സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യുരിറ്റി ഫോഴ്സിലേക്ക് സ്പോർട്സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 300 ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) ഒഴിവാണുള്ളത്. വിവിധ കായികയിനങ്ങളിലായി രാജ്യാന്തര/ദേശീയതലത്തിൽ കഴിവുതെളിയിച്ച പുരുഷ/വനിതാ കായികതാരങ്ങൾക്ക് അപേക്ഷിക്കാം. 
ശമ്പളം: 25,500-81,100 രൂപ. യോഗ്യത: പ്ലസ്ടു.
ശാരീരികയോഗ്യത: പുരുഷന്മാർക്ക് ഉയരം 167 സെ.മീ., നെഞ്ചളവ് 81-86 സെ.മീ., സ്ത്രീകൾക്ക് ഉയരം 153 സെ.മീ. നെഞ്ചളവ് ബാധകമല്ല. 
അവസാന തീയതി: ഡിസംബർ 17. 
വിവരങ്ങൾക്ക്: www.cisfrectt.in

BECIL: 3895  ഒഴിവ്
ഉത്തർപ്രദേശ് സർക്കാരിനുവേണ്ടി നടപ്പാക്കുന്ന പ്രോജക്ടുകളിലേക്ക് തൊഴിലാളികളെ നിയമിക്കുന്നതിന് ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. 
അവസാന തീയതി: നവംബർ 18. 
വിവരങ്ങൾക്ക്: https://www.becil.com/ 


സതീഷ് ധവാൻ സ്പേസ് സെന്ററിൽ ടെക്‌നീഷ്യൻ
ഐ.എസ്.ആർ.ഒ.യുടെ കീഴിൽ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ ടെക്നീഷ്യൻ-ബി/ഡ്രോട്ട്സ്‌മാൻ-ബി തസ്തികയിലേക്ക് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 90 ഒഴിവുണ്ട്. 
അവസാന തീയതി: നവംബർ 29.
വിവരങ്ങൾക്ക്: www.shar.gov.in.