OCT 29

 മെഴ്‌സിഡസ് ഡ്രൈവർ ലൂയി ഹാമിൽട്ടൻ ഈ സീസണിലെ ഫോർമുല വൺ കിരീടം ഉറപ്പിച്ചു. അഞ്ചാംതവണയാണ് ഹാമിൽട്ടൺ ലോകചാമ്പ്യനാകുന്നത്.

OCT 28

 ബ്രസീലിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജൈർ ബൊൽസൊനാരോയ്ക്ക് ജയം. 63-കാരനായ ബൊൽസൊനാരോ ജനുവരി ഒന്നിന് ചുമതലയേൽക്കും.
 സംസ്ഥാന സ്കൂൾ കായികമേളയിൽ എറണാകുളത്തിന്‌ കിരീടം. സ്കൂൾ വിഭാഗത്തിൽ കോതമംഗലം സെയ്‌ന്റ് ജോർജ് ചാമ്പ്യനായി.
 യു.എ.ഇ.യുടെ ആദ്യ ഉപഗ്രഹം ‘ഖലീഫ സാറ്റ്’ വിക്ഷേപിച്ചു. ജപ്പാനിലെ ടാനെഗാഷിമ സ്പേസ് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം.

OCT 27

 ഏകദിനക്രിക്കറ്റിൽ തുടരെ മൂന്നുകളിയിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡ് ഇനി വിരാട് കോലിയുടെ പേരിൽ. വെസ്റ്റിൻഡീസിനെതിരേയാണ് നേട്ടം. ഏകദിനക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ പതിനായിരം റൺസ് തികയ്ക്കുന്ന  താരമെന്ന റെക്കോഡും കോലി സ്വന്തമാക്കിയിരുന്നു.
 ശ്രീലങ്കയിൽ അട്ടിമറി നീക്കത്തിലൂടെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ പ്രസിഡന്റ് മൈത്രിപാല സിരിസേന പുറത്താക്കി. പകരം മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെ പ്രധാനമന്ത്രിയായി അധികാരമേറ്റു. എന്നാൽ, നിയമപരമായി രാജ്യത്തിന്റെ പ്രധാനമന്ത്രി വിക്രമസിംഗെയാണെന്ന് സ്പീക്കർ കാരു ജയസൂര്യ പറഞ്ഞു.