:ലോകത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധം (Committed to improving the state of the world) എന്നാണ് 1971-ൽ സ്ഥാപിക്കപ്പെട്ട ഈ സംഘടനയുടെ ആപ്തവാക്യം. എല്ലാ വർഷവും ജനുവരിയിൽ ആൽപ്‌സ് പർവത നിരയ്ക്കടുത്തുള്ള ദാവോസ് എന്ന നഗരത്തിൽെവച്ച് ഇവർ നടത്തുന്ന ഉച്ചകോടിയിൽ ലോകത്തെ ഒട്ടു മിക്ക മേഖലകളിലുമുള്ള പ്രമുഖവ്യക്തികൾ പങ്കെടുക്കാറുണ്ട്. ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനിടെ ഒരു കേരള മുഖ്യമന്ത്രി വീണ് കാലിന് പരിക്കേറ്റത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഏതാണീ സമ്മേളനം? ആരാണീ മുഖ്യമന്ത്രി?

ഉത്തരം: വേൾഡ് ഇക്കണോമിക് ഫോറം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കുന്ന റിപ്പോർട്ടുകൾ ഏറെ പ്രാധാന്യത്തോടെയാണ് ലോകമെങ്ങും സ്വീകരിക്കപ്പെടാറുള്ളത്. ഫ്യൂച്ചർ ഓഫ് ജോബ്സ് റിപ്പോർട്ട് പോലുള്ള റിപ്പോർട്ടുകൾ അഞ്ചോ പത്തോ വർഷങ്ങൾക്കുശേഷം ഒരു ജോലിയിൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരാൾക്ക് അന്ന് അവശ്യം വേണ്ട അറിവുകളും നൈപുണ്യങ്ങളും വിശദമാക്കിത്തരുന്നു. സ്വിറ്റ്സർലൻഡിലാണ് ദാവോസ് നഗരം.