നോർത്ത് സെൻട്രൽ റെയിൽവേ, വിക്രം സാരാഭായ് സ്പേസ് സെന്റർ, രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ്, ഭാരത് ഇലക്‌ട്രോണിക്സ് എന്നിവയിലെ അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം.  

നോർത്ത് സെൻട്രൽ റെയിൽവേ -1664 
പ്രയാഗ്രാജ് ആസ്ഥാനമായുള്ള നോർത്ത് സെൻട്രൽ റെയിൽവേ 1664 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രയാഗ്‌രാജ്, ഝാൻസി, ആഗ്ര എന്നീ ഡിവിഷനിലാണ് അവസരം. 
ഒഴിവുകൾ: പ്രയാഗ്‌രാജ് -703, ഝാൻസി -665, ആഗ്ര -296. 
ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്), ആർമേച്ചർ വൈൻഡർ, മെഷീനിസ്റ്റ്, കാർപെന്റർ, ഇലക്‌ട്രീഷ്യൻ, പെയിന്റർ (ജനറൽ), മെക്കാനിക് (ഡീസൽ), ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം, വയർമാൻ, പ്ലംബർ, മെക്കാനിക് കം ഓപ്പറേറ്റർ ഇലക്‌ട്രോണിക്‌ കമ്യൂണിക്കേഷൻ സിസ്റ്റം, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, മൾട്ടിമീഡിയ ആൻഡ് വെബ് പേജ് ഡിസൈനർ, മെക്കാനിക് മെഷീൻ ടൂൾസ് മെയിന്റനൻസ്, ക്രെയിൻ ഓപ്പറേറ്റർ, ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ), സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്, ഹിന്ദി). 
യോഗ്യത: 50 ശതമാനം മാർക്കോടെ പത്താംക്ലാസ് പാസായിരിക്കണം. വെൽഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്), വയർമാൻ, കാർപെന്റർ എന്നീ ട്രേഡുകൾക്ക് എട്ടാംക്ലാസാണ് യോഗ്യത. കൂടാതെ, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. തിരഞ്ഞെടുപ്പ്: മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മെട്രിക്കുലേഷൻ മാർക്ക് അടിസ്ഥാനമാക്കിയാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. എഴുത്തുപരീക്ഷ ഉണ്ടായിരിക്കില്ല. 
വിവരങ്ങൾക്ക്: www.rrcpryj.org  അവസാന തീയതി: സെപ്റ്റംബർ ഒന്ന്‌.

കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് -104 
മുംബൈ ആസ്ഥാനമായുള്ള രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ 104 അപ്രന്റിസ് ഒഴിവ്. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ. 
 എക്സിക്യുട്ടീവ് എച്ച്.ആർ. ട്രെയിനി -10: ബിരുദവും അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനവും. 
 അറ്റൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ് ട്രെയിനി- 60: കെമിസ്ട്രി വിത്ത് ഫിസിക്സ്/കെമിസ്ട്രി ആൻഡ് മാത്തമാറ്റിക്സ്/ബയോളജി ബി.എസ്‌സി. 
 അക്കൗണ്ട്സ് എക്സിക്യുട്ടീവ് -10: എച്ച്.എസ്‌സി. കൊമേഴ്സ് പാസായിരിക്കണം. അല്ലെങ്കിൽ ബിരുദവും ഫിനാൻഷ്യൽ 
സെക്ടറിലെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. 
അല്ലെങ്കിൽ ബി.കോം./ബി.ബി.എ./ഇക്കണോമിക്സ് ബിരുദം. 
 മെഡിക്കൽ ലാബ് ടെക്നീഷ്യൻ (പാത്തോളജി)- 5: സയൻസ് ആൻഡ് മാത്തമാറ്റിക്സ് എച്ച്.എസ്‌സി. പാസായിരിക്കണം. 
 ഡിപ്ലോമ -19 (കെമിക്കൽ-4, കംപ്യൂട്ടർ-5, ഇലക്‌ട്രിക്കൽ-5, മെക്കാനിക്കൽ-5): ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ. 
സ്റ്റൈ​െപ്പൻഡ്‌: പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് 7000 രൂപ. ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 8000 രൂപ. ബിരുദം യോഗ്യതയുള്ളവർക്ക് 9000 രൂപ. 
വിവരങ്ങൾക്ക്: www.rcfltd.com 
അവസാന തീയതി: ഓഗസ്റ്റ് 7.

