കരസേനയുടെ ചെന്നൈയിലുള്ള ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ എൻജിനിയറിങ് ബിരുദധാരികൾക്കും മരണപ്പെട്ട സൈനികരുടെ വിധവകൾക്കും അപേക്ഷിക്കാം. ആകെ 191 ഒഴിവുകളാണുള്ളത്. വനിതകൾക്കും അപേക്ഷിക്കാവുന്നതാണ്. ഷോർട്ട് സർവീസ് കമ്മിഷനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 2021 ഏപ്രിലിലാണ് കോഴ്സ് ആരംഭിക്കുക. യോഗ്യത: എൻജിനിയറിങ് ബിരുദമുള്ളവർക്കും നിബന്ധനകളോടെ എൻജിനിയറിങ് അവസാനവർഷ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. ഏതെല്ലാം എൻജിനിയറിങ് ട്രേഡുകൾക്കാണ് അർഹതയെന്നറിയാൻ പട്ടിക കാണുക.പ്രായപരിധി: 20-27. 1994 ഏപ്രിൽ രണ്ടിനും 2001 ഏപ്രിൽ ഒന്നിനും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. തിരഞ്ഞെടുപ്പ്: സൈക്കോളജിസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റിങ് ഓഫീസർ, ഇന്റർവ്യൂയിങ് ഓഫീസർ എന്നിവരുമായുള്ള കൂടിക്കാഴ്ചയാണുണ്ടാകുക. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ വിജയിക്കുന്നവർക്ക് മാത്രമായിരിക്കും രണ്ടാംഘട്ടത്തിലേക്ക് പ്രവേശനം. നിശ്ചിത ശാരീരികയോഗ്യതകളും വേണം. ഇതിന്റെ പരിശോധനയുമുണ്ടാകും. www.joinindianarmy.nic.in അവസാന തീയതി: നവംബർ 12