: രാജ്യത്തെ മുൻനിര എൻജിനീയറിങ് കോളേജുകളിലേക്കും ഐ.ഐ.ടി.കളിലേക്കും പ്രവേശനത്തിനുള്ള, ഏറ്റവും വെല്ലുവിളി നിറഞ്ഞ ജോയന്റ് എൻട്രൻസ് എക്സാമിനേഷന് (ജെ.ഇ.ഇ -മെയിൻ) ഇനി ഒരുമാസം. പരീക്ഷ അടുത്തെത്തിയതോടെ വിദ്യാർഥികളിൽ ഭയവും ആശങ്കയും സ്വാഭാവികം. അവസാന മിനിറ്റിലെ സമ്മർദവും ഉത്കണ്ഠയും ഒഴിവാക്കിയാലേ ആത്മവിശ്വാസത്തോടെ എഴുതാനും പ്രധാന കടമ്പകടക്കാനുമാവൂ. 

 പ്രഥമപാഠം
പഠനത്തിന് മുൻഗണന നൽകുക. ചെയ്യാനുള്ള കാര്യങ്ങൾ മാറ്റിവെക്കരുത്. പഠിക്കുന്ന സമയത്ത് അതിൽമാത്രം ശ്രദ്ധിക്കുക. മറ്റുള്ള കാര്യങ്ങളോടു നോ പറയാൻ ശീലിക്കുക. മാതാപിതാക്കളുമായി സംശയങ്ങൾ പങ്കുവെക്കുക. സ്വയം സമ്മർദം ചെലുത്താതിരിക്കുക.

 സമയ നിർവഹണം
പ്രവേശന പരീക്ഷകൾക്ക് സമയക്രമം ഏറ്റവും പ്രധാനപ്പെട്ടതാണ്. അത് ഫലപ്രദമായി ഉപയോഗിക്കണം. ഓരോ വിഷയത്തിനും നിശ്ചിത സമയ സ്ലോട്ടുകൾ നൽകാം. അത് കൃത്യമായി പിന്തുടരാം. നിങ്ങൾ ഓരോ സ്ലോട്ടിലും പഠിക്കാനുദ്ദേശിക്കുന്ന വിഷയങ്ങൾ ഏതെന്ന് മനസ്സിലാക്കുക. ഫലപ്രദമായ ടൈംടേബിൾ പിന്തുടരാം
 

ദിനചര്യ 
പരീക്ഷയ്ക്ക് തൊട്ടുമുൻപുള്ള ദിനങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. കൃത്യമായി ആസൂത്രണം ചെയ്ത് ദിനചര്യ പിന്തുടരണം. ഈ സമയത്ത് ഭക്ഷണവും ഉറക്കവും കളഞ്ഞിരിക്കരുത്. 
 

റിവിഷൻ
തലച്ചോറിന് നിശ്ചിത കാലയളവിൽ കുറച്ചു വിവരങ്ങൾ മാത്രമേ ശേഖരിക്കാനാകൂ. പഠിച്ച് കുറച്ചു സമയം കഴിഞ്ഞാൽ മറന്നുപോവാൻ സാധ്യതയുണ്ട്. നിരന്തര റിവിഷനാണ് ഇതിനൊരു പ്രതിവിധി. പുതിയ വിഷയം പഠിക്കും മുമ്പ് പഴയ അധ്യായങ്ങൾ നോക്കുക. അതിരാവിലെ ഉണരുമ്പോഴും രാത്രി ഉറങ്ങുന്നതിനും മുമ്പായി തൊട്ടുമുമ്പ് പഠിച്ചവ മറിച്ചു നോക്കുക.
 

