എത്രാ എസ് യു വി കള്‍ വന്നാലും ഇന്ത്യ ഹാച്ച്ബാക്ക് കാറിന്റ വിപണിയാണ്. ലോകത്തിലെ ഏറ്റവും വലിയ ഹാച്ച്ബാക്ക് വിപണിയിലെ ഉയര്‍ന്ന് നില്‍ക്കുന്ന വിഭാഗമാണ് പ്രിമിയം ഹാച്ച്ബാക്കുകള്‍. ഒരുപാട് കളിക്കാരില്ലാത്ത ഈ വിപണിയിലേക്കാണ് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റ അവരുടെ പുതിയ പോരാളിയെ അവതരിപ്പിക്കുന്നത്. ടാറ്റ ആല്‍ട്രോസ്സ്! 

മാരുതി ബലെനോ, ഹണ്ടായി ഇലൈറ്റ് ഐ20 തുടങ്ങിയ മോഡലുകളുമായി കിടപിടിക്കാനാണ് ടാറ്റ ആല്‍ടോസ്റ്റ് അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ആഗോള തലത്തിലുള്ള ഒരുക്കങ്ങളാണ് ടാറ്റ നടത്തിയിരിക്കുന്നത്. ടാറ്റയുടെ ബ്രിട്ടീഷ് ഇന്ത്യ ഡിസൈന്‍ ടീം കൂടി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത 45 എക്‌സ് എന്ന 2018 ഓട്ടോ എക്‌സ്‌പോയില്‍ കാഴ്ചവെച്ച കോണ്‍സെപ്റ്റിനെ ആസ്പദമാക്കിയിട്ടാണ് ആല്‍ട്രോസ്സ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. പുതിയ ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന ഈ പ്രീമിയം ഹാച്ച്ബാക്ക് ഇന്ന് വിപണിയില്‍ ഉള്ളതില്‍ ഏറ്റവും ആകര്‍ഷണീയമായ മോഡലാണെന്ന് പറഞ്ഞാല്‍ ആരും എതിരുപറയുകയില്ല.

തികച്ചും മോഡേണായിട്ടുള്ള ഈ രൂപകല്പനയക്ക്് ഏത് വശത്തില്‍നിന്ന് നോക്കിയാലും വളരെ വ്യത്യസ്തമായ ഭാവമാണ് നല്‍കിയിരിക്കുന്നത്. ചിരി വിടരുന്ന ഗിലും അതിനോട് ചേര്‍ന്നുനില്‍ക്കുന്ന ഹെഡ്‌ലൈറ്റും അതിലെ പ്രൊജക്ടര്‍ ബിമും അതിന്റ താഴെയുള്ള ഫോഗ്‌ലൈറ്റും വളരെ നല്ല രീതിയില്‍ അണിയിച്ചിട്ടുണ്ട്. വീതിയുള്ള എയര്‍വെന്റ് ബംബറിന്റെ ആധിപത്യം നിലനിര്‍ത്തുന്നു. 

വശങ്ങളില്‍ തടിച്ച വീല്‍ ആര്‍ച്ചും പേശിനിറഞ്ഞ ലൈനുകളും ആകര്‍ഷണിയമാണ്. വലിയ ഗ്രീന്‍ ഹൗസായി തോന്നിപ്പിക്കന്ന ഡിസൈനും അതില്‍ വൃത്തിയായി വിന്റോയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പിന്‍വശത്തിന്റ ആകര്‍ഷണീയത സ്‌പോര്‍ട്ടിഭാവം നല്‍കുന്ന വിന്റോയും അതിന്റ താഴെ അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ടെയില്‍ ലൈറ്റുകളും ബംബറിന്റ രൂപവും ആകര്‍ഷണീയമാണ്. ഇതിന് മാറ്റ് കൂട്ടുന്ന കറുപ്പ് റൂഫ്‌ടോപ്പും ആകര്‍ഷണീയമായ വലിയ 16 ഇഞ്ച് അലോയി വീലുകളുമുണ്ട്. ഉള്‍വശത്തിലെ മുഖ്യാകര്‍ഷണം ഡിസൈനും ഗുണ നിലവാരവുമാണ്. ഉയര്‍ന്ന ഗുണനിലവാരമുള്ള വസ്തുക്കളും നിര്‍മാണവും ആല്‍ടോസ്സിനെ ടാറ്റ കാറുകളില്‍ ഈയിടെ കണ്ടുവന്നിട്ടുള്ളതില്‍ മികച്ചതാണ്.

