പപ്പായ വിവിധ തരത്തിൽ വരുമാനം തരുന്ന കൃഷിയാക്കാം. പപ്പായയുടെ ഉപയോഗങ്ങൾ അതിൽനിന്ന് ഉത്പന്നങ്ങൾ എങ്ങനെ നിർമിച്ചെടുക്കാം എന്നിവയിൽ കർഷകർക്ക് പരിശീലനം നൽകുന്നു. കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പിന്റെ സഹകരണത്തോടെ സ്റ്റെഡ് പദ്ധതിയിൽ ആണ് പരിശീലനം.
ശാസ്ത്രീയരീതിയിൽ പപ്പായകൃഷി ചെയ്ത് ലാറ്റെക്സ് (പപ്പായപാൽ) ഉദ്പാദനം, പഴത്തിൽ നിന്നും ഫ്രൂട്ടി, ജാം, സ്ക്വാഷ് എന്നിവയുണ്ടാക്കൽ എന്നിവയിലാണ് പരിശീലനം. ഒരു പപ്പായയിൽനിന്ന് 10 ദിവസത്തെ ഇടവേളയിൽ നാലുമുതൽ അഞ്ചുതവണ പാൽ എടുക്കാം. രണ്ടുലക്ഷം രൂപ മൂലധനംകൊണ്ട് ഒരു ഏക്കർ തോട്ടം ഉണ്ടാക്കാം. ഒരു ഏക്കറിൽ 1000 പപ്പായ നടാം. ഒരു തവണ 50 കിലോ ലാറ്റെക്സെങ്കിലും കിട്ടും.
ഔഷധ, ഭക്ഷ്യസംസ്കരണ മേഖലയിൽ പപ്പായ ലാറ്റക്സിന്റെ ഏറേ ആവശ്യം ഉള്ളതിനാൽ മികച്ച വിലയും കിട്ടും. കാസർകോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, ഇടുക്കി, കൊല്ലം ജില്ലകളിലെ കർഷകർക്ക് പരിശീലനവും സാങ്കേതിക വിപണനസഹായവും നൽകും. വിവരങ്ങൾക്ക്: 9447126556, 8157084301.