മുൻചോദ്യപേപ്പറും മോക് ടെസ്റ്റും
പരീക്ഷയുടെ പാറ്റേൺ കൃത്യമായി മനസ്സിലാക്കുക. മുൻവർഷത്തെ ചോദ്യപേപ്പറുകൾ ചെയ്ത് ശീലിക്കുക. ഇതിലൂടെ ആവർത്തിക്കുന്ന ചോദ്യങ്ങൾ മനസ്സിലാക്കാനും ചോദ്യങ്ങളുടെ സ്വഭാവം മനസ്സിലാക്കാനും സാധിക്കും. മത്സരത്തിൽ മുന്നിലെത്താൻ ഏറെ പ്രധാനപ്പെട്ടതാണ് ഇത്.
 

സ്വയം പരീക്ഷിക്കാം
അടിസ്ഥാനകാര്യങ്ങളിൽ വ്യക്തതയുണ്ടാക്കിയെടുക്കണം. ഇതിന് തിയറിയും പ്രായോഗിക പ്രശ്നങ്ങളും നന്നായി പഠിക്കണം. ധാരാളം മോക് ടെസ്റ്റുകൾ ചെയ്യാം. ദൗർബല്യം കണ്ടെത്തി അതനുസരിച്ച് കൂടുതൽ പ്രയത്നിക്കാനും നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഉത്തരം കണ്ടെത്താനും ഇത് സഹായിക്കും.
 

സിലബസ്
സിലബസിലെ ഒരു ഭാഗവും ഒഴിവാക്കരുത്. എല്ലാ വിഷയങ്ങളിലും അതിന്റെ അടിത്തറ പാകുന്ന ചില ഭാഗങ്ങളുണ്ട്. അവയ്ക്ക് പ്രത്യേക ശ്രദ്ധ നൽകണം. എൻ.സി.ഇ.ആർ.ടി. 11, 12 ക്ലാസുകളിലെ പുസ്തകങ്ങൾ മനസ്സിരുത്തി വായിക്കുന്നതും അതിലെ പഠനപ്രവൃത്തികൾ ചെയ്യുന്നതും ഗുണം ചെയ്യും. 
 

ചെറിയ ഇടവേള, ശരിയായ ഭക്ഷണം 
40 മിനിറ്റ് പഠനത്തിന് ശേഷവും അഞ്ച്‌ മിനിറ്റ് ഇടവേളയെടുക്കുക. ഇത് പഠനം കൂടുതൽ ഫലപ്രദമാക്കും. നിശ്ചിത സമയത്ത് കൃത്യമായി എട്ട് മണിക്കൂർ ഉറങ്ങുക. തലച്ചോറിന്റെ പ്രവർത്തനം സുഗമമാകാൻ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക.


