ഖിലാഫത്ത്‌ പ്രസ്ഥാനം
 ഒന്നാം ലോകയുദ്ധത്തിനുശേഷം തുർക്കിയിലെ ഭരണാധികാരിയും ലോകമുസ്‌ലിങ്ങളുടെ ആത്മീയനേതാവുമായിരുന്ന ഖലീഫയുടെ അധികാരങ്ങൾ പരിമിതപ്പെടുത്താനുള്ള ബ്രിട്ടന്റെ ശ്രമങ്ങൾക്കെതിരേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നുവന്നതാണ്‌ ഖിലാഫത്ത്‌ പ്രസ്ഥാനം.

 1929 ലാഹോർ സമ്മേളനത്തിന്റെ പ്രസക്തി എന്താണ്‌? തീരുമാനങ്ങൾ എന്തെല്ലാം? ആഴത്തിലുള്ള വായന നടത്തണം.
എന്തുകൊണ്ടായിരിക്കാം ഗാന്ധിജി ഉപ്പിനെ ഒരു സമരായുധമാക്കി മാറ്റിയത്‌?
 ബ്രിട്ടീഷ്‌ സർക്കാരിന്റെ നികുതിവരുമാനത്തിന്റെ അഞ്ചിൽ രണ്ടുഭാഗവും ഉപ്പിനുമേൽ ചുമത്തുന്ന നികുതിയായിരുന്നു.
 ദരിദ്രർക്ക്‌ ഈ നികുതി വലിയ ഭാരമായിരുന്നു.
 തദ്ദേശീയരായ ചെറുകിട ഉത്‌പാദകർക്കുമേൽ ഉപ്പ്‌ ഉണ്ടാക്കുന്നതിന്‌ നിരോധനം ഏർപ്പെടുത്തി.
 ഉപ്പിന്റെ വില മൂന്നുമടങ്ങ്‌ വർധിച്ചു.
 സാധാരണക്കാരെ ഉണർത്താൻ ഉതകുന്ന ഒരു മുദ്രാവാക്യമായിരുന്നു ഇത്‌.
 ഉപ്പുസത്യാഗ്രഹത്തിനുശേഷം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ അവിസ്മരണീയമായ ഒരു നാഴികക്കല്ലാണ്‌ ക്വിറ്റ്‌ ഇന്ത്യാസമരം-സിവിൽ നിയമലംഘനസമരം പോലെത്തന്നെ ജനകീയമായ മറ്റൊരു സമരമായിരുന്നു ക്വിറ്റ്‌ ഇന്ത്യ സമരം- എന്തെല്ലാമായിരുന്നു കാരണങ്ങൾ
 ഇന്ത്യയിൽ ഭരണഘടനാ, പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ ബ്രിട്ടൻ കാണിച്ച വൈമനസ്യം.
 വിലക്കയറ്റവും ക്ഷാമവുംമൂലമുള്ള ജനങ്ങളുടെ അതൃപ്തി
 രണ്ടാം ലോകയുദ്ധത്തിൽ ബ്രിട്ടൻ പരാജയപ്പെടുമെന്ന തോന്നൽ.
ഇന്ത്യൻ സ്വാതന്ത്ര്യചരിത്രത്തിലെ ഏറെ ശ്രദ്ധേയമായ ഒരു വ്യക്തിത്വമാണ്‌ സുഭാഷ്‌ ചന്ദ്രബോസ്‌, ഗാന്ധിയൻ സമരമുറകൾ പൊതുവെ ജനകീയമായിരുന്നെങ്കിലും, പല ഘട്ടങ്ങളിലും, അവയോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്ന ഒരു വ്യക്തിയാണ്‌ അദ്ദേഹം. ഫോർവേഡ്‌ബ്ലോക്ക്‌, ഇന്ത്യൻ നാഷണൽ ആർമി എന്നിവയിലൂടെ പോരാട്ടം നടത്തിയ സുഭാഷ്‌ ചന്ദ്രബോസ്‌, ഇംഫാലിൽ ഇന്ത്യൻ ദേശീയപതാക ഉയർത്തുകവരെ ചെയ്തു.
