തെല്ലൊന്നു ശ്രദ്ധിച്ചാൽ ആശയക്കുഴപ്പം ഒഴിവാക്കാൻ സാധിക്കുന്ന ഒട്ടേറെ  പദങ്ങൾ ഇംഗ്ലീഷിലുണ്ട്. അവയിൽ ചിലതാണ് താഴെ ചേർക്കുന്നത്.
Farther/further 
far എന്ന വിശേഷണപദത്തിന്റെ comparative degree രൂപമാണ് farther. കൂടുതൽ ദൂരെയുള്ള എന്നതാണ് ഈ പദത്തിന്റെ അർഥം. എന്നാൽ,  further എന്നപദത്തിന് അതുകൂടാതെ, കൂടുതലായി, വീണ്ടും കൂടുതൽ തുടങ്ങിയ അർഥങ്ങളാണുള്ളത്. 
E.g.: The farmers decided to walk farther than they had decided.
The minister declined to give further information about the strike.
Amount/number
എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കാത്ത കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ amount ഉപയോഗിക്കുന്നു. Number എന്ന പദം എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കുന്ന കാര്യങ്ങളെ ബന്ധപ്പെടുത്തി ഉപയോഗിക്കുന്നു. 
E.g.: Whenever India play in Australia, they waste a number of opportunities. 
Their presence will cause a large amount of trouble. 
Any/either
മൂന്നോ അതിലധികമോ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ any ഉപയോഗിക്കുന്നു. either എന്ന പദം രണ്ടുകാര്യങ്ങളെക്കുറിച്ചുമാത്രം സംസാരിക്കുമ്പോൾ ഉപയോഗിക്കുന്നു. 
E.g.: Any of the seven teachers will be asked to accompany the students to Bengaluru. 
Either Suja or Mini will lead the team.  
Balance/rest
രണ്ടുവാക്കുകളുടെയും അർഥം ബാക്കി എന്നാണെങ്കിലും സാമ്പത്തികകാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ balance എന്ന വാക്കും സാമ്പത്തികേതരകാര്യങ്ങളെക്കുറിച്ച് പറയേണ്ടപ്പോൾ rest എന്ന വാക്കും ഉപയോഗിക്കുന്നു.  
E.g.: Don’t forget to get your balance from the conductor before leaving the bus. 
It is already 11 PM. You can do the rest of the work tomorrow. 
Each other/one another
രണ്ടുപേരെക്കുറിച്ച് സംസാരിക്കുമ്പോൾ each other എന്ന വാക്കും രണ്ടിൽക്കൂടുതൽ പേരെക്കുറിച്ച് സംസാരിക്കുമ്പോൾ one another എന്ന വാക്കും ഉപയോഗിക്കുന്നു. 
E.g.: Do you both stay in the hostel? You can help each other.
When you work in a team, you should be united and help one another. 
Healthful/healthy
ആരോഗ്യത്തിന് അനുയോജ്യമായ അല്ലെങ്കിൽ ഗുണകരമായ എന്നതാണ് healthful എന്ന വാക്കിന്റെ അർഥം. എന്നാൽ, healthy എന്ന വാക്കുകൊണ്ട് അർഥമാക്കുന്നത് ആരോഗ്യമുള്ള/ഓജസ്സുള്ള എന്നൊക്കെയാണ്. 
E.g.: It is a healthful diet. 
Those children are really healthy. 
Fewer/less
എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കുന്നവയോടുചേർത്താണ് സാധാരണ fewer ഉപയോഗിച്ച് വരുന്നത്. എന്നാൽ less ആകട്ടെ, അളന്നുനിശ്ചയിക്കാൻ സാധിക്കുന്നവയോടുചേർത്ത് ഉപയോഗിക്കുന്നു.  
E.g.: Niji had to face fewer problems in the new company. 
Zahra could perform well with less effort when she was assigned a different responsibility. 
Quite/rather
very എന്നതിനെക്കാൾ കുറവും a little എന്നതിനെക്കാൾ കൂടുതലും എന്ന അർഥത്തിലാണ് quite ഉപയോഗിക്കുന്നത്. ഈ വാക്ക് മിക്കപ്പോഴും ഗുണാത്മകമായ (പോസിറ്റീവ്) വാക്കുകളോടും ആശയങ്ങളോടുമൊപ്പം ഉപയോഗിക്കുന്നു. എന്നാൽ, rather എന്ന വാക്ക് സാധാരണ ഉപയോഗിച്ച് വരുന്നത് നിഷേധാത്മക (നെഗറ്റീവ്) ആശയങ്ങളോടും വാക്കുകളോടും ഒപ്പമാണ്. ഇത് പോസിറ്റീവ് വാക്കുകളോടൊപ്പം ഉപയോഗിക്കുമ്പോൾ അസാധാരണമായി/ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് എന്നൊക്കെ അർഥം വരുന്നു.   
E.g.: Neeraja’s sister is quite a rich lady. 
Deepu is quite intelligent but rather lazy. 
Prema didn’t like the novel, but I found it rather interesting. 
വാക്കുകളുടെ തിരഞ്ഞെടുപ്പും പ്രയോഗവും കൂടുതൽ സൂക്ഷ്മതയോടെയും കൃത്യതയോടെയും നിർവഹിക്കുമ്പോൾ ആശയവിനിമയം കൂടുതൽ വ്യക്തതയുള്ളതാവുന്നു.