സതേൺ റെയിൽവേ 3378 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 1349 ഒഴിവുണ്ട്. തിരുവനന്തപുരം ഡിവിഷനിൽ 683 ഒഴിവും പാലക്കാട് ഡിവിഷനിൽ 666 ഒഴിവുമുണ്ട്. മറ്റ് ഒഴിവുകൾ തമിഴ്നാട്ടിലെ ഡിവിഷനുകളിലാണ്.
 ട്രേഡുകൾ
വെൽഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്), ഇലക്‌ട്രീഷ്യൻ, ഫിറ്റർ, കാർപെന്റർ, ഇലക്‌ട്രോണിക്സ് മെക്കാനിക്‌സ്‌, 
പ്ലംബർ, പെയിന്റർ (ജനറൽ), ഡീസൽ മെക്കാനിക്ക്, ഡ്രോട്ട്സ്മാൻ (സിവിൽ), റെഫ്രിജറേഷൻ ആൻഡ് എ.സി. മെക്കാനിക്, ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, ഇലക്‌ട്രോണിക്സ് മെക്കാനിക്‌സ്‌, ഇൻസ്ട്രുമെന്റ് മെക്കാനിക്, വയർമാൻ, ടർണർ, കാർപ്പെന്റർ, മെഷിനിസ്റ്റ്, അഡ്വാൻസ് വെൽഡർ, കോപ്പ, പി.എ.എസ്.എസ്.എ., എം.എൽ.ടി. റേഡിയോളജി/പാത്തോളജി/കാർഡിയോളജി.
 യോഗ്യത
പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം. 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
 എൻ.സി.വി.ടി./എസ്.സി.
വി.ടി. നൽകുന്ന ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്.  
എം.എൽ.ടി. ട്രേഡിലേക്ക് അപേക്ഷിക്കുന്നവർ പ്ലസ്ടു സയൻസ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) പാസായിരിക്കണം. ഡിപ്ലോമ/ബിരുദം തുടങ്ങിയ ഉയർന്ന യോഗ്യതയുള്ളവർ അപേക്ഷിക്കാൻ അർഹരല്ല.
 പരിശീലനം
ഫിറ്റർ ഫ്രഷേഴ്സിന് രണ്ട് വർഷം. എം.എൽ.ടി. ഫ്രഷേഴ്സിന് ഒരുവർഷവും മൂന്ന് മാസവുമാണ് പരിശീലനം. 
ഡീസൽ മെക്കാനിക് ഒഴികെയുള്ള മറ്റ് ട്രേഡിലേക്ക് ഒരുവർഷത്തെ പരിശീലനം. ഡീസൽ മെക്കാനിക്‌ ട്രേഡിന് രണ്ടുവർഷത്തെ പരിശീലനം. അവസാന തീയതി: ജൂൺ 30.
വിവരങ്ങൾക്ക്: 
www.sr.indianrailways.gov.in ൽ News and updates    Perosnnel Branch information

 

