നേപ്പാളിലെ 77 ജില്ലകളിലൊന്നായ രൂപാൻദേഹിയിൽ  സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ അശോക ചക്രവർത്തി  നികുതിയിൽനിന്ന്‌ ഒഴിവാക്കിക്കൊടുത്തതായി ചരിത്രം  പറയുന്നു. ശാക്യവംശത്തിൽപ്പെട്ട ഒരു പ്രശസ്തവ്യക്തിയുടെ ജന്മസ്ഥലമായതിനാലാണ് ആ പ്രദേശത്തിന് ഇങ്ങനെ ഒരു പരിഗണന ലഭിച്ചത്. ശാലൂക്യമുനി എന്നപേരിലും  അറിയപ്പെട്ടിരുന്ന ആ വ്യക്തി ആര്‌? ജന്മസ്ഥലമായ ആ പ്രദേശം ഏത്?
ഉത്തരം: ഗൗതമബുദ്ധൻ, ലുംബിനി
ലുംബിനിനഗരത്തിന്റെ മാതാവെന്നറിയപ്പെടുന്ന രൂപാദേവി ശ്രീബുദ്ധന്റെ മാതാവായ മായദേവിയുടെ ദൈവികരൂപമാണ്. യുനെസ്കോ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ലുംബിനിയുടെ ചിത്രം ആലേഖനംചെയ്തിട്ടുള്ള നൂറുരൂപ നോട്ടുകൾ നേപ്പാൾ രാഷ്ട്രബാങ്കാണ് പുറത്തിറക്കിയത്.
ശ്രീബുദ്ധന്റെ ജീവിതത്തെക്കുറിച്ചും  കാലഘട്ടത്തെക്കുറിച്ചുമുള്ള കൂടുതൽ അറിവുകൾക്കായി വീഡിയോ കാണാൻക്യു.ആർ.കോഡ്‌ സ്കാൻ ചെയ്യാം.