ഗാന്ധിയൻമാർഗങ്ങളിലൂടെയും അപൂർവം ചില വേറിട്ടവഴിയിലൂടെയും നടത്തിയ പോരാട്ടത്തിന്റെ ഫലമായി, ബ്രിട്ടീഷുകാർ ഇന്ത്യവിടാൻ തീരുമാനിച്ചു.
 സ്വാതന്ത്ര്യാനന്തര ഇന്ത്യ
സ്വതന്ത്ര ഇന്ത്യ അഭിമുഖീകരിച്ച പ്രശ്നങ്ങളിൽ ഏറെ പ്രധാനമാണ്‌ നാട്ടുരാജ്യങ്ങളുടെ സംയോജനം. സമസ്തമേഖലകളിലും തകർന്നടിഞ്ഞ ഇന്ത്യയെ ഒരു ആധുനികരാഷ്ട്രമാക്കി മാറ്റുക എന്ന സുപ്രധാനമായ ഉത്തരവാദിത്വമാണ്‌ സ്വതന്ത്ര ഇന്ത്യ അഭിമുഖീകരിച്ചത്‌. ഈ ശ്രമകരമായ ദൗത്യം നിർവഹിച്ചത്‌ സർദാർ വല്ലഭ്‌ഭായ്‌ പട്ടേലായിരുന്നു. സ്റ്റേറ്റ്‌സ്‌ ഡിപ്പാർട്ടുമെന്റിന്റെ സെക്രട്ടറിയായി മലയാളിയായ വി.പി. മേനോൻ ആയിരുന്നു എന്നത്‌ നമുക്ക്‌ അഭിമാനിക്കാം. അവർ ചേർന്ന്‌ തയ്യാറാക്കിയ ലയനക്കരാർ ഏറ്റവും പ്രാധാന്യമർഹിക്കുന്നു..
 സ്വാതന്ത്ര്യ സമരാനന്തര ഇന്ത്യ ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. നിരവധി ഗവേഷണസ്ഥാപനങ്ങൾ നിലവിൽവന്നു.
 ശാസ്ത്ര-വ്യാവസായിക ഗവേഷണസമിതി 
 ഇന്ത്യ കാർഷികഗവേഷണസമിതി
 ഇന്ത്യൻ മെഡിക്കൽ ഗവേഷണസമിതി എന്നിവ ഏറെ ശ്രദ്ധേയമാണ്.
രാഷ്ട്രപുരോഗതിയിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് വിവിധ ഘട്ടങ്ങളിലായി നിയമിക്കപ്പെട്ട ചില കമ്മിഷനുകളുടെ പേരുകൾ ചുവടെ ചേർക്കുന്നു.
ഡോ. രാധാകൃഷ്ണൻകമ്മിഷൻ 1948 -  സർവകലാശാല വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പഠനം
ഡോ. ലക്ഷ്മണസ്വാമി മുതലിയാർകമ്മിഷൻ 1952 - 
സെക്കൻഡറി വിദ്യാഭ്യാസമേഖലയെക്കുറിച്ചുള്ള പഠനം
ഡോ. വി.എസ്. കോത്താരികമ്മിഷൻ 1964  -വിദ്യാഭ്യാസത്തിന്റെ ദേശീയമാതൃകയെക്കുറിച്ചുള്ള പഠനം