വനിതാ മിലിറ്ററി പോലീസിൽ 100 ഒഴിവ്
: സേനയിൽ വനിതാ മിലിറ്ററി പോലീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 100 ഒഴിവാണുള്ളത്. സോൾജർ ജനറൽ ഡ്യൂട്ടി തസ്തികയ്ക്ക് തുല്യമാണിത്. അംബാല, ലഖദനൗ, ജബൽപുർ, ബെൽഗാം, പുണെ, ഷില്ലോങ് എന്നിവിടങ്ങളിലാണ് റാലി നടത്തുക. ഉദ്യോഗാർഥിയുടെ വിലാസത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും അടുത്തുള്ള റാലി കേന്ദ്രം അനുവദിക്കും. 
റാലിയിൽ യോഗ്യത നേടുന്നവർക്ക് പൊതു പ്രവേശന പരീക്ഷ ഉണ്ടാകും. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.
യോഗ്യത: പത്താംക്ലാസ്. എല്ലാ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാർക്കും ആകെ കുറഞ്ഞത് 45 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
പ്രായം: പതിനേഴര-21. 2000 ഒക്ടോബർ ഒന്നിനും 2004 ഏപ്രിൽ ഒന്നിനും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
ശാരീരിക യോഗ്യത: കുറഞ്ഞത് 152 സെ.മീ. ഉയരം. ഉയരത്തിന് അനുസരിച്ചും പ്രായത്തിന് അനുസരിച്ചും ഭാരം ഉണ്ടായിരിക്കണം.
കായികക്ഷമത: 1.6 കിലോമീറ്റർ ഓട്ടം ഗ്രൂപ്പ് I-ന് ഏഴ്‌ മിനിറ്റ് 30 സെക്കൻഡും ഗ്രൂപ്പ് II-ന് എട്ട്‌ മിനിറ്റുമാണ് പൂർത്തിയാക്കേണ്ട സമയം. ലോങ് ജമ്പ് 10 അടി യോഗ്യത നേടണം. ഹൈജമ്പ് മൂന്ന്‌ അടി യോഗ്യത നേടണം.
റാലി: റാലിക്കായി പോകുന്നവർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും രണ്ട് സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൈയിൽ കരുതണം. റാലിയിൽ പങ്കെടുക്കാൻ വേണ്ട രേഖകൾ: അഡ്മിറ്റ് കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ (20 എണ്ണം. മൂന്ന് മാസത്തിനകം എടുത്തത്), വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി/ഡൊമിസൈൽ സർട്ടിഫിക്കറ്റ്, ക്ലാസ്/കാസ്റ്റ് സർട്ടിഫിക്കറ്റ്, റിലിജൻ സർട്ടിഫിക്കറ്റ്, കാരക്ടർ സർട്ടിഫിക്കറ്റ്, എൻ.സി.സി. സർട്ടിഫിക്കറ്റ് തുടങ്ങിയ ബന്ധപ്പെട്ട രേഖകളെല്ലാം. അവസാന തീയതി: ജൂലായ് 20.
വിവരങ്ങൾക്ക്: 
www.joinindianarmy.nic.in

 യോഗ്യത: എസ്.എസ്.എൽ.സി.

ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) വിജ്ഞാപനം
:കേരള പി.എസ്.സി. ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) മലയാളം മാധ്യമം തസ്തികയിലേക്ക് അപേക്ഷിക്കാം. അവസാന തീയതി: ജൂലായ് ഏഴ്. 14 ജില്ലയിലും ഒഴിവുണ്ട്. ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല. കാറ്റഗറി നമ്പർ: 203/2021. ശമ്പളം: 29200-62400 രൂപ (പി.ആർ.)
ഈ വിജ്ഞാപനപ്രകാരമുള്ള തിരഞ്ഞെടുപ്പ് ജില്ലാ അടിസ്ഥാനത്തിൽ പ്രത്യേക വ്യവസ്ഥകൾക്കനുസൃതമായി നടത്തുന്നതാണ്. ജില്ലാ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം ലഭിക്കുന്ന ഒരാളിന് സർവീസ് ആരംഭിക്കുന്ന തീയതി മുതൽ തുടർച്ചയായി അഞ്ചുവർഷക്കാലത്തിനിടയ്ക്ക് മറ്റേതെങ്കിലും ഒരു ജില്ലയിലേക്ക് മാറ്റം അനുവദിക്കുന്നതല്ല. ഇപ്പോൾ സർക്കാർ സർവീസിൽ ഇതേ ഉദ്യോഗത്തിൽ ഏതെങ്കിലും ഒരു ജില്ലയിൽ ഇരിക്കുന്നവർക്ക് ഈ വിജ്ഞാപനപ്രകാരം അപേക്ഷകൾ അയക്കാൻ അർഹതയില്ല. എന്നാൽ ഇതിലും ഉയർന്ന ഉദ്യോഗത്തിന് അപേക്ഷ ക്ഷണിക്കപ്പെടുമ്പോൾ അപേക്ഷിക്കാവുന്നതാണ്.
വിവരങ്ങൾക്ക്: 
https://www.keralapsc.gov.in/