ഇന്ത്യൻ വ്യോമസേനയിൽ ഫ്‌ളയിങ്, ടെക്നിക്കൽ, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ ആൻഡ് നോൺ-ടെക്നിക്കൽ) ബ്രാഞ്ചുകളിലായി എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് 02/2020-ലേക്ക് അപേക്ഷിക്കാം. എൻ.സി.സി. സ്പെഷ്യൽ/മീറ്റിയറോളജി എൻട്രി എന്നിവയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 2021 ജൂലായിൽ കോഴ്സ് ആരംഭിക്കും. ബ്രാഞ്ച്, പ്രായം, യോഗ്യത എന്ന ക്രമത്തിൽ
 ഫ്‌ളയിങ് ബ്രാഞ്ച്
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60 ശതമാനത്തിൽ കുറയാത്ത ബിരുദം. പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പഠിച്ചിരിക്കണം. അല്ലെങ്കിൽ 60 ശതമാനത്തിൽ കുറയാത്ത ബി.ഇ./ബി.ടെക്. പ്രായം: 20-24. 
 ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ)
യോഗ്യത: ഏറോനോട്ടിക്കൽ എൻജിനിയർ (ഇലക്‌ട്രോണിക്സ്) എ.ഇ. (എൽ), ഏറോനോട്ടിക്കൽ എൻജിനിയർ (മെക്കാനിക്കൽ) എ.ഇ. (എം) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കുണ്ടാകണം. കൂടാതെ എൻജിനിയറിങ്/ടെക്‌നോളജിയിൽ റെഗുലർ ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ അസോസിയേറ്റ് മെമ്പർഷിപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്‌സ്/ഏറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷ വിജയിച്ചിരിക്കണം. പ്രായം: 20-26. 
 ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) 
അഡ്മിനിസ്ട്രേഷൻ, എജ്യുക്കേഷൻ എന്നീ വിഭാഗങ്ങളിലാണ് പ്രവേശനം.
യോഗ്യത: അഡ്മിനിസ്ട്രേഷൻ- പ്ലസ്ടുവും ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ പാസായ ബിരുദവും (മൂന്നുവർഷം). എജ്യുക്കേഷൻ- പ്ലസ്ടുവും ഏതെങ്കിലും വിഷയത്തിലെ 60 ശതമാനം മാർക്കോടെ പാസായ ബിരുദാനന്തരബിരുദവും. പ്രായം: 20-26.