൾപ്പെട്ടിരിക്കുന്ന ബി.എസ്.എഫ്., സി.ആർ.പി.എഫ്., ഐ.ടി.ബി.പി., എസ്.എസ്.ബി., അസം റൈഫിൾസ് എന്നിവിടങ്ങളിലാണ് നിയമനം. സെപ്റ്റംബർ 13 മുതൽ അപേക്ഷ സ്വീകരിക്കും. 
 ഒഴിവുകൾ
 സൂപ്പർ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (സെക്കൻഡ് കമാൻഡ്)-5 (ഐ.ടി.ബി.പി.-5)
 സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (ഡെപ്യൂട്ടി കമാൻഡന്റ്)-201 (ബി.എസ്.എഫ്.-52, സി.ആർ.പി.എഫ്.-116, എസ്.എസ്.ബി.-18, ഐ.ടി.ബി.പി.-11, അസം റൈഫിൾസ്-4)
 മെഡിക്കൽ ഓഫീസർ (അസിസ്റ്റന്റ് കമാൻഡന്റ്)-345 (ബി.എസ്.എഫ്.-85, സി.ആർ.പി.എഫ്.-77, എസ്.എസ്.ബി.-51, ഐ.ടി.ബി.പി.-101, അസം റൈഫിൾസ്-31)
 ഡെന്റൽ സർജൻ (അസിസ്റ്റന്റ് കമാൻഡന്റ്)-2 (സി.ആർ.പി. എഫ്.-1, അസം റൈഫിൾസ്-1)
 യോഗ്യത
എം.ബി.ബി.എസ്. അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട മേഖലയിൽ സ്പെഷ്യലൈസേഷനും കൗൺസിൽ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. ഡെന്റിസ്റ്റ് തസ്തികയിൽ ബാച്ചിലർ ഓഫ് ഡെന്റൽ സർജറി ബിരുദവും ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം. പ്രായപരിധി: സൂപ്പർ സ്പെഷ്യലിസ്റ്റ്-50 വയസ്സ്, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസേഴ്‌സ്-40 വയസ്സ്, മെഡിക്കൽ ഓഫീസേഴ്‌സ്-30 വയസ്സ്, ഡെന്റൽ സർജൻ-35 വയസ്സ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും recruitment.itbpolice.nic.in കാണുക. അവസാനതീയതി: ഒക്ടോബർ 27.

എയിംസിൽ 330 ഒഴിവ്

ഓൾ ഇന്ത്യ മെഡിക്കൽ സയൻസസിന്റെ റായ്‌പുർ, ഭുവനേശ്വർ കേന്ദ്രങ്ങളിലായി 330 ഒഴിവുകൾ. പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഭുവനേശ്വർ: പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിലായി 112 ഒഴിവുകളാണുള്ളത്.
അപേക്ഷ: aiimsbhubaneswar.nic.in വഴി നൽകാം. അപേക്ഷയുടെ പ്രിന്റൗട്ടും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും The Assistant Administrative Officer, Recruitment Cell, All India Institute of Medical Sciences, Bhubaneswar, Sijua, Dumuduma, Bhubaneswar-751019 എന്ന വിലാസത്തിലേക്ക് അയക്കുകയും വേണം. 
റായ്‌പുർ: പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിലായി 218 ഒഴിവാണുള്ളത്. 
aiimsraipur.edu.in വഴി അപേക്ഷിക്കാം.  അപേക്ഷയുടെ പ്രിന്റൗട്ടും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും Recruitment Cell, 2nd floor, Medical College Building Gate No-5, AIIMS Raipur, G.E. Road, Tatibandh, Raipur (C.G.) Pin 492099 എന്ന വിലാസത്തിൽ അയക്കണം. 
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഒക്ടോബർ നാല്. അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി സെപ്റ്റംബർ 14.

