പാലിന്റെയും പാലുത്‌പന്നങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാനുള്ള സാങ്കേതികവിദ്യകളെകുറിച്ച് ചർച്ചചെയ്യാനും വിദ്യാർഥികൾക്കും സംരംഭകർക്കുമിടയിൽ അവബോധം വർധിപ്പിക്കാനുമായി ഇന്ത്യൻ ഡെയറി അസോസിയേഷൻ കേരള ചാപ്റ്ററിന്റെയും മണ്ണുത്തി ഡെയറി സയൻസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ മേയ് 20-ന് മണ്ണുത്തി ഡെയറി സയൻസ് കോളേജിൽ ദേശീയ സെമിനാർ നടത്തുന്നു. 
ഭക്ഷ്യസുരക്ഷാ മേഖലയിലെ പ്രശസ്തരായ ഡുക് തോംസൺ ഇന്ത്യ ലിമിറ്റഡിന്റെ പിന്തുണയോടെ നടത്തുന്ന സെമിനാറിൽ പ്രമുഖർ പങ്കെടുക്കും. രജിസ്‌ട്രേഷനു ബന്ധപ്പെടുക. കൺവീനർ: 9495796738.