ഒക്ടോബര്‍ 24 ഐക്യരാഷ്ട്രദിനമാണ്. ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട ഒരു ക്വിസ് ഇതാ.

1. ഐക്യരാഷ്ട്രസഭ (ഡചഛ) നിലവില്‍വന്നതെന്ന്?
2. ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ അംഗമായതെന്ന്?
3. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം ഏതു നഗരത്തിലാണ്?
4. ഐക്യരാഷ്ട്രസഭയുടെ അംഗരാജ്യങ്ങളുടെ എണ്ണം?
5. ഏറ്റവുമൊടുവില്‍ അംഗമായ രാജ്യം?
6. യുനൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷന്‍ (ഐക്യരാഷ്ട്രസഭ) എന്ന പേര് നിര്‍ദേശിച്ചതാര്?
7. യു.എന്‍. ആസ്ഥാനമന്ദിരത്തിനുവേണ്ടി സ്ഥലം സൗജന്യമായി നല്‍കിയ മഹാന്‍?
8. ഐക്യരാഷ്ട്രസഭയുടെ പതാക ഏത്?
9. ഐക്യരാഷ്ട്ര സംഘടനയുടെ നിര്‍വാഹകഘട്ടങ്ങള്‍ ഏതെല്ലാം?
10. ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗികഭാഷകള്‍ ഏതെല്ലാം?
11. പൊതുസഭയില്‍ എട്ടുമണിക്കൂര്‍ തുടര്‍ച്ചയായി പ്രസംഗിച്ച് (ഇംഗ്ലീഷില്‍) റെക്കോഡിട്ട മലയാളി ആര്?
12. യു.എന്‍. പൊതുസഭയില്‍ ആദ്യമായി ഹിന്ദിയില്‍ പ്രസംഗിച്ചതാര്?
13. യു.എന്‍. പൊതുസഭയില്‍ മലയാളത്തില്‍ ആദ്യമായി പ്രസംഗിച്ചതാര്?
14. യു.എന്‍. പൊതുസഭയുടെ പ്രസിഡന്റായ ആദ്യ ഇന്ത്യന്‍?
15. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലേക്ക് ഒരു അംഗരാഷ്ട്രത്തിന് എത്ര പ്രതിനിധികളെ അയയ്ക്കാം?
16. യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലിലെ ആകെ അംഗങ്ങള്‍ എത്ര?
17. യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരം അംഗങ്ങള്‍ എത്ര?
18. താത്കാലിക അംഗങ്ങളുടെ കാലാവധി എത്ര വര്‍ഷം?
19. ഇന്ത്യ ഏറ്റവുമൊടുവില്‍ താത്കാലിക അംഗമായതെന്ന്?
20. സെക്യൂരിറ്റി കൗണ്‍സില്‍ (രക്ഷാസമിതി) വികസിപ്പിച്ച് സ്ഥിരാംഗമാകാന്‍വേണ്ടി ശ്രമിക്കുന്ന രാജ്യങ്ങളുടെ ഗ്രൂപ്പിന് പറയുന്ന പേരെന്ത്?
21. യു.എന്‍. സെക്രട്ടറി ജനറലിന്റെ കാലാവധി എത്ര വര്‍ഷം?
22. ഇപ്പോഴത്തെ സെക്രട്ടറി ജനറലാര്?
23. യു.എന്നിന്റെ ആദ്യ സെക്രട്ടറി ജനറലാര്?
24. പദവിയിലിരിക്കെ അന്തരിച്ച 
സെക്രട്ടറി ജനറല്‍?

തയ്യാറാക്കിയത്: പി.എസ്. പണിക്കര്‍
ഉത്തരങ്ങള്‍

1. 1945 ഒക്ടോബര്‍ 24-ന്
2. 1945 ഒക്ടോബര്‍ 30-ന്
3. ന്യൂയോര്‍ക്ക് (യു.എസ്.എ.)
4. 193
5. ദക്ഷിണ സുഡാന്‍
6. ഫ്രാങ്ക്ളിന്‍ റൂസ്വെല്‍റ്റ്
7. ജോണ്‍ ഡി. റോക്ക് ഫെല്ലര്‍
8. ഇളം നീല പശ്ചാത്തലത്തില്‍ ഒലിവ് ശാഖകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന ലോകഭൂപടം.
9. പൊതുസഭ (ംവൃവിമാ എീീവൗയാള്‍), രക്ഷാസമിതി (ടവരുിഹറള്‍ ന്ത്ുൃരഹാ), സാമ്പത്തിക-സാമൂഹിക സമിതി ('ര്ൃ്ൗഹര മൃല ട്‌രഹമാ ന്ത്ുൃരഹാ), അന്താരാഷ്ട്ര നീതിന്യായ കോടതി (കൃറവിൃമറഹ്ൃമാ ന്ത്ുിറ ്ശ ഖുീറഹരവ), പരിരക്ഷണസമിതി (ഠിുീറവവീസഹ്യ ന്ത്ുൃരഹാ), സെക്രട്ടേറിയറ്റ് (ടവരിവറമിഹമറ). ഈ ആറു ഘടകങ്ങളില്‍ പരീക്ഷണ സമിതിയുടെ പ്രവര്‍ത്തനം മരവിപ്പിച്ചിരിക്കുകയാണ്.
10. ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ്, ഇംഗ്ലീഷ്, ചൈനീസ്, അറബിക്
11. വി.കെ. കൃഷ്ണമേനോന്‍
12. അടല്‍ ബിഹാരി വാജ്പേയി
13. മാതാ അമൃതാനന്ദമയി
14. വിജയലക്ഷ്മി പണ്ഡിറ്റ്
15. അഞ്ച്
16. പതിനഞ്ച്
17. അഞ്ച് (ഫ്രാന്‍സ്, യു.എസ്.എ., ചൈന, റഷ്യ, യു.കെ.)
18. രണ്ടുവര്‍ഷം
19. 2011, 2012 വര്‍ഷങ്ങളില്‍
20. ജി4 (ഇന്ത്യ, ബ്രസീല്‍, ജര്‍മനി, ജപ്പാന്‍)
21. അഞ്ചുവര്‍ഷം
22. അന്റോണിയോ ഗുട്ടറെസ്
23. ട്രിഗ്‌വ്‌ലീ
24. ഡാഗ് ഹാമര്‍ ഷോള്‍ഡ്‌