പ്രധാനപ്പെട്ട ഭാഗങ്ങൾ 
ഫിസിക്‌സ്‌
യൂണിറ്റ് ആൻഡ്‌ മെഷർമെന്റ് മോഷൻ ഇൻ എ പ്ലെയിൻ സിസ്റ്റം ഓഫ് പാർട്ടിക്ക്‌ൾ ആൻഡ്‌ റോട്ടേഷണൽ മോഷൻ മെക്കാനിക്കൽ പ്രോപ്പർട്ടി ഓഫ് സോളിഡ്സ്തെർമൽ പ്രോപ്പർട്ടീസ് ഓഫ് മാറ്റർ തെർമോഡൈനാമിക്സ് ഓസിലേഷൻ‍സ് ഇലക്ട്രിക് പൊട്ടൻഷ്യൽ ആൻഡ്‌ കാപാസിറ്റൻസ് കറന്റ് ഇലട്രിസിറ്റി ഇലക്ട്രോ മാഗനെറ്റിക് ഇൻഡക്‌ഷൻ റേ ഒപ്റ്റിക്സ് വേവ് ഒപ്റ്റിക്സ് ഡ്യൂവൽ നേച്ചർ ഓഫ് റേഡിയേഷൻ ആൻഡ്‌ മാറ്റർ സെമികണ്ടക്ടർ ഒപ്റ്റിക്സ് ആൻഡ്‌ മോഡേൺ ഫിസിക്സ്.
കെമിസ്ട്രി 
ആറ്റോമിക് ഘടനകെമിക്കൽ ബോണ്ടിങ് ആൻഡ്‌ മോളിക്ക്യുലാർ സ്ട്രക്‌ചർ തെർമോഡൈനാമിക്സ് ഇലക്ട്രോ കെമിസ്ട്രി, ഇക്വിലിബ്രിയം ബയോമോളിക്യൂൾ സൊല്യൂഷൻ ആൻഡ്‌ പ്രോപ്പർട്ടീസ് പോളിമർ ആൻഡ്‌ കെമിസ്ട്രി ഇൻ ഏവ്‍രിഡേ ലൈഫ്കോ  ഓർഡിനേഷൻ കോമ്പൗണ്ട് 
പി-ബ്ലോക്ക് എലമെൻറ് ആൽക്കഹോൾ ഫിനോൾ, ഈഥർ കെമിസ്ട്രിയിലെ അടിസ്ഥാനപരമായ ആശയങ്ങൾ സോളിഡ് സ്റ്റേറ്റ് ഹൈഡ്രോകാർബൺ ഹാലോക്കലൈൻ ഹാലോഅറീൻ കെമിക്കൽ കൈനറ്റിക്സ് ന്യൂക്ലിയർ കെമിസ്ട്രി ഓർഗാനിക് കോമ്പൗണ്ട്.
കണക്ക് 
ഡിറ്റർമിനൻസ് സീക്വൻസസ്‌ പെർമ്യൂട്ടേഷൻ ആൻഡ്‌ കോമ്പിനേഷൻ കണ്ടിന്യുവിറ്റി ആൻഡ്‌ ഡിഫറൻഷ്യബിലിറ്റി  ജ്യോമെട്രി, ആപ്ളിക്കേഷൻ ഓഫ് ഡെറിവേറ്റീവ്സ് മട്രിക്സ് ആൻഡ്‌ ഡിറ്റർമിനൻസ് കോഡിനേറ്റസ് ആൻഡ്‌ സ്ട്രെയിറ്റ് ലൈൻസ് പെയർ ഓഫ് സ്ട്രെയിറ്റ് ലൈൻസ് സീക്വൻസസ്‌ ആൻഡ്‌ സീരിസ്കോണിക് സെക്ഷൻ വെക്ടറേഴ്സ് പ്രോബബിലിറ്റി സ്റ്റാറ്റിസ്റ്റിക്‌സ്‌ കോംപ്ളക്സ് നമ്പറേഴ്സ് ഡിഫറൻഷ്യൽ ട്രിഗ്‌ണോമെട്രിക് റേഷ്യൂ ആൻഡ്‌ ഐഡൻ‌റ്റിറ്റിസ് ഹൈറ്റ് ആൻഡ്‌ ഡിസ്റ്റൻസ്  പ്രൊപ്പർട്ടീസ് ഓഫ് ട്രയാങ്കിൾ ഇൻവേഴ്സ് ട്രിഗ്‌ണോമെട്രി ആൻഡ്‌ ഇൻറഗ്രേഷൻ.