ആഢം ബരകാറുകളില്‍ ഉള്ളതുപോലുള്ള പോപ്പ് അപ്പ് ചെയ് നില്‍ക്കുന്ന വലിയ ടിഎഫ്ടി സ്‌ക്രീനും അതിന്റ താഴെയായി എ.സി,വെന്റും മറ്റ് കണ്‍ട്രോളും വരുന്നുണ്ട്. സ്റ്റിയറിങ് വീല്‍ പുതിയതും ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമാണ്. അനലോഗും ഡിജിറ്റലും അടങ്ങിയിട്ടുള്ള മിറ്റര്‍ കണ്‍സോളാണ് ആല്‍ടോസ്റ്റില്‍ ഉള്ളത്. വളരെ സുഖപ്രദമായി ഇരിക്കാവുന്ന സീറ്റുകളാണ് ഈ പുതിയ കാറില്‍ ഉള്ളത്. പിന്‍ഭാഗത്ത് ഹാറ്റ് ഫോറായത് കൊണ്ട് യാത്രാസുഖം വര്‍ധിക്കുന്നതാണ്. വലിയ ബുട്ട് നല്‍കുന്നതിലും ടാറ്റ ശ്രദ്ധിച്ചിട്ടുണ്ട്. ആവശ്യത്തിനുളള സ്റ്റോറേജ് സ്ഥലം ഉള്ളില്‍ ഉണ്ട്. എന്നാല്‍ സീറ്റിന്റ നടുവില്‍ ഉള്ള ഗ്ലൗവ് ബോക്‌സ് ചെറുതാണ്. മുന്‍വശത്ത് ഒറ്റൊരു യു.എസ്.ബി, മാത്രമേ വരുന്നുള്ളൂ. ഈ പുതിയ ആല്‍ടോസ്സിന്‍ എടുത്ത് പറയേണ്ട മറ്റൊരു സവിശേഷതയാണ് 90 ഡിഗ്രിയില്‍ തുറക്കു ന്ന വലിയ ഡോറുകള്‍. മറ്റൊരു ചെറിയ കാറിലും ഇതുവരെ പരീക്ഷിക്കാത്ത ഈ സംവിധാനം കാറിലേക്ക് കയറിയിറങ്ങാന്‍ വളരെ സഹായകമാകുന്നു.

രണ്ട് വ്യത്യസ്ത എഞ്ചിനുകളാണ് ഈ പുതിയ ആല്‍ടോസ്സില്‍ വരുന്നത്. 1.5 ലിറ്റര്‍ ബിഎസ് 6 ടര്‍ബോ ഡീസ്സല്‍ എഞ്ചിന് 90 പിഎസ് കരുത്തും 200 എന്‍.എം. ടോര്‍ക്കും ശേഷിയുണ്ട്. 1.2ലിറ്റര്‍ ബിഎസ് 6 മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 86 പി.എസ്. കരുത്തും 113 എന്‍.എം ടോര്‍ക്കുമാണ് ഉള്ളത്. ഈ രണ്ട് എഞ്ചിനും അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സിലേക്കാണ് ഘടിപ്പിച്ചിരിക്കുന്നത്. മുന്നില്‍ മാക്ക് ഫേര്‍സണ്‍റ്റും പിന്നില്‍ ട്വിസ്റ്റ് ബിം ആണ് സസ്‌പെന്‍ഷന്‍ ഇന്ത്യന്‍ റോഡിനായി അണി യിച്ചൊരുക്കിയിട്ടുള്ളതാണ്. മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് വരുന്നത്. സുരക്ഷാകാര്യത്തില്‍ ടാറ്റയുടെ പുതിയ വാഹനങ്ങള്‍ ഒരുപടി മേലെയാണെന്ന് തെളിയിച്ചിട്ടുള്ള കാര്യമാണല്ലൊ. അതുകൊണ്ടുതന്നെ കരുത്തുറ്റ നിര്‍മാണവും രണ്ട് എയര്‍ബാഗ് സ്റ്റാന്റര്‍ഡായി നല്‍കുന്നതും എടുത്തുപറയേണ്ടതാണ്. 2020 ജനവരില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്ന ടാറ്റ ആല്‍ടോസ്സിന്റെ വിലയും മറ്റ് വിവരങ്ങളും അപ്പോള്‍ മാത്രമേ അറിയുകയുള്ളൂ. എന്തായാലും ടാറ്റ ഫാന്‍സിനും കാര്‍ പ്രേമികള്‍ക്കും ഒരുപോലെ സന്തോഷിക്കാന്‍ പറ്റുന്ന ഒരു കാറാണിത്.