എൻ.എച്ച്.പി.സി. 
173 അവസരം
133 ജൂനിയർ എൻജിനിയർ 
ഹരിയാണയിലെ ഫരീദാബാദിലുള്ള കേന്ദ്ര പൊതുമേഖലാ കമ്പനിയായ നാഷണൽ ഹൈഡ്രോ ഇലക്‌ട്രിക് പവർ കോർപ്പറേഷൻ (എൻ.എച്ച്.പി.സി.) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 173 ഒഴിവുണ്ട്.  
ജൂനിയർ എൻജിനിയർ (സിവിൽ-68, ഇലക്‌ട്രിക്കൽ-34, മെക്കാനിക്കൽ-31): സിവിൽ/ ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ/തത്തുല്യ ഗ്രേഡോടെ നേടിയ ഡിപ്ലോമ. ഓട്ടോ കാഡ് അറിവ് അഭിലഷണീയ യോഗ്യതയാണ്. 
സീനിയർ അക്കൗണ്ടന്റ്-20: ഇന്റർമീഡിയേറ്റ് സി.എ./സി.എം.എ. വിജയം.  സീനിയർ മെഡിക്കൽ ഓഫീസർ-13: എം.ബി.ബി.എസും രണ്ടുവർഷത്തെ ഇന്റേൺഷിപ്പും. 
അസിസ്റ്റന്റ് രാജ്ഭാഷ ഓഫീസർ-7: ബിരുദതലത്തിൽ ഇംഗ്ലീഷ് ഐച്ഛികവിഷയമായി പഠിച്ച ഹിന്ദി ബിരുദാനന്തര ബിരുദധാരികൾ. അവസാനതീയതി: സെപ്റ്റംബർ-30. 
വിവരങ്ങൾക്ക്: www.nhpcindia.com 
മാതൃഭൂമി 
മീഡിയ സ്കൂൾ പ്രവേശനം 
മാതൃഭൂമി മീഡിയ സ്കൂൾ പി.ജി. ഡിപ്ലോമ ഇൻ ജേണലിസം-പ്രിന്റ് ആൻഡ് ഡിജിറ്റൽ മീഡിയ, പി.ജി. ഡിപ്ലോമ ഇൻ ജേണലിസം-ബ്രോഡ്കാസ്റ്റ് ആൻഡ് ഡിജിറ്റൽ മീഡിയ എന്നീ റെഗുലർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. ഉയർന്ന പ്രായപരിധി 30. മാതൃഭൂമി ദിനപത്രം, ടി.വി., എഫ്.എം. എന്നിവയുടെ സാങ്കേതിക സംവിധാനങ്ങളും വിദഗ്‌ധരുടെ ക്ലാസുകളും ഉപയോഗപ്പെടുത്തിയാണ് പഠനം. മികവുതെളിയിക്കുന്നവർക്ക് വിവിധ മാധ്യമസ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനുള്ള അവസരം ഒരുക്കും. 
ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽവിവരങ്ങൾക്കും www.mathrubhumimediaschool.com സന്ദർശിക്കുക. വിവരങ്ങൾക്ക്: 9544038000. 

 

വെസ്റ്റേൺ കോൾഫീൽഡ്സിൽ 1281 അപ്രന്റിസ്

കോൾ ഇന്ത്യയുടെ കീഴിൽ നാഗ്പുർ ആസ്ഥാനമായുള്ള വെസ്റ്റേൺ കോൾ ഫീൽഡ്സിൽ 1281 അപ്രന്റിസ് ഒഴിവ്. ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ, ട്രേഡ് അപ്രന്റിസ് വിഭാഗങ്ങളിലാണ് അവസരം. ഒരുവർഷത്തെ പരിശീലനമായിരിക്കും. 
ഒഴിവുകൾ: ട്രേഡ് അപ്രന്റിസ്-965, ഗ്രാജ്വേറ്റ് അപ്രന്റിസ്-101, ടെക്നീഷ്യൻ അപ്രന്റിസ്-215 
യോഗ്യത: ഗ്രാജ്വേറ്റ് അപ്രന്റിസ്: മൈൻ എൻജിനിയറിങ്ങിൽ ബി.ഇ./ബി.ടെക്. എൻ.എ.ടി.എസ്. പോർട്ടലിൽ എൻറോൾ ചെയ്തിരിക്കണം. 
 ടെക്നീഷ്യൻ അപ്രന്റിസ്: മൈനിങ്/മൈനിങ് ആൻഡ് മൈൻ സർവേയിങ് ഡിപ്ലോമ. എൻ.എ.ടി.എസ്. പോർട്ടലിൽ എൻറോൾ ചെയ്തിരിക്കണം. 
 ട്രേഡ് അപ്രന്റിസ്: കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡ്രോട്ട്സ്‌മാൻ (സിവിൽ), ഇലക്‌ട്രീഷ്യൻ, ഫിറ്റർ, മെക്കാനിക്‌ (ഡീസൽ), മെഷിനിസ്റ്റ്, മേസൺ (ബിൽഡിങ് കോൺട്രാക്ടർ), പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്‌, സർവേയർ, ടർണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്), വയർമാൻ എന്നിവയിൽ ഏതെങ്കിലും ട്രേഡിൽ എൻ.സി.വി.ടി./എസ്.സി.വി.ടി. സർട്ടിഫിക്കറ്റ്. 
അവസാനതീയതി: സെപ്റ്റംബർ 21. 
വിവരങ്ങൾക്ക്: www.westerncoal.in 

