വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 716 അപ്രന്റിസ് ഒഴിവ്. കോട്ട ഡിവിഷനിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം. ഒഴിവുകൾ: ഇലക്‌ട്രിഷ്യൻ -135, ഫിറ്റർ-102, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്)-43, പെയിന്റർ-75, മേസൺ-61, കാർപെന്റർ-73, ഇലക്‌ട്രോണിക്‌സ്-30, പ്ലംബർ-58, ഫോർജർ ആൻഡ് ഹീറ്റ് ഓപ്പറേറ്റർ ബ്ലാക്ക് സ്മിത്ത്-63, വയർമാൻ-50, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-10, മെഷീനിസ്റ്റ്-5, ടർണർ-2, ലാബ് അസിസ്റ്റന്റ്-2, ക്രെയിൻ ഓപ്പറേറ്റർ-2, ഡ്രാഫ്റ്റ്സ്മാൻ-5. പ്രായപരിധി: 15-24 വയസ്സ്. 2021 ഏപ്രിൽ ഒന്ന് വെച്ചാണ് പ്രായം കണക്കാക്കുന്നത്. യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐ.യും. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.mponline.gov.in കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 30.

മിലിട്ടറി എൻജിനിയറിങ് സർവീസ് 502 ഒഴിവ്
മിലിട്ടറി എൻജിനിയറിങ് സർവീസസിലെ 502 ഒഴിവിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇതിനെക്കുറിച്ചുള്ള വാർത്ത തൊഴിൽവാർത്തയുടെ 18-ാം ലക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ഓൺലൈനായി അപേക്ഷിക്കണം. പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. മേയ് 16-നാണ് പരീക്ഷ. കേരളത്തിൽ കൊച്ചിയാണ് പരീക്ഷാകേന്ദ്രം. ഡ്രാഫ്‌റ്റ്‌സ്‌മാൻ: യോഗ്യത; ആർക്കിടെക്ചറൽ അസിസ്റ്റന്റ്ഷിപ്പ് ഡിപ്ലോമ. ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. സൂപ്പർവൈസർ: യോഗ്യത; ഇക്കണോമിക്സ്/കൊമേഴ്സ്/സ്റ്റാറ്റിസ്റ്റിക്സ്/ബിസിനസ് സ്റ്റഡീസ്/പബ്ലിക് അഡ്മിനിസ്ട്രേഷൻ ബിരുദാനന്തരബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ മേൽപ്പറഞ്ഞ വിഷയത്തിലെ ബിരുദവും മെറ്റീരിയൽസ് മാനേജ്മെന്റ്/വെയർഹൗസിങ് മാനേജ്മെന്റ്/പർച്ചേസിങ്/ലോജിസ്റ്റിക്‌സ്/പബ്ലിക് പ്രൊക്യുർമെന്റ് ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 18-30 വയസ്സ്. സംവരണവിഭാഗത്തിന് വയസ്സിളവ് ലഭിക്കും. വനിത/എസ്.സി./എസ്.ടി./ഭിന്നശേഷിക്കാർ/വിമുക്തഭടർ എന്നിവർക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 12. വിശദവിവരങ്ങൾക്ക് www.mes.gov.in കാണുക. അപേക്ഷാഫീസ് 100 രൂപ.

എൻ.ബി.സി.സി.യിൽ സൈറ്റ് ഇൻസ്പെക്ടർ
എൻ.ബി.സി.സി. (ഇന്ത്യ) ലിമിറ്റഡിൽ 120 സൈറ്റ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  സൈറ്റ് ഇൻസ്പെക്ടർ-120. സിവിൽ-80 (ജനറൽ-33, ഒ.ബി.സി.-21, എസ്.സി.-12, എസ്.ടി.-6, ഇ.ഡബ്ല്യു.എസ്.-8): യോഗ്യത: 60 ശതമാനം മാർക്കോടെ സിവിൽ എൻജിനിയറിങ് ഡിപ്ലോമ. എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗത്തിന് 55 ശതമാനം മാർക്ക് മതി. പി.എം.സി. /ഇ.പി.സി./റിയൽ എസ്റ്റേറ്റ്/ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ നാലുവർഷത്തെ പ്രവൃത്തിപരിചയം. കെട്ടിടനിർമാണമേഖലയിലും പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ഇലക്‌ട്രിക്കൽ-40 (ജനറൽ-16, ഒ.ബി.സി.-11, എസ്.സി.-6, എസ്.ടി.-3, ഇ.ഡബ്ല്യു.എസ്.-4): യോഗ്യത: 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ. എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി. കംപ്യൂട്ടർ ഉപയോഗിക്കാൻ അറിയുന്നവർക്ക് മുൻഗണന. ഇലക്‌ട്രിക്കൽ എൻജിനിയറിങ് പ്രോജക്ടുകളിലായി നാലുവർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nbccindia.com കാണുക. അവസാന തീയതി: ഏപ്രിൽ 14.

എൻ.പി.സി.ഐ.എല്ലിൽ ടെക്നിക്കൽ ഓഫീസർ
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 72 ഒഴിവ്. ടെക്നിക്കൽ ഓഫീസർ-50 (മെക്കാനിക്കൽ-28, ഇലക്‌ട്രിക്കൽ-10, സിവിൽ-12): പ്രായപരിധി: 40 വയസ്സ്. മെഡിക്കൽ ഓഫീസർ/ഡി (സ്പെഷ്യലിസ്റ്റ്)-8: പ്രായപരിധി: 40 വയസ്സ്. മെഡിക്കൽ ഓഫീസർ (ജി.ഡി.എം.ഒ.) -7: പ്രായപരിധി: 35 വയസ്സ്. ഡെപ്യൂട്ടി ചീഫ് ഫയർ ഓഫീസർ-3, സ്റ്റേഷൻ ഓഫീസർ-4: പ്രായപരിധി: 40 വയസ്സ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.npcil.nic.in, www.npcilcareers.co.in കാണുക. അപേക്ഷ ഏപ്രിൽ 6 മുതൽ സ്വീകരിച്ചുതുടങ്ങും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 20.

ഇർകോണിൽ 74 വർക്‌സ് എൻജിനിയർ
റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള ഇർകോൺ ഇന്റർനാഷണൽ ലിമിറ്റഡിൽ 74 ഒഴിവ്. വിവിധ പ്രോജക്ടുകളിലേക്ക് കരാർ നിയമനമായിരിക്കും. വർക്ക് എൻജിനിയർ- 74.സിവിൽ- 60: 
യോഗ്യത: 60 ശതമാനം മാർക്കോടെ സിവിൽ എൻജിനിയറിങ് ബിരുദം. ഒരുവർഷത്തെ സിവിൽ കൺസ്ട്രക്‌ഷൻ പ്രവൃത്തിപരിചയം. എസ്.ആൻഡ്.ടി.- 14: യോഗ്യത: 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്‌ട്രോണിക്സ്/ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്/ ഇലക്‌ട്രോണിക്സ് കമ്യൂണിക്കേഷൻ/ ഇലക്‌ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ കൺട്രോൾ/ കംപ്യൂട്ടർ സയൻസ് ബിരുദം. ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 30 വയസ്സ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ircon.org കാണുക. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 28. അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 28.