1. ഇന്ത്യയിലെ ഏറ്റവുംവലിയ അർധസൈനിക വിഭാഗം?
2. ഏറ്റവുംകൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം?
3. ലോകത്തിലെ ഏക ജൂതരാഷ്ട്രം?
4. ഗോൾഡൻ ഗ്ലോബ് അവാർഡ് ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
5. സംസ്ഥാന മനുഷ്യാവകാശകമ്മിഷൻ നിലവിൽ വന്ന വർഷം?
6. ഏഴ് ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്?
7. ബീമർ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്?
8. സർവരാജ്യ സഖ്യം (ലീഗ് ഓഫ് നേഷൻസ്) സ്ഥാപിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച അമേരിക്കൻ പ്രസിഡന്റ്?
9. മേധാപട്കർ സ്ഥാപിച്ച രാഷ്ട്രീയപ്പാർട്ടി?
10. ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം?

ഉത്തരങ്ങൾ:
1. സി.ആർ.പി.എഫ്., 2. ഗുജറാത്ത്, 3. ഇസ്രായേൽ , 4. ചലച്ചിത്രം, 5. 1998, 6. മുംബൈ, 7. ക്രിക്കറ്റ്, 8. വുഡ്രോ വിൽസൺ, 9. പീപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട്, 10. സീബം