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 190 സ്പെഷ്യലിസ്റ്റ് ഓഫീസർ

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിൽ അവസരം. സ്കെയിൽ-I, സ്കെയിൽ-II തസ്തികകളിലായി 190 ഒഴിവുണ്ട്.  
 അഗ്രിക്കൾച്ചർ ഫീൽഡ് ഓഫീസർ
അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ/ അനിമൽ ഹസ്ബൻഡറി/ വെറ്ററിനറി സയൻസ്/ ​െഡയറി സയൻസ്/ഫിഷറി സയൻസ്/ പിസികൾച്ചർ/അഗ്രി. മാർക്കറ്റിങ് ആൻഡ് കോ-ഓപ്പറേഷൻ/ കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്/ അഗ്രോ. ഫോറസ്ട്രി/ ഫോറസ്ട്രി/ അഗ്രിക്കൾച്ചറൽ ബയോ ടെക്നോളജി/ ഫുഡ് സയൻസ്/ അഗ്രിക്കൾച്ചറൽ ബിസിനസ് മാനേജ്മെന്റ്/ ഫുഡ് ടെക്നോളജി/​െഡയറി ടെക്നോളജി/അഗ്രിക്കൾച്ചറൽ എൻജിനിയറിങ്/ സെറികൾച്ചറിൽ നാലുവർഷത്തെ ഡിഗ്രി.  
 സെക്യൂരിറ്റി ഓഫീസർ
 ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഇന്ത്യൻ ആർമിയിൽ സേനകളിലോ പോലീസിലോ ഓഫീസർ/തത്തുല്യ റാങ്കിൽ അഞ്ചുവർഷത്തെ പരിചയം. 
 ലോ ഓഫീസർ
  നിയമത്തിൽ ബിരുദം. എസ്.സി., എസ്.ടി., ഒ.ബി.സി., ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം മാർക്കും മറ്റുള്ളവർക്ക് 60 ശതമാനം മാർക്കും ഉണ്ടായിരിക്കണം. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം വേണം. 
 എച്ച്.ആർ./പേഴ്സണൽ ഓഫീസർ
ബിരുദം, രണ്ടുവർഷത്തെ ഫുൾടൈം പി.ജി./ പി.ജി.ഡിപ്ലോമ (പേഴ്സണൽ മാനേജ്മെന്റ്/ ഇൻഡസ്ട്രിയൽ റിലേഷൻസ്/ എച്ച്.ആർ./ എച്ച്.ആർ.ഡി./ സോഷ്യൽ വർക്ക്/ ലേബർ ലോ). എസ്.സി., എസ്.ടി., ഒ.ബി.സി., ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം മാർക്കും മറ്റുള്ളവർക്ക് 60 ശതമാനം മാർക്കും ഉണ്ടായിരിക്കണം. മൂന്നുവർഷത്തെ പ്രവർത്തനപരിചയം വേണം. 
ഐ.ടി. സപ്പോർട്ട് അഡ്മിനിസ്ട്രേറ്റർ, ഡി.ബി.എ. (എം.എസ്.എസ്.ക്യു.എൽ./ഒറാക്കിൾ), വിൻഡോസ് അഡ്മിനിസ്ട്രേറ്റർ, പ്രോഡക്ട് സപ്പോർട്ട് എൻജിനിയർ, നെറ്റ് വർക്ക് ആൻഡ് സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റർ, ഇ-മെയിൽ അഡ്മിനിസ്ട്രേറ്റർ: 
ബി.ടെക്./ ബി.ഇ. (കംപ്യൂട്ടർ സയൻസ്/ഇലക്‌ട്രോണിക്സ്/ ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ)/ എം.സി.എ./ എം.എസ്‌സി. (കംപ്യൂട്ടർ സയൻസ്). എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനവും മറ്റുള്ളവർക്ക് 55 ശതമാനവും മാർക്ക് വേണം. ഐ.ടി. സപ്പോർട്ട് അഡ്മിനിസ്ട്രേറ്റർക്ക് ഒരുവർഷത്തെയും മറ്റുവിഭാഗങ്ങളിലേക്ക് മൂന്നുവർഷത്തെയും പ്രവൃത്തിപരിചയം വേണം. അവസാനതീയതി: സെപ്റ്റംബർ 19. വിവരങ്ങൾക്ക്: 
www.bankofmaharashtra.in