ബ്രിട്ടീഷ് ആഢംബര കാര്‍ ബ്രാന്‍ഡായ ജാഗ്വറിന്റ തരംഗം സൃഷ്ടിച്ച മോഡലായ എക്‌സ് ഇ യുടെ വിജയം ലോകം കണ്ടതാണ്. ഇന്ത്യയിലാണെങ്കിലും വലിയ കോളിളക്കം സൃഷ്ടിച്ചിട്ടില്ലെങ്കിലും നല്ലൊരു വിജയ കഥപറയാന്‍ എക്‌സ് ഇ-യുണ്ട്. എങ്കില്‍ ഇപ്പോള്‍ ആ കഥ വിജയകഥ ആക്കിമാറ്റാന്‍ വേണ്ടി ജാഗ്വര്‍ ഇന്ത്യ എക്‌സ് ഇ യുടെ ഫേസ ലിഫിറ്റ് മോഡലായ 2019 മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. 2019-ന്റ അവസാ നത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള പുതിയ എക്‌സ് ഇ പെട്രോള്‍, ഡീസ്സല്‍ എന്നീ രണ്ട് എഞ്ചിനുകളിലായിട്ടാണ് വരുന്നത്. പെട്രോള്‍ മോഡലിന് XE - S 44.98 ലക്ഷം രൂപയും XE SE - 4 6.32 ലക്ഷം രൂപയും ഡീസ്സല്‍മോഡലിന് XE S 44.98ലക്ഷം രൂപയും XE SE 46.32 ലക്ഷം രൂപയുമാണ് വില വരുന്നത്. 

180 പി.എസ്. കരുത്തും 430 എന്‍.എം ടോര്‍ക്കുമുള്ള 4 സിലിണ്ടര്‍ ഡീസ്സല്‍ എഞ്ചിനും, 250 പിഎസ് കരുത്തും 365 എന്‍എം ടോര്‍ക്കുമുള്ള 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും ഘടിപ്പിച്ചിട്ടുള്ളത് 8-സിഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ ബോക്‌സിനോടാണ്. ജാഗ്വര്‍ എക്‌സസ് ഇ റിയര്‍ വില്‍ ലൈവ് കാറാണ്. അതുകൊണ്ടുതന്നെ ഈ വിഭാഗത്തിലെ രാജകുമാരനായി അറിയപ്പെടുന്ന ബിഎംഡബ്ലി 3-സീരിസ്റ്റിനെ വെല്ലുന്ന ഡ്രൈവിങ്ങിന് കാരണമാകുന്നുണ്ട്. അതിന് പിന്‍തുണയു ന്ന സസ്‌പെന്‍ഷനും സ്റ്റിയറിങ്ങുമാണ് എക്‌സ് ഇ ക്കുള്ളത്, ബ്രേക്കിങ്ങും ഇതിന്റെ കരുത്തിന് അനുസൃതമായിട്ടാണ് ഉള്ളത്. 

2019 അവതരിപ്പിച്ചിട്ടുള്ള പുതിയ ഫെഡിലിഫിറ്റ് ജാഗ്വര്‍ എക്‌സ്പ്രസ് ഇ യുടെ പുറംഭംഗി കൂട്ടാനായി ചില മാറ്റങ്ങളെല്ലാം മുന്നിലും പിന്നിലും ജാഗ്വര്‍ ഡിസ് നര്‍മാര്‍ വരുത്തിയിട്ടുണ്ട്. ഇതില്‍ സുപ്രധാനമായും ഹെഡ്‌ലൈറ്റും ടെയില്‍ലൈറ്റും നേരിയതാക്കിയി ട്ടുണ്ട്, പുതിയ എല്‍ ഇ ഡി ഹെഡ്‌ലൈറ്റില്‍ ജാഗ്വ റിന്‍ 'ജെ' അക്ഷരത്തിനെ അനുസ്മരിപ്പിക്കുന്നതരത്തിലാണ് ഡിആര്‍എല്‍ വരുന്നത്, ഈ ഹെ ഡ്‌ലൈറ്റിന് യോജിക്കുന്ന തരത്തിലുള്ള മെഷ് ഗ്രില്ലും പുതുക്കിയ വലിയ എയര്‍വെന്റുള്ള മുന്‍ ബമ്പറു മാണ് ഉള്ളത്. വശങ്ങളില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല. 18 ഇഞ്ചിന്‍ അലോയി വീലും പ്പാല്‍ കുടിയ ടയറുമാണ് നല്‍കിയിട്ടുള്ളത്. ഇത് യാത്രാസുഖത്തിന് ഗുണമാണ്. പിന്നിലെ മാറ്റം നേരത്തെ സൂചിപ്പിച്ചതുപോലെ ടെയില്‍ ലൈറ്റാണ്, നേരിയതും പുതിയ എല്‍ഇഡി ഗ്രാഫിക്കും കൂടിയതാണ്. പുതുക്കിയ പിന്‍ ബമ്പറും അതിന്റെ താഴെ വന്നിരിക്കുന്ന മെഷ് ഗ്രില്ലും പോര്‍ട്ടി ഭാവം നല്‍കുന്നതാണ്. ആദ്യമെ വ്യത്യസ്ത ഭാവവും ആകര്‍ഷണീയ വുമായിരുന്ന ജാഗ്വര്‍ എക്‌സസ് ഇ യുടെ ഭംഗി ഈ മാറ്റങ്ങള്‍കൊണ്ട് വര്‍ദ്ധിച്ചതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ഉള്‍വശങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ ജാഗ്വര്‍ ശ്രദ്ധിച്ചിട്ടുണ്ട്. രൂപകല്‍പ്പനയില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങള്‍ എക്‌സസ് ഇ യുടെ ആകര്‍ഷണീയത പ്രായോഗികവുമായിട്ടുണ്ട്. മുന്‍ വശത്തിലാണ് ഈ എല്ലാ മാറ്റവും ഉള്ളത്, പുതിയ എക്‌സ് ഇ യില്‍ ഗിയര്‍ റൊട്ടറി നബിന് പകരം എഫ്-ടൈപ്പില്‍ നിന്ന് എടുത്തിട്ടുള്ള പോര്‍ട്ട് ഗിയര്‍ ലിവറാണ് ഉള്ളത്. പുതിയ 10,25 ഇഞ്ച് ടച്ച് സീനും അതിലെ ഗ്രാഫിക്കും മെച്ചപ്പെട്ടിട്ടുണ്ട്. ഇതില്‍ ആപ്പിള്‍ കാര്‍പ്പെയും ആന്‍ഡ്രോയിഡ് ഓട്ടോയും ബന്ധിപ്പിക്കാം. പുതിയ സ്റ്റിയറിങ്ങ് വീലും പൂര്‍ണമായും എല്‍സിഡി സ്‌ക്രീനായിട്ടുള്ള ഇന്‍സ്ട്രമെന്റ് കണ്‍സോളും പ്രായോഗികത വര്‍ദ്ധിപ്പിക്കുന്നതാണ്. വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ്ങും കൂടുതല്‍ റുഡ് ട്രീയും പുതിയതാണ്. നാല് മുതിര്‍ന്നവര്‍ക്കുള്ള സീറ്റുകളാണ് എക്‌സസ് ഇ യില്‍ ഉള്ളത്, പിന്നില്‍ ഒരു കുട്ടിക്കുകൂടെ ഇരിക്കാം. എന്നാല്‍, പിന്‍വശം ഈ വിഭാഗത്തിലെ മികച്ച തല്ല.പുലിയുടെ കുട്ടി പൂച്ചക്കുട്ടി ആവില്ലല്ലൊ, അല്ലെ!