ഒഴിവുകൾ

കേന്ദ്രസേനകളിലും ഡൽഹി പോലീസിലും SI, ASI

കേന്ദ്ര പോലീസ് സേനകളിലും ഡൽഹി പോലീസിലും സബ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഡൽഹി പോലീസ്, സി.ആർ.പി.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി., എസ്.എസ്.ബി., സി.ഐ.എസ്.എഫ്. എന്നിവയിലാണ് എസ്.ഐ. ഒഴിവുള്ളത്. സി.ഐ.എസ്.എഫിൽ എ.എസ്.ഐ. ഒഴിവുകളുമുണ്ട്. സ്ത്രീകൾക്കും അവസരമുണ്ട്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. ഡൽഹി പോലീസിലേക്ക് അപേക്ഷിക്കുന്നവർക്ക് ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. 2018 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് യോഗ്യത നിശ്ചയിക്കുക. നിർദിഷ്ട ശാരീരിക യോഗ്യതയുണ്ടാവണം. പ്രായം: 2018 ഓഗസ്റ്റ് ഒന്നിന് 20-25 വയസ്സ്‌. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 2. വെബ്‌സൈറ്റ്: www.ssconline.nic.in
 രാഷ്ട്രീയ കെമിക്കൽസിൽ 
154 അപ്രന്റിസ് 
മിനിരത്ന കമ്പനിയായ മുംബൈയിലെ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സിൽ (ആർ.സി.എഫ്.) അപ്രന്റിസുകളാവാൻ അവസരം. 154 ഒഴിവുണ്ട്. പ്ലസ്ടു/പന്ത്രണ്ടാം ക്ലാസ്/ബിരുദം/ഡിപ്ലോമ യോഗ്യതയുള്ളവർക്കാണ് അവസരം.
വെൽഡർ, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യൻ, മെയിന്റനൻസ് മെക്കാനിക് (കെമിക്കൽ പ്ലാന്റ്), ബോയ്‌ലർ അറ്റന്റൻഡ്, അറ്റന്റൻഡ് ഓപ്പറേറ്റർ കെമിക്കൽ, ഇൻസ്ട്രുമെന്റ് മെക്കാനിക് (കെമിക്കൽ പ്ലാന്റ്), ലബോറട്ടറി അറ്റൻഡൻറ് (കെമിക്കൽ പ്ലാന്റ്), മെഡിക്കൽ ലബോറട്ടറി ടെക്. (പത്തോളജി), മെഡിക്കൽ ലബോറട്ടറി ടെക്. (റേഡിയോളജി), ലൈബ്രറി അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്) എന്നീ ട്രേഡുകളിലാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 8. വെബ്‌സൈറ്റ്: www.rcfltd.com
 പുണെ കന്റോൺമെന്റിൽ 77 ഒഴിവ് 
പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള പുണെ കന്റോൺമെന്റ് ബോർഡിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മെഡിക്കൽ ഓഫീസർ, ജൂനിയർ എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ), ഇംഗ്ലീഷ് മീഡിയം സ്കൂൾ ടീച്ചർ (ഇംഗ്ലീഷ്, സോഷ്യൽ സ്റ്റഡീസ്, ഹിന്ദി, ഫിസിക്കൽ എജുക്കേഷൻ), ഹെൽത്ത് ഇൻസ്പെക്ടർ, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ, ജൂനിയർ ക്ലാർക്ക്, ഡ്രൈവർ, ഹിന്ദി ടൈപ്പിസ്റ്റ്, ഹെൽത്ത് അസിസ്റ്റന്റ് എന്നീ തസ്തികകളിലായി 77 ഒഴിവുകളുണ്ട്. ഓൺലൈനായി ഏപ്രിൽ 7-നകം അപേക്ഷിക്കണം. വെബ്‌സൈറ്റ്: www.punecantonmentboard.org
 എൻ.സി.ഇ.ആർ.ടിയിൽ അവസരം
നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഡിറ്റർ, അസിസ്റ്റന്റ് എഡിറ്റർ, ആർട്ടിസ്റ്റ്, മാർക്കറ്റിങ് എക്സിക്യുട്ടീവ്, സീനിയർ പ്രൂഫ് റീഡർ, സ്റ്റോർ കീപ്പർ എന്നീ തസ്തികകളിലാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 1. വെബ്‌സൈറ്റ്: www.ncert.nic.in
 വ്യോമസേനയിൽ ഒഴിവുകൾ
ന്യൂഡൽഹിയിലുള്ള എയർഫോഴ്സ് സെൻട്രൽ അക്കൗണ്ട്സ് ഓഫീസിലേക്ക് എൽ.ഡി.സി., എം.ടി.എസ്., ഹൗസ് കീപ്പിങ് തസ്തികകളിലായി 16 ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 1.

