രാജ്യത്ത് ചരക്ക്-സേവന നികുതി (ജി.എസ്.ടി.) യാഥാർഥ്യമായി. രാഷ്ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേർന്നാണ് ജി.എസ്.ടി. ഉദ്ഘാടനംചെയ്തത്. അഞ്ച്, 12, 18, 28 എന്നീ ശതമാനങ്ങളിലാണ് ജി.എസ്.ടി. നികുതിപരിധി. 
കോൺഫെഡറേഷൻസ് കപ്പ് ഫുട്‌ബോളിൽ ജർമനിക്ക് കിരീടം. ഫൈനലിൽ ചിലിയെയാണ് (1-0) തോൽപ്പിച്ചത്.
സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ കെ.കെ. വേണുഗോപാലിനെ അറ്റോർണി ജനറലായി നിയമിച്ചു. ഈ പദവി വഹിക്കുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം.
‘വാനാക്രൈ’ക്ക് പിന്നാലെ സൈബർലോകത്തിന് ഭീഷണിയായി പുതിയ റാൻസംവേർ ആക്രമണം. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലായി അൻപതിലധികം കംപ്യൂട്ടർ ശൃംഖലകളെ ബാധിച്ച ‘പിയെച്ച’യാണ് പുതിയ ഭീഷണിയായത്.
ഓസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ കിരീടം ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന്.