ഇതാ പണ്ഡിറ്റ് കെ.പി. കറുപ്പന്‍ എന്ന് ഉത്തരം വരുന്ന ഏതാനും ചോദ്യങ്ങള്‍:


1.    കേരള ലിങ്കണ്‍ എന്നറിയപ്പെടുന്ന നവോത്ഥാന നായകനാര്?
2.    ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ജനവികാരം വളര്‍ത്തുന്നതില്‍ സഹായിച്ച കൃതികളാണ് ഉദ്യാനവിരുന്ന്, ബാലാകലേശം എന്നിവ. ഇത് രചിച്ചതാര്?
3.     കൊച്ചി രാജാവ് കവിതിലകന്‍, സാഹിത്യനിപുണന്‍ എന്നീ ബഹുമതികളും കേരള വര്‍മ വലിയകോയിത്തമ്പുരാന്‍ 'വിദ്വാന്‍' ബഹുമതിയും നല്‍കിയ നവോത്ഥാന നായകനാര്?
4.    1913-ല്‍ ചരിത്രപ്രസിദ്ധമായ കായല്‍ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാനനായകന്‍?
5.    ഏതു നവോത്ഥാന നായകന്റെ ഗൃഹനാമമാണ് 'സാഹിത്യകുടീരം'.
6.    ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മയ്ക്കുമെതിരെ പരാമര്‍ശിക്കുന്ന കൃതിയാണ് 'ജാതിക്കുമ്മി'. ഇതു രചിച്ചതാര്?
7.    1914-ല്‍ രൂപംകൊണ്ട കൊച്ചി പുലയമഹാസഭയുടെ രൂപവത്കരണത്തിന് നേതൃത്വം നല്‍കിയ സാമൂഹികപരിഷ്‌കര്‍ത്താവാര്?
8.    കൊടുങ്ങല്ലൂരില്‍ 'കല്യാണിദായിനി'സഭയും ഇടക്കൊച്ചിയില്‍ ജ്ഞാനോദയം സഭയും സ്ഥാപിച്ചതാര്?
9.    ഏങ്ങണ്ടിയൂരില്‍ അരയ വംശോദ്ധാരിണി സഭയും കുമ്പളത്ത് സന്മാര്‍ഗപ്രദീപ സഭയും സ്ഥാപിച്ചതാര്?
10.    വൈക്കത്ത് വാലസേവാസമിതിയും തേവരയില്‍ വാലസമുദായ പരിഷ്‌കാരിണി സഭയും സ്ഥാപിച്ചതാര്?
11.    ചട്ടമ്പിസ്വാമികള്‍ സമാധിയായപ്പോള്‍ അനുശോചിച്ചുകൊണ്ട് 'സമാധിസപ്താഹം' രചിച്ചതാര്?
12.    ഏതു നവോത്ഥാന നയകന്റെ ആദ്യകൃതിയാണ് 'സ്‌തോത്ര മന്ദാരം?' 
13.    അന്ധവിശ്വാസങ്ങള്‍ക്കെതിരെ ചിന്തിക്കുവാന്‍ 'ആചാരഭൂഷണം' എന്ന കൃതി രചിച്ചതാര്?
14.    സമുദായ പരിഷ്‌കരണത്തിന് സാഹിത്യത്തെ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വിപ്ലവകാരിയും നവോത്ഥാനനായകനുമായ വ്യക്തി ആര്?
15.    കൊച്ചിയില്‍ നിന്നുള്ള ആദ്യ മനുഷ്യാവകാശ പ്രവര്‍ത്തകനായ നവോത്ഥാന നായകനാര്?


തയ്യാറാക്കിയത്: പി.എസ്. പണിക്കര്‍