പരീക്ഷ: രണ്ടുഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷയ്ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ്. ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് അഭിമുഖവും ഉണ്ടാകും. ഓഗസ്റ്റിലായിരിക്കും പരീക്ഷ. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. 
അപേക്ഷ: www.ibps.in 
അവസാന തീയതി: ജൂലായ് നാല്

കേരള ഗ്രാമീൺ ബാങ്ക് ഉൾപ്പെടെ രാജ്യത്തെ 45 റീജണൽ റൂറൽ ബാങ്കുകളിലെ (ആർ.ആർ.ബി.) ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്) തസ്തികയിലേക്കുള്ള എട്ടാമത് പൊതുപരീക്ഷയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്‌ഷൻ (ഐ.ബി.പി.എസ്.) അപേക്ഷ ക്ഷണിച്ചു. 8354 ഒഴിവുകളുണ്ട്. ഓഫീസ് അസിസ്റ്റന്റ്- 3674, ഓഫീസർ- 4680
കേരള ഗ്രാമീൺ ബാങ്കിൽ ഓഫീസ് അസിസ്റ്റന്റ് തസ്തിയിൽ 86 ഒഴിവുകളുണ്ട്. ഓഫീസർ തസ്തികയിൽ സ്‌കെയിൽ III, സ്‌കെയിൽ II, സ്‌കെയിൽ I എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ഓഫീസർ സ്‌കെയിൽ II-ൽ ഇൻഫർമേഷൻ ടെക്നോളജി, ചാർട്ടേഡ് അക്കൗണ്ടന്റ്, ലോ ഓഫീസർ, ട്രഷറി മാനേജർ, മാർക്കറ്റിങ് ഓഫീസർ, അഗ്രിക്കൾച്ചർ ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവ്. 
പ്രായം
ഓഫീസർ: സ്‌കെയിൽ III:  21-40, സ്‌കെയിൽ II:  21-32, സ്‌കെയിൽ I: 18-30 
ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്): 18-28
2019 ജൂൺ ഒന്ന്‌ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

യോഗ്യത 
ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്): ബിരുദം/തത്തുല്യം. അതത് സംസ്ഥാനങ്ങളിലെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. കംപ്യൂട്ടർ അറിവ് അഭിലഷണീയം. 
ഓഫീസർ സ്‌കെയിൽ I:  ബിരുദം/തത്തുല്യം. പ്രാദേശികഭാഷയിൽ അറിവുണ്ടായിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം വേണം. അഗ്രിക്കൾച്ചർ/ഹോർട്ടിക്കൾച്ചർ/ഫോറസ്ട്രി/അനിമൽ ഹസ്ബൻഡറി/വെറ്ററിനറി സയൻസ്/അഗ്രിക്കൾച്ചറൽ എൻജിനീയറിങ്/പിസികൾച്ചർ/അഗ്രിക്കൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോർപ്പറേഷൻ/ഐ.ടി./മാനേജ്മെന്റ്/നിയമം/ഇക്കണോമിക്‌സ്/ അക്കൗണ്ടൻസി എന്നിവയിൽ ബിരുദമുള്ളവർക്ക് മുൻഗണന. 
ഓഫീസർ സ്‌കെയിൽ II: (ജനറൽ ബാങ്കിങ് ഓഫീസർ): 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദം/തത്തുല്യം. ബാങ്കിങ്/ഫിനാൻസ്/മാർക്കറ്റിങ്/അഗ്രിക്കൾച്ചർ/ഹോർട്ടിക്കൾച്ചർ/ഫോറസ്ട്രി/അനിമൽ ഹസ്ബൻഡറി/വെറ്ററിനറി സയൻസ്/അഗ്രിക്കൾച്ചറൽ എൻജിനീയറിങ്/ഐ.ടി./മാനേജ്മെന്റ്/നിയമം/ഇക്കണോമിക്‌സ്/അക്കൗണ്ടൻസി എന്നിവയിൽ ബിരുദമുള്ളവർക്ക് മുൻഗണന. 
ഓഫീസർ സ്‌കെയിൽ II (സ്‌പെഷ്യലിസ്റ്റ് ഓഫീസർ-ഇൻഫർമേഷൻ ടെക്നോളജി/ചാർട്ടേഡ് അക്കൗണ്ടന്റ്/ലോ ഓഫീസർ/ട്രഷറി മാനേജർ/ മാർക്കറ്റിങ് ഓഫീസർ/അഗ്രിക്കൾച്ചർ ഓഫീസർ): ഇൻഫർമേഷൻ ടെക്നോളജി ഓഫീസർ- മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ ഇലക്‌ട്രോണിക്‌സ്/കമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ്/ഐ.ടി. ബിരുദം/തത്തുല്യം. ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽനിന്നുള്ള സർട്ടിഫൈഡ് അസോസിയേറ്റ്ഷിപ്പ്. ലോ ഓഫീസർ- നിയമബിരുദം. ട്രഷറി മാനേജർ- ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽനിന്നുള്ള സർട്ടിഫൈഡ് അസോസിയേറ്റ്ഷിപ്പ് അല്ലെങ്കിൽ 
എം.ബി.എ. -ഫിനാൻസ്. മാർക്കറ്റിങ് ഓഫീസർ- എം.ബി.എ. (മാർക്കറ്റിങ്). അഗ്രിക്കൾച്ചർ ഓഫീസർ- അഗ്രിക്കൾച്ചർ/ഹോർട്ടിക്കൾച്ചർ/ഡെയറി/അനിമൽ ഹസ്ബൻഡറി/ഫോറസ്ട്രി/ വെറ്ററിനറി സയൻസ്/അഗ്രിക്കൾച്ചറൽ എൻജിനീയറിങ്/പിസികൾച്ചർ എന്നിവയിൽ ബിരുദം. 
ഓഫീസർ സ്‌കെയിൽ III:  ബിരുദം. ബാങ്കിങ്/ഫിനാൻസ്/മാർക്കറ്റിങ്/അഗ്രിക്കൾച്ചർ/ഹോർട്ടിക്കൾച്ചർ/ഫോറസ്ട്രി/അനിമൽ ഹസ്ബൻഡറി/വെറ്ററിനറി സയൻസ്/അഗ്രിക്കൾച്ചറൽ എൻജിനീയറിങ്/പിസികൾച്ചർ/അഗ്രിക്കൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോർപ്പറേഷൻ/ഐ.ടി./മാനേജ്മെന്റ്/നിയമം/ഇക്കണോമിക്‌സ് ആൻഡ് അക്കൗണ്ടൻസി എന്നിവയിൽ ബിരുദം/ഡിപ്ലോമയുള്ളവർക്ക് മുൻഗണന.