കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിൽ ജൂനിയർ എൻജിനിയർ നിയമനത്തിനായി സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ നടത്തുന്ന ജൂനിയർ എൻജിനിയേഴ്സ് (സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ക്വാണ്ടിറ്റി സർവേയിങ് ആൻഡ് കോൺട്രാക്ട്) പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. 
ശമ്പളം:  35400-112400 രൂപ 
പ്രായം: 18-30/ 18-32 വയസ്സ്: 
തസ്തിക
  ജൂനിയർ എൻജിനിയർ (സെൻട്രൽ വാട്ടർ കമ്മിഷൻ ആൻഡ് ഫറാക്ക ബാരേജ്): സിവിൽ/മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ എൻജിനിയറിങ്ങിൽ ബിരുദം/ഡിപ്ലോമ. 
  ജൂനിയർ എൻജിനിയർ (സെൻട്രൽ പബ്ലിക് വർക്‌സ് ഡിപ്പാർട്ട്മെന്റ്): സിവിൽ/ഇലക്‌ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങ് ഡിപ്ലോമ/തത്തുല്യം.
  ജൂനിയർ എൻജിനിയർ (മിലിറ്ററി എൻജിനിയറിങ് സർവീസ്): സിവിൽ/ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനിയറിങ് ബിരുദം അല്ലെങ്കിൽ മൂന്നുവർഷ ഡിപ്ലോമ+ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷ പ്രവൃത്തിപരിചയം. 
  ജൂനിയർ എൻജിനിയർ (സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്റ്റേഷൻ): സിവിൽ/ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ. 
  ജൂനിയർ എൻജിനിയർ (ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് നേവൽ): മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. 
  ജൂനിയർ എൻജിനിയർ (നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ): സിവിൽ/ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ. 
  ജൂനിയർ എൻജിനിയർ (ബോർഡർ റോഡ്സ് ഓർഗനൈസേഷൻ): സിവിൽ/ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. 
പരീക്ഷ
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. രണ്ട് പേപ്പറുകളാണ് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. നെഗറ്റിവ് മാർക്കിങ് ഉണ്ട്. എഴുത്തുപരീക്ഷയിൽ നിർദിഷ്ടമാർക്ക് നേടുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. 

അവസാനതീയതി: സെപ്റ്റംബർ 12 
വിവരങ്ങൾക്ക്: www.ssc.nic.in