ബോർഡർ സെക്യൂരിറ്റി ഫോഴ്സ് 1074 കോൺസ്റ്റബിൾ (ട്രേഡ്സ്‌മാൻ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോബ്ലർ, ടെയ്‌ലർ, കാർപ്പെന്റർ, ഡ്രോട്‌സ്‌മാൻ, പെയിന്റർ, കുക്ക് എന്നീ ട്രേഡുകളിൽ യോഗ്യതനേടിയ പുരുഷന്മാർക്കാണ് അവസരം. അവസാനതീയതി: ഒക്ടോബർ 22. വെബ്‌സൈറ്റ്: www.bsf.nic.in 
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 110 ഓഫീസർ 
ബാങ്ക് ഓഫ് മഹാരാഷ്ട്ര വിവിധ വിഭാഗങ്ങളിലേക്ക് സ്പെഷലിസ്റ്റ് ഓഫീസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 110 ഒഴിവുണ്ട്. അവസാനതീയതി: ഒക്ടോബർ 7. വെബ്‌സൈറ്റ്: www.bankofmaharashtra.in
കൊച്ചിൻ ഷിപ്പ്‌യാർഡിൽ 75 അവസരം
കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഷിപ്പ് ഡ്രാഫ്റ്റ്സ്‌മാൻ ട്രെയിനി ഉൾപ്പെടെ ആറ്‌്‌ തസ്തികകളിലായി 75 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 20-നകം അപേക്ഷിക്കണം.വെബ്‌സൈറ്റ്: www.cochinshipyard.com
എയർപോർട്സ് അതോറിറ്റിയിൽ 200 എൻജിനീയർ 
കേന്ദ്ര പൊതുേമഖലാസ്ഥാപനമായ എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ എക്സിക്യുട്ടീവ് തസ്തികയിൽ GATE 2016 സ്കോറിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സിവിൽ എൻജിനീയറിങ്ങിൽ 50, ഇലക്ട്രിക്കലിൽ 50, ഇലക്ട്രോണിക്സിൽ 100 എന്നിങ്ങനെയാണ് ഒഴിവുകൾ. അവസാന തീയതി: ഒക്ടോബർ 17. വെബ്‌സൈറ്റ്: www.aai.aero
ഐ.എസ്.ആർ.ഒ.യിൽ 80 സയന്റിസ്റ്റ്
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ ശാസ്ത്രജ്ഞനാകാൻ അവസരം. 80 ഒഴിവുണ്ട്. ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാനതീയതി: ഒക്ടോബർ 5. വെബ്‌സൈറ്റ്: www.isro.gov.in

കൂടുതൽ തൊഴിലവസരങ്ങളറിയാൻ തിങ്കളാഴ്ച പുറത്തിറങ്ങിയ പുതിയ ലക്കം(47) മാതൃഭൂമി തൊഴിൽവാർത്ത കാണുക