(ജവാഹർലാൽ നെഹ്രുവിന്റെ 1947-ലെ പ്രസംഗത്തിൽനിന്നും)
ലോകത്തെ എല്ലാ ജനവിഭാഗത്തിെന്റയും സൗഖ്യവും, സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന വലിയ ദൗത്യം ഏറ്റെടുത്തുകൊണ്ട്, എല്ലാവരുമായും സൗഹൃദപരമായ സഹകരണമാണ് നമ്മുടെ ലക്ഷ്യം, ആരുമായും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിന് ഞങ്ങൾ തയ്യാറല്ലെന്നാണ് ലോകരാജ്യങ്ങളോടുണർത്തിക്കാനുള്ളത്.
ചേരിചേരാനയവും, പഞ്ചശീലതത്ത്വങ്ങളിലധിഷ്ഠിതമായ വിദേശനയമാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യ പിന്തുടരുന്നത്.

 

ഋതുഭേദങ്ങളും സമയവും
ഭൂമിയുടെ രണ്ട് അർധഗോളങ്ങളിലുള്ള പ്രദേശങ്ങളുടെ സൗരോർജലഭ്യതയിലുള്ള ഏറ്റക്കുറച്ചിലാണ് ഋതുക്കൾക്ക് അടിസ്ഥാനം. ഭൂമിയുടെ പരിക്രമണവും അച്ചുതണ്ടിന്റെ ചരിവുമാണ് ഇതിന് കാരണമാകുന്നത്.

ഭ്രമണവും സമയനിർണയവും ഏറെ പ്രാധാന്യമർഹിക്കുന്നവയാണ്.
ഓരോ സ്ഥലവും സൂര്യന്റെ ഉച്ചനിലയെ ആധാരമാക്കി നിർണയിക്കുന്ന സമയത്തെയാണ് പ്രാദേശികസമയം എന്ന് പറയുന്നത്.
 ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കിയാണ് ലോകത്ത് എവിടെയുമുള്ള സമയം നിർണയിക്കപ്പെടുന്നത്. പ്രൈം മെറിഡിയൻ എന്നറിയപ്പെടുന്ന ഗ്രീനിച്ച് രേഖയിലെ പ്രാദേശികസമയത്തെ ഗ്രീനിച്ച് സമയം എന്നുപറയുന്നു.
രാജ്യങ്ങളുടെ കേന്ദ്രഭാഗത്തുകൂടി കടന്നുപോകുന്ന രേഖാംശത്തിലെ പ്രാദേശികസമയം രാജ്യത്തെ പൊതുസമയമായി കണക്കാക്കപ്പെടുന്നു. ഓരോ രാജ്യത്തിലേയും ഏറക്കുറെ മധ്യത്തിലൂടെ കടന്നുപോകുന്ന രേഖാംശരേഖയാണ്   മാനകരേഖാംശമായി പരിഗണിക്കപ്പെടുന്നത്. മാനകരേഖാംശത്തിലെ പ്രാദേശിക സമയമാണ് രാജ്യത്തിന്റെ മാനക സമയം
82½0 പൂർണരേഖാംശമാണ് ഇന്ത്യയുടെ മാനകരേഖാംശം. ഈ രേഖാംശത്തിലെ പ്രാദേശിക സമയമാണ് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം.
പസഫിക് സമുദ്രത്തിൽ ബെറിങ്‌ കടലിടുക്കിലൂടെ തെക്കോട്ട് ചില ദ്വീപുകളെ ഒഴിവാക്കിക്കൊണ്ട്, സൃഷ്ടിച്ചിരിക്കുന്ന സാങ്കല്പിക രേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ. ഈ രേഖ മുറിച്ചുകടന്ന് പടിഞ്ഞാറോട്ടു പോകുന്നവർക്ക് ഒരു ദിവസം കൂടുതൽ ലഭിക്കും എന്നാൽ കിഴക്കോട്ടു പോകുന്നവർക്ക് ഒരു ദിവസം കുറവാണ്.
 വൈവിധ്യങ്ങളുടെ ഇന്ത്യ
വൈവിധ്യങ്ങളുടെ ഇന്ത്യ എന്ന തലക്കെട്ടിനെ അന്വർഥമാക്കുന്നതാണ് ഇന്ത്യ യുടെ ഓരോ ഭൂമിശാസ്ത്ര സവിശേഷതയും. ഭൂപ്രകൃതി, 
കാലാവസ്ഥ, ജീവിതരീതി, സംസ്കാരം, സസ്യജന്തുജാലങ്ങൾ, പ്രകൃതി വിഭവങ്ങൾ എന്നിങ്ങനെ എല്ലാറ്റിലും ഈ വൈവിധ്യമുണ്ട്. വൻ പർവതങ്ങളും നദികളും വിശാലമായ പീഠഭൂമികളും സമതലങ്ങളും നീളമേറിയ തീരപ്രദേശങ്ങളും ചേർന്ന ഭൂപ്രകൃതി പ്രാദേശികവും കാലികവുമായ വ്യതിയാനങ്ങളുമുള്ള കാലാവസ്ഥ എന്നിവയൊക്കെ ഒത്തുചേർന്ന് വൈവിധ്യമാർന്ന നാടാണ് ഇന്ത്യ. ഇന്ത്യയുടെ വടക്ക് ഭാഗത്ത് ഒരു വൻമതിൽ പോലെ സ്ഥിതിചെയ്യുന്ന ഹിമാലയൻ പർവതനിരകൾ മധ്യേഷ്യയിലെ ശൈത്യകാലാവസ്ഥയിൽ നിന്ന്‌ ഇന്ത്യയെ സംരക്ഷിക്കുന്ന ഏഷ്യൻ ഭൂഖണ്ഡത്തിലാണെങ്കിലും മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തത പുലർത്തുന്ന ഒരു പ്രദേശമാണ്. കാർഷികരാജ്യമായ ഇന്ത്യയുടെ വളർച്ചയുടെയും വികസനത്തിന്റെയും അടിത്തറ വൈവിധ്യമാർന്ന ഭൂപ്രകൃതിയും കാലാവസ്ഥയും നദികളുമൊക്കെയാണ്.
ഉത്തരപർവത മേഖല, ഹിമാലയൻ നദികൾ, ഉപദ്വീപീയ പീഠഭൂമി, ഉപദ്വീപീയ നദികൾ, തീര സമതലങ്ങൾ എന്നീ പാഠഭാഗങ്ങൾ പഠിക്കുന്നതിലൂടെ മിനിമം മാർക്കും മാക്സിമം മാർക്കും നേടിയെടുക്കാൻ കഴിയും.

