ടെറിട്ടോറിയൽ ആർമിയിൽ ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. നിലവിൽ ജോലിയുള്ളവർക്കുമാത്രമേ അവസരം ലഭിക്കൂ. ലഫ്റ്റനന്റ് തസ്തികയിലായിരിക്കും ആദ്യ നിയമനം. പുരുഷന്മാർമാത്രം അപേക്ഷിച്ചാൽ മതി.
യോഗ്യത: ബിരുദം. സർക്കാർ/അർധസർക്കാർ/ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും വ്യാപാരികൾക്കും സ്വയംതൊഴിൽ സംരംഭകർക്കും അപേക്ഷിക്കാം. നിലവിൽ പോലീസ്/സൈനിക, അർധസൈനിക വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാനാവില്ല. 
പ്രായം: 18-42 വയസ്സ്. അപേക്ഷാഫീസ്: 200 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 25. വെബ്‌സൈറ്റ്: www.indianarmy.nic.in 

കോസ്റ്റ് ഗാർഡിൽ നാവിക് 
ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാർഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ ആൺകുട്ടികൾക്ക് അപേക്ഷിക്കാം. 
യോഗ്യത: 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പരീക്ഷ ജയിച്ചിരിക്കണം. 
പ്രായം: 01.10.2019-ന് 18-22 വയസ്സ്. നിർദിഷ്ട ശാരീരികയോഗ്യത വേണം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂൺ 10. www.joinindiancoastguard.gov.in

നാവികസേനയിൽ 172 ചാർജ്മാൻ
നാവികസേന ചാർജ്മാൻ തസ്തികയിലെ 172 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമക്കാർക്കാണ് അവസരം. മെക്കാനിക് വിഭാഗത്തിൽ 103 ഒഴിവും അമ്യൂണിഷൻ ആൻഡ് എക്സ്പ്ലൊസീവ് വിഭാഗത്തിൽ 69 ഒഴിവുമാണുള്ളത്. അവസാനതീയതി: മേയ് 26. വെബ്‌സൈറ്റ്: www.joinindiannavy.gov.in

നബാർഡിൽ 87 മാനേജർ
നബാർഡിൽ മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്ക് അപേക്ഷിക്കാം. മാനേജർ (ഗ്രേഡ് ബി)- 8, അസി. മാനേജർ (ഗ്രേഡ് എ) -79 എന്നിങ്ങനെയാണ് ഒഴിവുകൾ. അവസാനതീയതി: മേയ് 26. www.nabard.org 

കോസ്റ്റ്ഗാർഡിൽ ഓഫീസർ
കോസ്റ്റ്ഗാർഡ് ജനറൽ ഡ്യൂട്ടി ഓഫീസർ, പൈലറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് കമാൻഡന്റ് റാങ്കിലുള്ള ഗസറ്റഡ് ഓഫീസർ തസ്തികകളാണിവ. മാസം 75,000 രൂപയ്ക്കടുത്ത് ശമ്പളം ലഭിക്കും. മുംബൈ, കൊൽക്കത്ത, ചെന്നൈ, നോയ്ഡ എന്നിവിടങ്ങളിൽവെച്ച് പ്രാഥമിക തിരഞ്ഞെടുപ്പ് നടക്കും. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ വിഭാഗത്തിലേക്ക് പുരുഷൻമാർക്കും ജനറൽ ഡ്യൂട്ടി (എസ്.എസ്.എ.) വിഭാഗത്തിലേക്ക് സ്ത്രീകൾക്കുംമാത്രമേ അപേക്ഷിക്കാനാവൂ. കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് വിഭാഗത്തിലേക്കും ലോവിഭാഗത്തിലേക്കും സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. 
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂൺ 4. വെബ്‌സൈറ്റ്: www.joinindiancoastguard.gov.in