ഡേറ്റാ സയൻസ് 
ഡോ. ടി.പി. സേതുമാധവൻ

: ഏറെ തൊഴിൽ സാധ്യതനൽകുന്ന ഡേറ്റാ സയൻസിനെ ഭാവിയിലെ വിഷയമായാണ് അറിയുന്നത്. മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഡേറ്റ മാനേജ്‌മെന്റ്, മെഷീൻ ലേണിങ്, ബിഗ് ഡേറ്റ അനലിറ്റിക്സ് മുതലായവ ഇതിൽ ഉൾപ്പെടുന്നു. 
ഡേറ്റ മാനേജ്‌മെന്റിൽ റെഗുലർ, ഓൺലൈൻ കോഴ്‌സുകളുണ്ട്. ബിരുദാനന്തരതലത്തിലാണ് കോഴ്‌സുകളേറെയും. ഡേറ്റ മാനേജ്‌മെന്റിൽ ഉന്നത ബിരുദം പൂർത്തിയാക്കിയവർക്ക് ഡേറ്റ സയന്റിസ്റ്റായി പ്രവർത്തിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഐ.ടി. പാർക്കുകൾ, ഡേറ്റ സയൻസ് ഇൻഡസ്ട്രി തുടങ്ങി വിവിധ മേഖലകളിൽ ഇവർക്ക് അവസരങ്ങളുണ്ട്.  
ബി.ടെക്, ബി.സി.എ, ബി.എസ്‌സി, എം.എസ്‌സി. പൂർത്തിയാക്കിയവർക്കും ഡേറ്റ മാനേജ്‌മെന്റിൽ ഉന്നത ബിരുദം നേടാൻ അവസരമുണ്ട്. കൊമേഴ്‌സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഐ.ടി, കംപ്യൂട്ടർ സയൻസ് ബിരുദധാരികൾക്കും അപേക്ഷിക്കാം. 
ബിരുദതലത്തിൽ 50 ശതമാനം മാർക്ക് നേടിയിരിക്കണം.

സ്റ്റാറ്റിസ്റ്റിക്കൽ ടെക്‌നിക്ക് ഇൻ ഡേറ്റ സയൻസ്, എക്സ്‌പ്ലൊറേറ്ററി ഡേറ്റ അനാലിസിസ്, ഡേറ്റ വിഷ്വലൈസേഷൻ, ബിഗ് ഡേറ്റ ടെക്‌നോളജി, ബിസിനസ്സ് കമ്യൂണിക്കേഷൻ, മെഷീൻ ലേണിങ്, എച്ച്.ആർ.അനലിറ്റിക്സ്, ബാങ്കിങ് അനലിറ്റിക്സ്, വെബ് അനലിറ്റിക്സ്, ഗൂഗിൾ അനലിറ്റിക്സ് എന്നിവ കോഴ്‌സിൽ ഉൾപ്പെടുന്നു.  മാസ്റ്റർ ഓഫ് കംപ്യൂട്ടർ സയൻസ് ഇൻ ഡേറ്റ സയൻസ് പ്രോഗ്രാം, അമേരിക്കയിലെ ഇല്ലിനോയിസ് സർവകലാശാലയിലുണ്ട്. ഡ്യൂക്ക്, ജോൺഹോപ്കിൻസ്, മിഷിഗൺ, കാലിഫോർണിയ സർവകലാശാലകളിലും മികച്ച ഡേറ്റ സയൻസ് പ്രോഗ്രാമുകളുണ്ട്. മെഷീൻ ലേണിങ്, ബിഗ് ഡേറ്റ, ഡീപ് ലേണിങ്, എച്ച്.ആർ. പ്രോഗ്രാമിങ് എന്നിവയിലും നല്ല കോഴ്‌സുകൾ അമേരിക്കൻ, കനേഡിയൻ സർവകലാശാലകളിലുണ്ട്. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷൻ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിലും നല്ല കോഴ്‌സുകളുണ്ട്. ബിരുദധാരികൾക്കും ജോലി ചെയ്യുന്നവർക്കും ചേരാവുന്ന കോഴ്‌സുകളുമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് www.coursera.org, www.edx.org, www.manipal.edu, www.datajobs.com, www.datascience.com തുടങ്ങിയ സൈറ്റുകൾ സന്ദർശിക്കാം.