 ഉപദ്വീപീയ പീഠഭൂമി
 ആരവല്ലി പർവതനിര 
 വിന്ധ്യാസത്പുര നിരകൾ 
 മാൾവാ പീഠഭൂമി 
 ഡെക്കാൻ പീഠഭൂമി 
 േഛാട്ടാനാഗ്പൂർ പീഠഭൂമി 
 പശ്ചിമഘട്ടം, പൂർവഘട്ടം 
 കത്തിയവാർ, കച്ച് മേഖല

പൊതുഭരണമെന്നാൽ ഗവണ്മെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ് -എൻ ഗ്ലാഡൻ
രാജ്യത്തെ പൗരൻ എന്ന നിലയിൽ താനുൾപ്പെടുന്ന സമൂഹത്തിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന പൊതുഭരണ സംവിധാനത്തെ പരിചയപ്പെടാനും ഇടപെടാനും കുട്ടിയെ പ്രാപ്തനാക്കുക എന്നതാണ് ഈ പാഠഭാഗത്തിന്റെ ലക്ഷ്യം. ഉദ്യോഗസ്ഥവൃന്ദത്തിന്റെ തിരഞ്ഞെടുപ്പ്, ഘടന, സവിശേഷത, അവർക്ക് ജനങ്ങളുമായുള്ള ബന്ധം തുടങ്ങിയവയാണ് ഈ അധ്യായത്തിൽ പരിചയപ്പെടുന്നത്.
ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ ഭരണരംഗത്തെ ഉപയോഗമാണ് ഇ ഗവേണൻസ്
 മാനവശേഷി വികസനം ഇന്ത്യയിൽ
സവിശേഷതകൾ, വിദ്യാഭ്യാസവും മാനവവിഭവം, മാനവവിഭവത്തിന്റെ ഗുണപരമായ ആരോഗ്യ പരിപാലനവും മാനവവിഭവശേഷി വികസനവും എന്നിവയാണ് പ്രധാന പാഠഭാഗങ്ങൾ
ഉത്‌പാദന രംഗത്ത് ഉപയോഗപ്പെടുത്താൻ കഴിയുന്ന അധ്വാനശേഷി യുള്ള ജനങ്ങളാണ് മാനവവിഭവം
വിദ്യാഭ്യാസം ആരോഗ്യ പരിപാലനം, പരിശീലനങ്ങൾ, സാമൂഹിക മൂലധനം, എന്നിവയാണ് മാനവവിഭവത്തിന്റെ ഗുണപരമായ സവിശേഷതകൾ.