ആരോഗ്യമുള്ള മൃഗങ്ങളിലേ പ്രതിരോധകുത്തിെവപ്പ്‌ പൂർണവിജയം കൈവരിക്കൂ. അതിനാലാണ് പ്രതിരോധ കുത്തിെവപ്പ്‌ എടുക്കുന്നതിന് ഒരാഴ്ചമുമ്പ് വിരമരുന്ന് നൽകുന്നത്. എഴുമാസത്തിലേറെ ഗർഭിണിയായ പശുക്കളെ പ്രതിരോധ കുത്തി
െവപ്പിൽ നിന്ന് ഒഴിവാക്കണം. കറവയുള്ള പശുക്കളിൽ കുത്തിവെപ്പിനുശേഷം ഏതാനുംദിവസം പാൽ കുറയാം. 
സാമൂഹികപ്രതിരോധവും വിജയത്തിന് പ്രധാനമാണ്. ഒരു  പ്രദേശത്തെ 80 ശതമാനമെങ്കിലും മൃഗങ്ങളിൽ ആവശ്യമായ രോഗപ്രതിരോധശേഷി ഉറപ്പാക്കുന്നതാണ് വിജയകരമായ സാമൂഹികപ്രതിരോധം. ഈ സാഹചര്യം രോഗാണുക്കൾക്ക് അവിടെ നിലനിന്നുപോകാനുള്ള സാഹചര്യം തടയുന്നു. അയൽ സംസ്ഥാനത്തുനിന്ന് അനിയന്ത്രിതമായി ചെക്ക് പോസ്റ്റുകളിലൂടെ  കാലികളെ കൊണ്ടുവരുന്നത്, കുളമ്പുദീനംബാധിച്ച കാലികളെ അറവുശാലകളിലേക്ക് കൊണ്ടുവരുന്നത്, കുളമ്പുരോഗ പ്രതിരോധ കുത്തിെവപ്പിന്റെ സമയക്രമം കൃത്യമായി പാലിക്കാതിരിക്കുന്നത്, സ്ഥലത്തെ 80 ശതമാനം കന്നുകാലികളെയും കുത്തിെവക്കാതിരിക്കുന്നത്, പാലുത്‌പാദനം കുറയുമെന്ന ഭയത്താൽ കുത്തിെവപ്പ്‌ എടുക്കാതിരിക്കുന്നത്, വാക്സിൻ നിർദിഷ്ട താപനിലയിൽ സൂക്ഷിക്കാത്തത് എന്നിവ പ്രധാന പ്രശ്നങ്ങളാണ്. 
ഉയർന്ന മരണനിരക്ക് തടയാൻ കന്നുകാലികൾക്ക് കുരലടപ്പൻ എന്നരോഗത്തിനുള്ള രോഗപ്രതിരാധ കുത്തിെവപ്പ്‌, എല്ലാകൊല്ലവും (ഏപ്രിൽ-മേയ് മാസങ്ങളിൽ) നൽകണം. ശാസ്ത്രീയമായി കൃത്യഅളവിൽ വിരമരുന്ന് നൽകുകയും ചെള്ള്, പേൻ തുടങ്ങിയവയ്ക്ക് മരുന്ന് പ്രയോഗിക്കുകയും ചെയ്യണം. ആടുകളിലും മറ്റും പല വിരമരുന്നുകൾക്കുമെതിരേയും വിരകൾ പ്രതിരോധശേഷി കൈവരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിരബാധ നിയന്ത്രിക്കാൻ വെറ്ററിനറി ഡോക്ടറുടെ മേൽനോട്ടത്തിൽ നടത്തുന്ന ശാസ്ത്രീയചികിത്സയാണ് ഫലപ്രദം. 
വിരയിളക്കലിന്റെ ടൈംടേബിൾ ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കണം. കൃത്യമായ ഇടവേളകളിൽ അല്ലെങ്കിൽ വിരബാധ സംശയിക്കുന്ന ലക്ഷണങ്ങൾ കാണുമ്പോൾ ചാണകം പരിശോധിച്ച് ഉറപ്പാക്കുക. കേരളത്തിലെ എല്ലാ മൃഗാശുപത്രികളിലും ഇതിന് സൗകര്യമുണ്ട്. 
ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് ഉപയോഗിക്കാം. അയൽ സംസ്ഥാനങ്ങളിൽനിന്നും മറ്റും പുതിയ പശുക്കളെയും ആടുകളെയും മറ്റും കൊണ്ടുവരുമ്പോൾ രണ്ടോ മൂന്നോ മരുന്നുകളുടെ ഒരുമിച്ചുള്ളപ്രയോഗം വേണ്ടിവരും. ഈ പുത്തൻ അതിഥികളെ ഒന്നോരണ്ടോ ദിവസം കഴിഞ്ഞുമാത്രമേ പുറമേ മേയാൻ വിടാറുള്ളൂ. 
വിരബാധ കൂടുതലായി കാണുന്ന സമയത്തോ തൊട്ടുമുമ്പോ വിരയിളക്കുന്നത് നല്ലതാണ്. കറവപ്പശുക്കൾക്ക് എട്ട്  മാസം ഗർഭമുള്ളപ്പോഴും പ്രസവശേഷം പത്താംദിവസവും വിരമരുന്ന് നൽകുന്നത് പാലുത്പാദനം കൂട്ടും. പക്ഷേ, ഗർഭകാലത്ത് ചില പ്രത്യേക ഇനം മരുന്നുകൾ (ഫെൻബെൻഡസോൾ) മാത്രമേ ഉപയോഗിക്കാവൂ. 
(ഫോൺ: 9446203839)