ഒരു സമൂഹം ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന വ്യവസ്ഥാപിതമായ ചില സംവിധാനങ്ങളുടെയും ഉപാധികളുടെയും ആകെത്തുകയാണ് ഭാഷ. സമൂഹം കാലാകാലങ്ങളായി പുലർത്തിപ്പോരുന്ന ചില പൊതുബോധങ്ങളും ധാരണകളും ഭാഷയിൽ അന്തർലീനമായിരിക്കും.
‘എല്ലാവരും അവനവന്റെ കർത്തവ്യം ശരിയായി നിർവഹിക്കേണ്ടതുണ്ട്; എന്ന വാക്യത്തിൽ സ്ത്രീസമൂഹത്തെ പാടേ അവഗണിച്ചതായി കാണാം. അവളവളുടെ എന്ന പദം ഉണ്ടെങ്കിലും ദൈനംദിന ആശയവിനിമയത്തിൽ അതത്ര വ്യാപകമായി പ്രയോഗിക്കാറില്ല. ഇരുവിഭാഗത്തെയും ഇതരവിഭാഗത്തെയും ചേർത്ത് അവരവരുടെ എന്ന പദം ഉപയോഗിക്കുക വഴി ഭാഷയിൽ എല്ലാവർക്കും പ്രാതിനിധ്യം ലഭിക്കുന്നു.  ലിംഗപരമായ മുൻവിധിയോടെ ഉപയോഗിക്കുന്ന ഒട്ടേറെ വാക്കുകൾ ഇംഗ്ലീഷ് ഭാഷയിലുണ്ട്. Salesman, businessman, chairman, clergyman, fireman, policeman, weatherman, headmaster, watchman തുടങ്ങിയ പദങ്ങൾ ഇത്തരം ജോലികൾ ചെയ്യാൻ കൂടുതൽ അനുയോജ്യർ പുരുഷന്മാർ ആണെന്ന ധ്വനി നൽകുന്നു. ഇവയ്ക്ക് പകരം salesperson/sales assistant/sales executive, businessperson, chairperson, minister, fire fighter, police officer, meteorologist, headteacher, security guard തുടങ്ങിയ ലിംഗപരമായ മുൻവിധി സൂചിപ്പിക്കാത്ത പദങ്ങൾ ഉപയോഗിക്കുന്നത് ഉചിതമാവും. 
ഉദ്യോഗത്തെ സൂചിപ്പിക്കുന്ന ചില വാക്കുകൾ ഏത് ലിംഗത്തിൽപ്പെട്ടവർക്കുംപൊതുവേ ഉപയോഗിക്കാവുന്നവയാണ്. Editor, auditor, proofreader, receptionist, teacher, professor, accountant എന്നിവ അവയിൽ ചിലതാണ്. ‘Actress’ എന്ന വാക്ക് എന്തിനാണ്? The Guardian and Observer Style Guide അനുസരിച്ച് actor എന്ന പദം ലിംഗഭേദമില്ലാതെ എല്ലാ കൂട്ടർക്കും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. എന്നാൽ, ‘Oscar award for the best actress തുടങ്ങിയ തരത്തിലുള്ള പ്രയോഗങ്ങളിൽ actress’ ഉപയോഗിക്കേണ്ടതുണ്ട്. 
Herself/himselfതുടങ്ങിയ പദങ്ങൾക്ക് പകരം ലിംഗ നിഷ്പക്ഷത പുലർത്തുന്ന ഏകവചന പദമാണ് themself.
ഇതിന്റെ ബഹുവചനരൂപം  themselves. ആരെങ്കിലും she/he എന്നിങ്ങനെ പരാമർശിക്കപ്പെടാൻ താത്‌പര്യപ്പെടുന്നില്ല എങ്കിൽ they എന്ന ലിംഗ നിഷ്പക്ഷ ഏകവചന സർവനാമം (gender neutral singular pronoun) ഉപയോഗിക്കുന്നു. ‘They’ (അവർ) എന്ന ബഹുവചന സർവനാമ രൂപത്തോടൊപ്പം they എന്ന ഏകവചന സർവനാമവും Merriam Webster, Oxford തുടങ്ങിയ നിഘണ്ടുക്കളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Eg: If anyone arrives late, they'll have to wait outside.
ഭാഷയിലെ ലിംഗപരമായ 
വിവേചനം ഒഴിവാക്കാൻ
 ഒരു വ്യക്തിയെ സൂചിപ്പിക്കേണ്ടി വരുന്ന സാഹചര്യത്തിൽ man എന്നതിന് പകരം person ഉപയോഗിക്കുക. Eg: chairperson, sportsperson etc.
ലിംഗരഹിത ശീർഷകങ്ങൾ (genderless titles) ഉപയോഗിക്കുക. Eg: homemaker instead of housewife, flight attendant (air hostess) etc.
ലിംഗസൂചകങ്ങൾ (gender markers) ഒഴിവാക്കുക. E.g: nurse instead of male nurse, pilot (female pilot) etc.