GK DIARY

Feb 27

മലയാളം സർവകലാശാല വൈസ് ചാൻസലറായി ഡോ. അനിൽ വള്ളത്തോളിനെ ഗവർണർ നിയമിച്ചു.

Feb 28

കോഴിക്കോട്ട് നടന്ന ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗത്തിൽ കേരളത്തിന് കിരീടം. വനിതകളുടെ വിഭാഗത്തിൽ കേരളത്തെ തോൽപ്പിച്ച് റെയിൽവേസിനാണ് കിരീടം.
മികച്ച കായികതാരങ്ങൾക്കുള്ള ലോറസ് അവാർഡിൽ ടെന്നീസ് താരം റോജർ ഫെഡറർക്ക് ഇരട്ടനേട്ടം. പുരുഷവിഭാഗത്തിൽ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം, കായികരംഗത്തെ തിരിച്ചുവരവിനുള്ള പുരസ്കാരം എന്നിവ ഫെഡറർ നേടി. സെറീന വില്യംസാണ് മികച്ച വനിതാ താരം

 

March 1

അഫ്ഗാനിസ്താനിലെ ഇന്ത്യൻ സ്ഥാനപതിയായി വിനയ് കുമാറിനെ നിയമിച്ചു.

March 3

ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 59 സീറ്റിൽ 43-ഉം നേടി ബി.ജെ.പി. സഖ്യം ഭരണത്തിലേക്ക്. 25 വർഷം തുടർച്ചയായി ത്രിപുര ഭരിച്ചുകൊണ്ടിരുന്ന സി.പി.എം. 16 സീറ്റിൽ ഒതുങ്ങി. ആരും കേവലഭൂരിപക്ഷം നേടാത്ത മേഘാലയ തിരഞ്ഞെടുപ്പിൽ 21 സീറ്റ് നേടി കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയായി. നാഗാലാൻഡ് തിരഞ്ഞെടുപ്പിൽ 27 സീറ്റ് നേടി നാഗാ പീപ്പിൾസ് ഫ്രണ്ട് വലിയ ഒറ്റക്കക്ഷിയായി. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി-ബി.ജെ.പി. സഖ്യത്തിനും കൂടി 29 സീറ്റ് ലഭിച്ചു. മേഘാലയയിലും നാഗാലാൻഡിലും ബി.ജെ.പി.ക്ക് പങ്കാളിത്തമുള്ള സർക്കാർ അധികാരമേൽക്കും. മേഘാലയയിൽ കോൺറാഡ് സാങ്മ മുഖ്യമന്ത്രിയാകും.
സംസ്ഥാന കോളേജ് ഗെയിംസിൽ കോതമംഗലം എം.എ. കോളേജിന് ഓവറോൾ കിരീടം.

 

March 4

'ദ ഷെയ്പ് ഓഫ് വാട്ടറി'ലൂടെ മെക്സിക്കൻ സംവിധായകൻ ഗില്ലെർമോ ഡെൽ ടൊറോ മികച്ച സംവിധായനുള്ള ഓസ്കർ പുരസ്കാരം നേടി. ഗാരി ഓൾഡ്മാനാണ് മികച്ച നടൻ. ഫ്രാൻസസ് മക്‌ഡൊർമൻഡ് ആണ് മികച്ച നടി. ദ ഷെയ്പ് ഓഫ് വാട്ടർ തന്നെയാണ് മികച്ച ചിത്രം.