ഭാരത് ഇലക്‌ട്രോണിക്സിൽ 112 അപ്രന്റിസ്
ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഭാരത് ഇലക്‌ട്രോണിക്സിൽ 112 അപ്രന്റിസ് ഒഴിവ്.  ഐ.ടി.ഐ. വിഭാഗക്കാർക്കാണ് അവസരം.
ഒഴിവുകൾ: ഫിറ്റർ- 5, ഇലക്‌ട്രീഷ്യൻ
- 10, ഇലക്‌ട്രോണിക് മെക്കാനിക്‌- 10, കോപ്പ- 87. 
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.bel-india.in കാണുക. അപേക്ഷകൾ www.apprenticeshipindia.org വഴി അയക്കാം. അവസാന തീയതി: ഓഗസ്റ്റ് 10.

വി.എസ്.എസ്.സി. -158 
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ 158 അപ്രന്റിസ് ഒഴിവ്. കേരള, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലുള്ളവർക്ക് അപേക്ഷിക്കാം. 2018-നുശേഷം ഡിപ്ലോമ പാസായവർക്കാണ് അവസരം. ഫൈനൽ പരീക്ഷാഫലം കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാനാകില്ല. ഒരുവർഷത്തേക്കാണ് പരിശീലനം. 
ഒഴിവുകൾ: ഓട്ടോമൊബൈൽ -8, കെമിക്കൽ -25, സിവിൽ- 8, കംപ്യൂട്ടർ സയൻസ് -15, ഇലക്‌ട്രിക്കൽ -10, ഇലക്‌ട്രോണിക്സ് -40, ഇൻസ്ട്രുമെന്റ് ടെക്നോളജി -6, മെക്കാനിക്കൽ എൻജിനിയറിങ് -46. 
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ ഡിപ്ലോമ എൻജിനിയറിങ്. 
തിരഞ്ഞെടുപ്പ്: ഡിപ്ലോമ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.vssc.gov.in കാണുക. അപേക്ഷിക്കുന്നതിനുമുൻപ് www.mhrdnats.gov.in ൽ രജിസ്റ്റർ ചെയ്യണം. അവസാന തീയതി: ഓഗസ്റ്റ് 4.

കായികതാരങ്ങളെ ബി.എസ്.എഫ്. വിളിക്കുന്നു 

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (ബി.എസ്.എഫ്.) 269 കായികതാരങ്ങൾക്ക് അവസരം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഗ്രൂപ്പ് സി. വിഭാഗത്തിൽ കോൺസ്റ്റബിൾ (ജനറൽഡ്യൂട്ടി) തസ്തികയിൽ ആദ്യം താത്കാലികമായിട്ടായിരിക്കും നിയമനം. പിന്നീട് സ്ഥിരമാകാൻ സാധ്യതയുണ്ട്. 
ഓഗസ്റ്റ് ഒൻപതുമുതൽ അപേക്ഷിക്കാം.
ഒഴിവുകൾ: ബോക്സിങ്-20, ജൂഡോ-16, സ്വിമ്മിങ്-16, ക്രോസ് കൺട്രി-4, കബഡി-10, വാട്ടർ സ്പോർട്സ്-16, വുഷു-11, ജിംനാസ്റ്റിക്സ്-8, ഹോക്കി-8, വെയ്റ്റ്‌ലിഫ്റ്റിങ്-17, വോളിബോൾ-10, റെസ്‌ലിങ്-22, ഹാൻഡ്ബോൾ-8, ബോഡി ബിൽഡിങ്-6, ആർച്ചറി-20, തൈക്വാണ്ടോ-10, അത്‌ലറ്റിക്സ്-45, ഇക്വസ്റ്റൈറിയൻ-2, ഷൂട്ടിങ്-6, ബാസ്‌കറ്റ്ബോൾ-6, ഫുട്ബോൾ-8. 
അവസാനതീയതി: സെപ്റ്റംബർ 22. 
വിവരങ്ങൾക്ക്: rectt.bsf.gov.in